Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

6, 6, 6, 6- തുടരെ നാലു സിക്‌സര്‍, വിന്റേജ് യുവി വീണ്ടും! സ്റ്റാറായി സച്ചിനും- ഇന്ത്യക്കു ഉജ്ജ്വല ജയം

1

റായ്പൂര്‍: 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേ തുടര്‍ച്ചയായി ആറു സിക്‌സറുകള്‍ പറത്തി ലോക റെക്കോര്‍ഡ് കുറിച്ച യുവരാജ് സിങ് ഒരിക്കല്‍ക്കൂടി ഈ നേട്ടത്തിന് തൊട്ടരികിലെത്തി. റോഡ് സേഫ്റ്റി ലോക സീരീസില്‍ ഇന്ത്യ ലെജന്റ്‌സിനു വേണ്ടിയാണ് യുവി തുടര്‍ച്ചയായി നാലു സിക്‌സറുകള്‍ പറത്തി ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാറാടിച്ചത്.

യുവിയും നായകന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും ഫിഫ്റ്റിയുമായി ബാറ്റിങില്‍ കസറിയപ്പോള്‍ ഇന്ത്യക്കു ഗംഭീര വിജയം. ബാറ്റിങിനൊപ്പം ബൗളിങിലും തിളങ്ങിയ യുവിയാണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. ഈ വിജയത്തോടെ ആറു മല്‍സരങ്ങളില്‍ നിന്നും അഞ്ചു ജയവും ഒരു തോല്‍വിയുമടക്കം 20 പോയിന്റോടെ ഇന്ത്യ വീണ്ടും ഒന്നാംസ്ഥാനത്തേക്കു കയറി.

56 റണ്‍സ് വിജയം

56 റണ്‍സ് വിജയം

ഇതിഹാസ ഫീല്‍ഡര്‍ ജോണ്ടി റോഡ്‌സ് ക്യാപ്റ്റനായ ദക്ഷിണാഫ്രിക്ക ലെജന്റ്‌സിനെ 56 റണ്‍സിനാണ് ഇന്ത്യ കെട്ടുകെട്ടിച്ചത്. ടീമിനെ മുന്നില്‍ നിന്നു നയിച്ച സച്ചിനും 38ാം വയസ്സിലും 18കാരന്റെ ചുറുചുറുക്കോടെ ബാറ്റ് വീശിയ യുവിയുമാണ് ഇന്ത്യയുടെ വിജയശില്‍പ്പികള്‍. 37 ബോളില്‍ ഒമ്പത് ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 60 റണ്‍സോടെ സച്ചിന്‍ ടീമിന്റെ ടോപ്‌സ്‌കോററായി. യുവിയാവട്ടെ വെറും 22 ബോളില്‍ ആറു സിക്‌സറുകളും രണ്ടു ബൗണ്ടറികളുമടക്കം പുറത്താവാതെ 52 റണ്‍സാണ് വാരിക്കൂട്ടിയത്.
എസ് ബദ്രിനാഥ് (42), യൂസുഫ് പഠാനന്‍ (23), മന്‍പ്രീത് ഗോണി (16*) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. വീരേന്ദര്‍ സെവാഗ് (6) മാത്രമാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നിരാശപ്പെടുത്തിയ ഏക താരം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിയക്കപ്പെട്ട ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 204 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി.

ദക്ഷിണാഫ്രിക്ക തകര്‍ന്നു

ദക്ഷിണാഫ്രിക്ക തകര്‍ന്നു

മറുപടിയില്‍ ദക്ഷിണാഫ്രിക്കയ്ക്കു ഏഴു വിക്കറ്റിന് 148 റണ്‍സ് മാത്രമേ നേടാനായുള്ളൂ. ഓപ്പണ്‍മാരായ മോര്‍ഡനെ വാന്‍വിക്ക് (48), ആന്‍ഡ്രു പ്യുട്ടിക്ക് (41) എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ പ്രധാന സ്‌കോറര്‍മാര്‍. നായകന്‍ റോഡ്‌സ് 22 റണ്‍സിന് പുറത്തായി. മറ്റുള്ളവരൊന്നും 15 റണ്‍സ് തികച്ചില്ല. മൂന്നു വിക്കറ്റെടുത്ത യൂസുഫ് പഠാനും രണ്ടു വിക്കറ്റെടുത്ത യുവിയും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ വരിഞ്ഞുകെട്ടിയത്.

യുവി മാജിക്ക് 18ാം ഓവറില്‍

യുവി മാജിക്ക് 18ാം ഓവറില്‍

കളിയുടെ 18ാം ഓവറിലായിരുന്നു കാണികളെ ത്രില്ലടിപ്പിച്ച യുവിയുടെ സിക്‌സര്‍ വേട്ട. സെന്‍ഡര്‍ ഡിബ്രുയ്‌നാണ് യുവിയുടെ ബാറ്റിന്ഡറെ ചൂടറിഞ്ഞത്. ആദ്യ ബോളില്‍ റണ്ണൊന്നുമില്ല. രണ്ടാമത്തെ ബോള്‍ പുള്‍ ഷോട്ടിലൂടെ യുവി സിക്‌സറിലേക്കു പറത്തി. രണ്ടാമത്തെ ബോളും സിക്‌സര്‍. യുവിക്കു നിര്‍ത്താന്‍ ഭാവമില്ലായിരുന്നു. മൂന്നാമത്തെ ബോളും അദ്ദേഹം നിലത്തുനിര്‍ത്തിയില്ല. ലോങ് ഓണിലൂടെ വീണ്ടുമൊരു സിക്‌സര്‍. അഞ്ചാമത്ത ബോള്‍ യുവി ലോങ് ഓണിലൂടെ വീണ്ടും സിക്‌സറിലേക്കു പായിച്ചു. പക്ഷെ ആറാമത്തെ ബോളില്‍ റണ്ണൊന്നും വഴങ്ങാതെ ഡിബ്രുയ്ന്‍ കൂടുതല്‍ മാനക്കേട് ഒഴിവാക്കി.
തൊട്ടടുത്ത ഓവറില്‍ മഖായ എന്‍ടിനിക്കെതിരേയും അവസാന ഓവറില്‍ ഗാര്‍നറ്റ് ക്രൂഗറിനെതിരേയും ഓരോ സിക്‌സറുകള്‍ കൂടി നേടാന്‍ യുവിക്കു കഴിഞ്ഞു. 21 ബോളുകളില്‍ നിന്നായിരുന്നു അദ്ദേഹത്തിന്റെ ഫിഫ്റ്റി. സ്‌കോര്‍ 46ല്‍ നില്‍ക്കെ സിക്‌സര്‍ പറത്തിയാണ് യുവി ഫിഫ്റ്റി തികച്ചത്.

Story first published: Saturday, March 13, 2021, 23:24 [IST]
Other articles published on Mar 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+