സ്വന്തം ടീമിനെ ഇറക്കാന്‍ ചഹലിന്റെ കാമുകി ആര്‍ജെ മഹവശ്!! കളിക്കുക ഈ ലീഗില്‍
ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിന്റെ കാമുകിയെന്ന പേരില്‍ ഗോസിപ്പുകളില്‍ നിറഞ്ഞു നില്‍ക്കുന്ന ആര്‍ജെ മഹവശ് ഇനി ക്രിക്കറ്റ് ടീമുടമ. പ്രശസ്ത റോഡിയോ ജോക്കിയയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും കൂടിയായ അവര്‍ പുതിയൊരു ടീമിന്റെ സഹ ഉടമയായി മാറിയിരിക്കുകയാണ്.
നര്‍ത്തകിയും ഡെന്റിസ്റ്റുമായ ധനശ്രീ വര്‍മയുമായുള്ള വിവാഹ മോചനത്തിനു ശേഷമാണ് ചഹലുമായി ചേര്‍ത്ത് മഹവശിന്റെ പേരില്‍ ഗോസിപ്പുകള്‍ വന്നു തുടങ്ങിയത്. ഈ വര്‍ഷം യുഎഇയില്‍ നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇരുവരും ഒരുമിച്ച് മല്‍സരം കാണാനെത്തിയതും വലിയ വാര്‍ത്തയായിരുന്നു.

മഹവശിന്റെ ക്രിക്കറ്റ് ടീം
ചാംപ്യന്‍സ ലീഗ് ടി10 ലീഗിലാണ് ആര്‍ജെ മഹവശ് ടീമുടമയായി മാറിയിരിക്കുന്നത്. ഇതാദ്യമായാണ് ഒരു ക്രിക്കറ്റ് ലീഗില്‍ അവര്‍ പണം നിക്ഷേപിച്ചത്. പക്ഷെ ഏതു ഫ്രാഞ്ചൈസിയുടെ സഹ ഉടമയായാണ് മഹവശ് മാറിയതെന്നു വ്യക്തമല്ല.
ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അവര്‍ പുറത്തു വിടുകയും ചെയ്തിട്ടില്ല. താന്‍ ടീമുടമായെന്ന കാര്യം മഹവശ് തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ ഹാന്റിലിലൂടെ ആരാധകരുമായി പങ്കുവച്ചിട്ടുള്ളത്.
വിരമിച്ച താരങ്ങള്‍ അണിനിരക്കുന്ന ടി10 ഫോര്‍മാറ്റിലുള്ള ഫ്രാഞ്ചൈസി ലീഗാണിത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശ്രദ്ധേയരായ ചില മുന്‍ സൂപ്പര്‍ താരങ്ങള്‍ ടൂര്‍ണമെന്റില്‍ കളിക്കാനിറങ്ങും. അടുത്ത മാസം 22 മുതല്‍ 24 വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ എട്ടു ഫ്രാഞ്ചൈസികളാണുള്ളത്.
ആരാണ് ആര്‍ജെ മഹവശ്?
ഇന്ത്യയിലെ ഏറ്റവും പ്രശസ്തയായ റേഡിയോ ജോക്കിമാരില്‍ ഒരാളാണ് മഹവശ്. കൂടാതെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും ഫിലിം മേക്കറിമാണ് ഇവര്‍. അതു മാത്രമല്ല, കണ്ടന്റ് ക്രിയേറ്റര്‍, എഴുത്തുകാരി തുടങ്ങിയ നിലയിലും പ്രശസ്തയാണ് മഹവശ്.

അലിഗഡില്‍ ജനിച്ച അവര്‍ ബിരുദം പൂര്‍ത്തിയാക്കിയത് അലിഗഡ് മുസ്ലിം യൂനിവേഴ്‌സിറ്റിയില്‍ നിന്നുമാണ്. അതിനു ശേഷം ന്യൂഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്ലാമിയയിലാണ് മഹവശ് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയത്. ഈ വര്‍ഷമിറങ്ങിയ പ്യാര്‍ പൈസ പ്രോഫിറ്റെന്ന ബോളിവുഡ് സീരീസില്‍ അവരുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതേസമയം, അടുത്തിടെ മഹവശും താനും തമ്മില്‍ അടുപ്പത്തിലാണെന്നു സ്ഥിരീകരിക്കുന്ന ചില പരാമര്‍ശങ്ങള്‍ യുസ്വേന്ദ്ര ചഹല്‍ നടത്തിയിരുന്നു. ദി ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോയെന്ന കപില്‍ ശര്‍മയുടെ ഷോയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ഇത്.
മഹവശുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അതു ഇന്ത്യ മുഴുവന്‍ അറിഞ്ഞു കഴിഞ്ഞുവെന്നായിരുന്നു തമാശരൂപേണയുള്ള അദ്ദേഹത്തിന്റെ മറുപടി. എങ്കിലും തങ്ങള്‍ അടുപ്പത്തിലാണെന്നു ചഹലോ, മഹവശോ ഇതു വരെ ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും നല്‍കിയിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications