Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിക്കൊപ്പം അരങ്ങേറി, പക്ഷെ വലിയ കരിയര്‍ നേടാനായില്ല! ആരൊക്കെയാണ് ആ താരങ്ങള്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളിലൊരാളാണ് വിരാട് കോലി. നായകനായും ബാറ്റ്‌സ്മാനായുമെല്ലാം ഇന്ത്യന്‍ ക്രിക്കറ്റില്‍ കോലി നിറഞ്ഞുനില്‍ക്കുന്നു. ഏകദിന ഫോര്‍മാറ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുള്ള ആരും തകര്‍ക്കില്ലെന്ന് കരുതിയ 49 സെഞ്ച്വറി റെക്കോഡുകളെ കോലി മറികടന്നു. ഇപ്പോള്‍ ലോക ക്രിക്കറ്റിലെ പല വമ്പന്‍ റെക്കോഡുകളും കോലിയുടെ പേരിലാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമെന്ന വിശേഷണം കോലിക്ക് അര്‍ഹതപ്പെട്ടതാണ്.

ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് ചൂടിച്ച നായകനില്‍ നിന്ന് ഇതുവരെയുള്ള കോലിയുടെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതാണ്. 2008ലാണ് കോലി ഇന്ത്യയുടെ സീനിയര്‍ ടീമിലേക്കെത്തുന്നത്. പിന്നീട് നടന്നുകയറിയ വഴികളിലെല്ലാം റെക്കോഡുകളും അദ്ദേഹത്തിന് കൂട്ടായുണ്ടായിരുന്നു. എന്നാല്‍ കോലി ഇന്ത്യന്‍ ടീമിലേക്കെത്തിയ അതേ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വരവറിയിച്ച ചില താരങ്ങളുണ്ട്. എന്നാല്‍ ഇന്ന് ടീമില്‍ പോലുമില്ലാതെ അവര്‍ ചിത്രത്തില്‍ നിന്ന് മാഞ്ഞിരിക്കുന്നു.

ഇത്തരത്തില്‍ കോലിയുടെ അതേ വര്‍ഷം അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുകയും വലിയ കരിയര്‍ സൃഷ്ടിക്കാനാവാതെ പോവുകയും ചെയ്ത താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ താരം സുബ്രമണ്യ ബദരിനാഥാണ്. തമിഴ്‌നാട്ടുകാരനായ ബദരിനാഥിനെ കോലിയെക്കാള്‍ മുമ്പ് ടീമിലെത്തിക്കാന്‍ നായകന്‍ എംഎസ് ധോണി ആഗ്രഹിച്ചിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ധോണിയുടെ വിശ്വസ്തനായിരുന്നു ബദരിനാഥ്. ക്ലാസിക് ബാറ്റ്‌സ്മാനായ താരം വലിയ ഷോട്ടുകളും കളിക്കാന്‍ മിടുക്കനായിരുന്നു.

ഇന്ത്യന്‍ ടീമിനൊപ്പം വലിയ കരിയര്‍ താരത്തിന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഒന്നുമാകെ കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നു. 2 ടെസ്റ്റില്‍ നിന്ന് 1 അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 63 റണ്‍സും 7 ഏകദിനത്തില്‍ നിന്ന് 79 റണ്‍സും 1 ടി20യില്‍ നിന്ന് 43 റണ്‍സുമാണ് അദ്ദേഹം നേടിയത്. പ്രതീക്ഷിച്ച വളര്‍ച്ചയിലേക്ക് താരത്തിന് എത്താനായില്ലെന്നതാണ് വസ്തുത. രണ്ടാമത്തെ താരം പ്രഗാന്‍ ഓജയാണ്. ഇടം കൈയന്‍ സ്പിന്നറായ ഓജ പ്രതിഭകൊണ്ട് വിസ്മയിപ്പിച്ചവരിലൊരാളാണ്.

yusuf pathan

മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിക്കാന്‍ ഓജക്കായി. 2008ല്‍ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലൂടെയാണ് ഓജ വരവറിയിക്കുന്നത്. ഇന്ത്യക്കായി 24 ടെസ്റ്റില്‍ നിന്ന് 113 വിക്കറ്റും 18 ഏകദിനത്തില്‍ നിന്ന് 21 വിക്കറ്റും 6 ടി20യില്‍ നിന്ന് 10 വിക്കറ്റും താരം നേടി. എന്നാല്‍ വലിയ കരിയര്‍ നേടിയെടുക്കാന്‍ ഓജക്ക് സാധിക്കാതെ പോയി. പ്രതീക്ഷിച്ചതിലും നേരത്തെ ഓജ കളമൊഴിഞ്ഞുവെന്നതാണ് വസ്തുത. മന്‍പ്രീത് ഗോണിയാണ് മറ്റൊരു താരം.

വലം കൈയന്‍ പേസറായ ഗോണി തന്റെ ഉയര്‍ന്ന കായിക ക്ഷമതയെ ക്രിക്കറ്റില്‍ നന്നായി ഉപയോഗപ്പെടുത്തിയ താരമാണ്. ഏഷ്യാ കപ്പില്‍ ഹോങ്കോങ്ങിനെതിരേ കളിച്ച് ഇന്ത്യന്‍ ടീമിലേക്കെത്തിയ ഗോണിക്ക് ദേശീയ ടീമിനൊപ്പം കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. ഇന്ത്യക്കായി രണ്ട് ഏകദിനം മാത്രമാണ് താരത്തിന് കളിക്കാനായത്. ഐപിഎല്ലില്‍ സിഎസ്‌കെ താരമായിരുന്നു ഗോണി. ധോണിയുടെ ഇടപെടലാണ് ഗോണിക്ക് ദേശീയ ടീം വിളി നല്‍കിയത്.

ബംഗാള്‍ താരം മനോജ് തിവാരിയാണ് മറ്റൊരു താരം. 2008ലാണ് മനോജ് തിവാരി ഇന്ത്യന്‍ ടീമിലേക്ക് വരവറിയിച്ചത്. 12 ഏകദിനത്തില്‍ നിന്ന് 287 റണ്‍സും 3 ടി20യില്‍ നിന്ന് 15 റണ്‍സുമാണ് അദ്ദേഹം ഇന്ത്യന്‍ ടീമിനൊപ്പം നേടിയത്. ആഭ്യന്തര ക്രിക്കറ്റില്‍ അദ്ദേഹം ഇപ്പോഴും സജീവമാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പം പ്രതീക്ഷിച്ചതുപോലെ വലിയ കരിയര്‍ സൃഷ്ടിക്കാന്‍ മനോജ് തിവാരിക്ക് സാധിച്ചില്ല.

യൂസുഫ് പഠാനാണ് മറ്റൊരു താരം. ആരാധക മനസില്‍ ഇടം പിടിക്കാന്‍ യൂസുഫിനായില്ലെങ്കിലും കരിയര്‍ നോക്കുമ്പോള്‍ വലിയൊരു നിലയിലേക്കെത്തിയെന്ന് പറയാനാവില്ല. 57 ഏകദിനത്തില്‍ നിന്ന് 810 റണ്‍സും 22 ടി20യില്‍ നിന്ന് 236 റണ്‍സുമാണ് അദ്ദേഹം നേടിയത്. വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിച്ചെങ്കിലും സൂപ്പര്‍ താര പദവിയിലേക്ക് വളരാന്‍ യൂസുഫിന് സാധിച്ചിട്ടില്ലെന്ന് പറയാം.

Story first published: Friday, February 9, 2024, 12:09 [IST]
Other articles published on Feb 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+