For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സെവാഗിനെപ്പോലെ വെടിക്കെട്ട് ഓപ്പണറാവുമെന്ന് കരുതി, പക്ഷെ നിരാശപ്പെടുത്തി! 4 ഇന്ത്യക്കാരിതാ

മുംബൈ: ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വെടിക്കെട്ട് ഓപ്പണറാണ് വീരേന്ദര്‍ സെവാഗ്. ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന് പേരെടുത്ത സെവാഗ് മൂന്ന് ഫോര്‍മാറ്റിലും ആരെയും മോഹിപ്പിക്കുന്ന റെക്കോഡുകളാണ് സ്വന്തമാക്കിയത്. 104 ടെസ്റ്റില്‍ നിന്ന് 8586 റണ്‍സും 251 ഏകദിനത്തില്‍ നിന്ന് 8273 റണ്‍സും 19 ടി20യില്‍ നിന്ന് 394 റണ്‍സും അദ്ദേഹം നേടി. ഒരു ബൗളറേയും ഭയമില്ലാത്ത സെവാഗ് കരിയറിലുടെനീളം ബൗളര്‍മാരുടെ പേടി സ്വപ്‌നമായിരുന്നു.

2007ല്‍ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും 2011ല്‍ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും ഭാഗമാവാന്‍ സെവാഗിന് ഭാഗ്യം ലഭിച്ചു. എന്നാല്‍ സെവാഗ് വിരമിച്ചപ്പോള്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞത് അദ്ദേഹത്തെപ്പോലെ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ സാധിക്കുന്ന ഓപ്പണറെയാണ്. അടുത്ത സെവാഗ് ആകുമെന്ന് തോന്നിപ്പിക്കാന്‍ പല താരങ്ങള്‍ക്കുമായെങ്കിലും ആര്‍ക്കും സെവാഗിനെപ്പോലെയൊരു കരിയര്‍ നേടാനായില്ല.

രോഹിത് ശര്‍മയാണ് ഒരു പരിധിവരെ സെവാഗിന്റെ അഭാവം നികത്തിയത്. എന്നാല്‍ ഇതിനിടെ സെവാഗിന്റെ പകരക്കാരനാവുമെന്ന് തോന്നിപ്പിച്ച് നിരാശപ്പെടുത്തിയ നാല് ഓപ്പണര്‍മാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. പൃഥ്വി ഷായാണ് ഒന്നാമത്തെ താരം. ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് കിരീടം ചൂടിച്ച നായകനാണ് പൃഥ്വി ഷാ. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈക്കായി കസറിയ പൃഥ്വിയുടെ ഇന്ത്യന്‍ ടീം അരങ്ങേറ്റവും ഗംഭീരമായിരുന്നു.

അരങ്ങേറ്റ ടെസ്റ്റില്‍ത്തന്നെ സെഞ്ച്വറിയടക്കം നേടാനായെങ്കിലും ഇപ്പോള്‍ ടീമില്‍ പോലും ഇടമില്ലാത്തവിധം തഴയപ്പെട്ടു. സ്ഥിരതയില്ലായ്മയും മോശം സാങ്കേതികതയും ഫിറ്റ്‌നസുമെല്ലാമാണ് പൃഥ്വിയുടെ കരിയര്‍ നശിപ്പിച്ചത്. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും സജീവമാണെങ്കിലും ദേശീയ ടീമിനൊപ്പം പൃഥ്വിക്ക് വളരാനായില്ല. ഇന്ത്യക്കായി 5 ടെസ്റ്റും 6 ഏകദിനവും 1 ടി20യുമാണ് പൃഥ്വി കളിച്ചത്. പ്രായം 23 മാത്രമാണെങ്കിലും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുക പോലും പൃഥ്വിക്ക് ഇപ്പോള്‍ പ്രയാസമാണ്.

yusuf pathan

ഐപിഎല്ലിലൂടെ വളര്‍ന്ന തമിഴ്‌നാടുകാരനായ ഓപ്പണറാണ് മുരളി വിജയ്. ക്ലാസിക് ബാറ്റിങ്ങുകൊണ്ട് അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന സ്റ്റൈലിഷ് ബാറ്റ്‌സ്മാനാണ് മുരളി. ഐപിഎല്ലില്‍ സിഎസ്‌കെയ്‌ക്കൊപ്പം മിന്നിച്ച മുരളി രണ്ട് സെഞ്ച്വറിയും നേടിയിട്ടുണ്ട്. സെവാഗിനെപ്പോലെ വെടിക്കെട്ട് തുടക്കം നല്‍കുമെന്ന് വിലയിരുത്തപ്പെട്ട ബാറ്റ്‌സ്മാനാണ് അദ്ദേഹം. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയപ്പോള്‍ പ്രതീക്ഷിച്ച നിലവാരം കാട്ടിയില്ല.

