For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോക സീരീസ്: ഇര്‍ഫാന്റെ പ്രകടനത്തില്‍ കണ്ണു തള്ളി യൂസഫ് പഠാന്‍... പ്രതികരണം ഇങ്ങനെ

കളിയില്‍ ഇര്‍ഫാനായിരുന്നു ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍

മുംബൈ: റോഡ് സുരക്ഷാ ലോക സീരീസ് ടി20 ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ ലെജന്റ്‌സിനു വേണ്ടി ഇളയ സഹോദരന്‍ ഇര്‍ഫാന്‍ പഠാന്റെ പ്രകടനം കണ്ട് കിളി പോയിരിക്കുകയാണ് യൂസഫ് പഠാന്‍. ശ്രീലങ്ക ലെജന്റ്‌സിനെതിരേ ചൊവ്വാഴ്ച നടന്ന മല്‍സരത്തില്‍ ഇന്ത്യ അഞ്ചു വിക്കറ്റിന്റെ വിജയം ആഘോഷിച്ചപ്പോള്‍ ഇര്‍ഫാനായിരുന്നു ഇന്ത്യയുടെ വിജയശില്‍പ്പി. അപരാജിത ഫിഫ്റ്റിയുമായി താരം മാന്‍ ഓഫ് ദി മാച്ചാവുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ മുന്‍ അന്താരാഷ്ട്ര ഓള്‍റൗണ്ടര്‍ കൂടിയായ യൂസഫ് പ്രശംസിച്ചത്. ടൂര്‍ണമന്റിലെ രണ്ടാമത്തെ വിജയമാണ് ലങ്ക ലെജന്റ്‌സിനെതിരേ ഇന്ത്യ സ്വന്തമാക്കിയത്.

സമ്മര്‍ദ്ദത്തിനിടെ ഗംഭീര ഇന്നിങ്‌സ്

സമ്മര്‍ദ്ദത്തിനിടെ ഗംഭീര ഇന്നിങ്‌സ്

കടുത്ത സമ്മര്‍ദ്ദത്തിനിടെ എന്തൊരു ഇന്നിങ്‌സായിരുന്നു ഇര്‍ഫാന്‍ പഠാന്‍ കളിച്ചത്. ഏറെ ഇഷ്ടത്തോടെയാണ് നിന്റെ ബാറ്റിങ് കണ്ടത്. പ്രത്യേകിച്ചും നീ നേടിയ ആ സിക്‌സറുകള്‍ ഗംഭീരമായിരുന്നു. അതു മാത്രമല്ല ബൗളിങിലും നീ നന്നായി പെര്‍ഫോം ചെയ്തു. ബ്രില്ല്യന്റായ ഓള്‍റൗണ്ട് പ്രകടനമായിരുന്നു അതെന്നും യൂസഫ് ട്വീറ്റ് ചെയ്തു.

ഇന്ത്യയെ കരകയറ്റി ഇര്‍ഫാന്‍

ഇന്ത്യയെ കരകയറ്റി ഇര്‍ഫാന്‍

ഇന്ത്യക്കു വേണ്ടി മുമ്പ് നേരത്തേ മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള ഇര്‍ഫാന്റെ മറ്റൊരു മാസ്മരിക ഇന്നിങ്‌സായിരുന്നു ലങ്ക ലെജന്റ്‌സിനെതിരേ കണ്ടത്. ഇന്ത്യക്കു വേണ്ടി ആറാമനായാണ് ഇര്‍ഫാന്‍ ക്രീസിലെത്തിയത്.
139 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ നാലിന് 62 റണ്‍സെന്ന നിലയില്‍ പതറവെയാണ് ഇര്‍ഫാന്‍ ക്രീസിലെത്തിയത്. പുറത്താവാതെ 31 പന്തില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 57 റണ്‍സെടുത്ത ഇര്‍ഫാന്‍ ഇന്ത്യയുടെ ജയം പൂര്‍ത്തിയാക്കുകയായിരുന്നു.

ഹാട്രിക്ക് ബൗണ്ടറി

ഹാട്രിക്ക് ബൗണ്ടറി

തന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കും വിധത്തിലുള്ള ബാറ്റിങ് പ്രകടനമായിരുന്നു ഇര്‍ഫാന്‍ കാഴ്ചവച്ചത്. ഫര്‍വേസ് മഹറൂഫിന്റെ ഓവറില്‍ തുടരെ രണ്ടു സിക്‌സറുകള്‍ പറത്തിയ അദ്ദേഹം നായകന്‍ തിലകരത്‌നെ ദില്‍ഷന്റെ 19ാം ഓവറില്‍ ഹാട്രിക്ക് ബൗണ്ടറികളും പായിച്ചിരുന്നു. അപരാജിതമായ ആറാം വിക്കറ്റില്‍ മന്‍പ്രീത് ഗോണിക്കൊപ്പം 58 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും ഇര്‍ഫാന് കഴിഞ്ഞിരുന്നു.

ഒരു വിക്കറ്റും വീഴ്ത്തി

ഒരു വിക്കറ്റും വീഴ്ത്തി

ബാറ്റിങില്‍ ടീമിന്റെ ഹീറോയായ ഇര്‍ഫാന്‍ ബൗളിങിലും മോശമാക്കിയില്ല. ഒരു വിക്കറ്റും തന്റെ പേരില്‍ കുറിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഓപ്പണര്‍ റൊമേഷ് കലുവിതരണെയാണ് (21) വിക്കറ്റിനു മുന്നില്‍ കുരുക്കി ഇര്‍ഫാന്‍ പുറത്താക്കിയത്.
എന്നാല്‍ ഇന്ത്യന്‍ ബൗളിങിലെ യഥാര്‍ഥ ഹീറോ മുന്‍ പേസര്‍ മുനാഫ് പട്ടേലായിരുന്നു. 4.75 എന്ന മികച്ച ഇക്കോണമി റേറ്റില്‍ നാലു പേരെയാണ് മുനാഫ് പുറത്താക്കിയത്.

Story first published: Wednesday, March 11, 2020, 12:09 [IST]
Other articles published on Mar 11, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+