വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഡബിള്‍ നേടിയപ്പോള്‍ യുവിയും ധവാനും ഹാപ്പിയായിരുന്നില്ല! അവര്‍ ആഗ്രഹിച്ചത് റെക്കോര്‍ഡ്- രോഹിത്

ഓസ്‌ട്രേലിയക്കെതിരേയായിരുന്നു രോഹിത് കന്നി ഡബിള്‍ സെഞ്ച്വറിയടിച്ചത്

മുംബൈ: ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പ് കരുത്തരായ ഓസ്‌ട്രേലിയക്കെതിരേ നേടിയ ഏകദിനത്തിലെ കന്നി ഡബിള്‍ സെഞ്ച്വറിയെക്കുറിച്ച് മനസ്സ് തുറക്കുകയാണ് വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മ. 2013ല്‍ ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലായിരുന്നു ഹിറ്റ്മാന്‍ നിറഞ്ഞായാടിയത്. അന്നു അദ്ദേഹം 209 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.

ധോണിയെ അനുസരിച്ചില്ല!! കന്നി ഡബിള്‍ സെഞ്ച്വറിയുടെ രഹസ്യം വെളിപ്പെടുത്തി രോഹിത്ധോണിയെ അനുസരിച്ചില്ല!! കന്നി ഡബിള്‍ സെഞ്ച്വറിയുടെ രഹസ്യം വെളിപ്പെടുത്തി രോഹിത്

സച്ചിന്‍ 98ല്‍ ഔട്ടായപ്പോള്‍ ദുഖം തോന്നി, ഇന്ന് കളിച്ചാല്‍ 1.30 ലക്ഷത്തിലധികം റണ്‍സടിക്കും!- അക്തര്‍സച്ചിന്‍ 98ല്‍ ഔട്ടായപ്പോള്‍ ദുഖം തോന്നി, ഇന്ന് കളിച്ചാല്‍ 1.30 ലക്ഷത്തിലധികം റണ്‍സടിക്കും!- അക്തര്‍

വീരേന്ദര്‍ സെവാഗിന്റെ പേരിലായിരുന്ന 219 റണ്‍സെന്ന ഏകദിനത്തില്‍ അന്നത്തെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോര്‍ഡ് ഓസ്‌ട്രേലിയക്കെതിരേ താന്‍ തിരുത്തണമെന്ന് ടീമിലെ പലരും ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് രോഹിത്. ആര്‍ അശ്വിനുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിലാണ് കന്നി ഡബിള്‍ സെഞ്ച്വറിയെക്കുറിച്ചുള്ള ഓര്‍മകള്‍ അദ്ദേഹം പങ്കുവച്ചത്.

റെക്കോര്‍ഡ് മറികടക്കണമായിരുന്നു

ഓസ്‌ട്രേലിയക്കെതിരേ അന്നു 209 റണ്‍സെടുത്ത് പുറത്തായ ശേഷം ഡ്രസിങ് റൂമില്‍ മടങ്ങിയെത്തിപ്പോള്‍ എല്ലാവരും വലിയ സന്തോഷത്തിലും ആവേശത്തിലുമായിരുന്നു. ഒരോവര്‍ കൂടി നീ ക്രീസില്‍ നിന്നിരുന്നെങ്കില്‍ വീരേന്ദര്‍ സെവാഗിന്റെ റെക്കോര്‍ഡ് തിരുത്താമായിരുന്നുവെന്ന് ആരോ പറയുന്നത് കേട്ടു.
താന്‍ 10-15 റണ്‍സ് കൂടി നേടണമെന്നാണ് അന്നു ടീമിലെ മൂന്നോ നാലോ പേര്‍ ആഗ്രഹിച്ചിരുന്നത്. യുവരാജ് സിങ്, ശിഖര്‍ ധവാന്‍ എന്നിവര്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നുവെന്നും രോഹിത് വിശദമാക്കി.

തൊട്ടടുത്ത വര്‍ഷം തിരുത്തി

ഓസ്‌ട്രേലിയക്കെതിരേ അന്നു സെവാഗിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ കഴിഞ്ഞില്ലെങ്കിലും തൊട്ടടുത്ത വര്‍ഷം റെക്കോര്‍ഡ് പഴങ്കഥയാക്കി കൂട്ടുകാരുടെ ആഗ്രഹം യാഥാര്‍ഥ്യമാക്കാന്‍ സെവാഗിനു സാധിച്ചു. ഇത്തവണ ഓസ്‌ട്രേലിയയായിരുന്നില്ല ശ്രീലങ്കയായിരുന്നു എതിരാളികള്‍. സെവാഗിന്റെ റെേേക്കാര്‍ഡ് തിരുത്തിയ ഹിറ്റ്മാന്‍ 264 റണ്‍സാണ് അന്നു വാരിക്കൂട്ടിയത്. ഈ ലോക റെക്കോര്‍ഡ് ഇപ്പോഴും ഇളക്കം തട്ടാതെ നില്‍ക്കുകയാണ്.
അതിനു ശേഷം മറ്റൊരു ഡബിള്‍ സെഞ്ച്വറി കൂടി ഏകദിനത്തില്‍ നേടാന്‍ രോഹിത്തിനു കഴിഞ്ഞു. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരേ തന്നെയായിരുന്നു അദ്ദേഹത്തിന്റെ മൂന്നാം ഡബിള്‍. 208 റണ്‍സോടെ ഹിറ്റ്മാന്‍ അന്നു പുറത്താവാതെ നില്‍ക്കുകയായിരുന്നു.

ധോണിയുടെ ഉപദേശം കേട്ടില്ല

ഓസ്‌ട്രേലിയക്കെതിരേ കന്നി ഡബിള്‍ സെഞ്ച്വറിയടിച്ച മല്‍സരത്തില്‍ അന്നത്തെ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ നിര്‍ദേശം താന്‍ അനുസരിച്ചില്ലെന്നും രോഹിത് പറയുന്നു. ധോണിക്കൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ തനിക്കായിരുന്നു. നീ സെറ്റായി കളിക്കുന്ന ബാറ്റ്സ്മാനാണ്. അതുകൊണ്ടു തന്നെ 50 ഓവര്‍ വരെ കളിക്കാന്‍ ശ്രമിക്കണം. വലിയ ഷോട്ടുകള്‍ കളിച്ച് റിസ്‌കെടുക്കേണ്ട. ആ റോള്‍ താന്‍ ഏറ്റെടുക്കാമെന്നുമായിരുന്നു ധോണി തന്നോട് പറഞ്ഞതെന്നു രോഹിത് വെളിപ്പെടുത്തി.
പക്ഷെ താന്‍ ഇതു കേട്ടില്ല. മനസ്സില്‍ മറ്റൊന്നായിരുന്നു. അതു ശരിയാവില്ല കൂട്ടുകാരാ, ഞാന്‍ നന്നായി പന്ത് കാണുന്നുണ്ട്. നല്ല ടൈമിങില്‍ ഷോട്ട് കളിക്കാനും കഴിയുന്നു. അതുകൊണ്ട് താനും വലിയ ഷോട്ട് കളിച്ച് ബൗളറെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുമെന്നും തീരുമാനിച്ചിരുന്നതായി രോഹിത് പറഞ്ഞു. ഒരുപക്ഷെ ധോണി ആവശ്യപ്പെട്ടതു പോലെ റിസ്‌കെടുക്കാതെ കളിച്ചിരുന്നെങ്കില്‍ അന്നു ഡബിള്‍ തികയ്ക്കാന്‍ തനിക്കു കഴിയുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, May 20, 2020, 10:50 [IST]
Other articles published on May 20, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X