17 ഏകദിനത്തില്‍ നിന്ന് 339 റണ്‍സും 9 ടി20യില്‍ നിന്ന് 169 റണ്‍സുമാണ് മുരളിയുടെ പരിമിത ഓവറിലെ സമ്പാദ്യം. 61 ടെസ്റ്റില്‍ നിന്നായി 3982 റണ്‍സും നേടി. എന്നാല്‍ സെവാഗിന്റെ ഏഴയലത്തെത്തുന്ന പ്രകടനം കാഴ്ചവെക്കാന്‍ മുരളിക്കായില്ല. 2018ലാണ് അദ്ദേഹം അവസാനമായി ഇന്ത്യക്കായി കളിച്ചത്. സെവാഗിനെപ്പോലെ ഓപ്പണിങ്ങില്‍ മിന്നിക്കുമെന്ന് കരുതി ഇന്ത്യ ഓപ്പണറാക്കിയ താരമാണ് യൂസുഫ് പഠാന്‍. ഐപിഎല്ലില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച് പേരെടുക്കാന്‍ യൂസുഫിനായിരുന്നു.

എന്നാല്‍ സെവാഗിനെപ്പോലെ ഓപ്പണറെന്ന നിലയില്‍ വലിയൊരു കരിയര്‍ സമ്പാദിക്കാന്‍ യൂസുഫിനായില്ല. ഇന്ത്യക്കായി 57 ഏകദിനത്തില്‍ നിന്ന് 810 റണ്‍സും 22 ടി20യില്‍ നിന്ന് 236 റണ്‍സുമാണ് യൂസുഫ് ആകെ നേടിയത്. 174 ഐപിഎല്ലില്‍ നിന്നായി 3204 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. വെടിക്കെട്ട് ബാറ്റിങ് നടത്താന്‍ ശേഷിയുള്ളവനാണെങ്കിലും ഓപ്പണറെന്ന നിലയില്‍ വളരാനായില്ല. ഇന്ത്യന്‍ ടീമില്‍ കളിച്ച മിക്ക മത്സരത്തിലും മധ്യനിരയിലായിരുന്നു സ്ഥാനം.

കെ എല്‍ രാഹുലാണ് മറ്റൊരു താരം. ഓപ്പണറെന്ന നിലയില്‍ സെവാഗിനെപ്പോലെയാവുമെന്ന് കരുതിയ ഓപ്പണറാണ് അദ്ദേഹം. ക്ലാസിക് ശൈലിയില്‍ കളിക്കുന്നതോടൊപ്പം വലിയ ഷോട്ടുകള്‍ കളിക്കാനും രാഹുല്‍ മിടുക്കനാണ്. ഇന്ത്യക്കായി 54 ഏകദിനത്തില്‍ നിന്ന് 1986 റണ്‍സും 72 ടി20യില്‍ നിന്ന് 2265 റണ്‍സുമാണ് രാഹുല്‍ നേടിയത്. 47 ടെസ്റ്റില്‍ നിന്ന് 2642 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇപ്പോള്‍ പരിക്കേറ്റ് ഇന്ത്യന്‍ ടീമിന് പുറത്താണ്.

തിരിച്ചെത്തിയാലും ഇന്ത്യയുടെ ഓപ്പണര്‍ റോള്‍ രാഹുലിന് ലഭിച്ചേക്കില്ല. 118 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 4163 റണ്‍സാണ് രാഹുല്‍ നേടിയത്. വലിയ പ്രതീക്ഷയുണ്ടായിരുന്ന ഓപ്പണറാണെങ്കിലും സെവാഗിനെപ്പോലെ ഇംപാക്ട് സൃഷ്ടിക്കാനായില്ല. ഇന്ത്യന്‍ ടീമില്‍ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരോടൊപ്പം സ്ഥാനം കല്‍പ്പിക്കപ്പെടുന്ന താരമാണ് രാഹുലെന്ന് പറയാം.

Story first published: Thursday, July 6, 2023, 15:40 [IST]
Other articles published on Jul 6, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+