Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവന്‍ ടീമിലെത്തി കഴിഞ്ഞു, ഇനി വേണ്ടത്, നാലാം സ്ഥാനത്തെ കുറിച്ച് മുന്‍ താരം പറയുന്നത് ഇങ്ങനെ

ദില്ലി: ഇന്ത്യയുടെ നാലാം നമ്പറിനെ ചൊല്ലി വിവിധ തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഋഷഭ് പന്തിനെ പിന്തുണച്ച് യുവരാജ് സിംഗ്. ഇന്ത്യ യഥാര്‍ത്ഥ നാലാം നമ്പറിനെ കണ്ടെത്തിയെന്നും ഇനി അതിനെ വളര്‍ത്തിയെടുക്കുകയാണ് വേണ്ടതെന്നും യുവരാജ് പറയുന്നു. നേരത്തെ നാലാം നമ്പറില്‍ പന്ത് കളിച്ചത് മികച്ചതാണെന്ന് ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറും പറഞ്ഞിരുന്നു. എന്നാല്‍ വിജയ് ശങ്കറിനെ മാറ്റിയതും വിമര്‍ശനമേറ്റ് വാങ്ങിയിരുന്നു.

1

അതേസമയം നാലാം നമ്പറില്‍ ഇറക്കാനുള്ള പക്വത പന്തിന് വന്നിട്ടില്ലെന്ന് ചില താരങ്ങള്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇംഗ്ലണ്ടിനെതിരായ സമ്മര്‍ദ ഘട്ടത്തില്‍ പന്തിനെ നാലാം നമ്പറില്‍ കളിപ്പിച്ചതിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. ലോകകപ്പില്‍ പന്തിന്റെ ആദ്യ മത്സരമായിരുന്നു ഇതെന്നും, അതുകൊണ്ട് അത്തരം സാഹചര്യങ്ങളിലല്ല പന്തിനെ കളിപ്പിക്കേണ്ടതെന്നുമായിരുന്നു വാദം. എന്നാല്‍ ഈ വിമര്‍ശനങ്ങളെ ടീം തള്ളിയിട്ടുണ്ട്.

അതേസമയം യുവരാജിന്റെ പിന്തുണ പന്തിനുള്ള അംഗീകാരം കൂടിയാണ്. ഇന്ത്യയുടെ നാലാം നമ്പറിലും അഞ്ചാം സ്ഥാനത്തും ദീര്‍ഘ കാലം കളിച്ച താരമാണ് യുവരാജ്. ഇന്ത്യയെ ലോകകപ്പ് നേട്ടത്തിലേക്ക് യുവരാജ് നയിച്ചത് ഈ പൊസിഷനില്‍ കളിച്ചാണ്. യുവരാജിന് ശേഷം ഇന്ത്യന്‍ മധ്യനിരയെ നല്ല രീതിയില്‍ നയിക്കാന്‍ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിച്ചിട്ടില്ല. പന്തിന് അത് സാധിക്കുമെന്നാണ് യുവരാജിന്റെ വിലയിരുത്തല്‍.

ഋഷഭ് പന്തിനെ ഇന്ത്യന്‍ ടീം നല്ല രീതിയില്‍ വളര്‍ത്തി കൊണ്ടുവരണമെന്നാണ് യുവരാജ് അഭിപ്രായപ്പെടുന്നത്. ശിഖര്‍ ധവാന് പരിക്കേറ്റതിനെ തുടര്‍ന്നാണ് പന്ത് ഇന്ത്യന്‍ ടീമിലെത്തുന്നത്. ആദ്യ രണ്ട് മത്സരങ്ങള്‍ പുറത്തിരുന്ന ശേഷമായിരുന്നു കളിക്കാന്‍ അവസരം ലഭിച്ചത്. ബംഗ്ലാദേശിനെതിരെ അതിവേഗം 48 റണ്‍സടിച്ച പന്ത് ടൂര്‍ണമെന്റില്‍ ക്ലിക്കായിരിക്കുകയാണ്. നേരത്തെ വിരമിക്കല്‍ വേളയില്‍ പന്ത് മികച്ച പ്രതിഭയാണെന്ന് യുവരാജ് പറഞ്ഞിരുന്നു.

Story first published: Tuesday, July 2, 2019, 22:14 [IST]
Other articles published on Jul 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+