Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി, യുവരാജ്... ഒറ്റവാക്കില്‍ ഇവരെ എന്തു പറയും? ക്ലാസ് മറുപടിയുമായി യൂസഫ് പഠാന്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഇതിഹാസങ്ങളുടെ നിരയിലാണ് മുന്‍ നായകന്‍ എംഎസ് ധോണിയുടെയും ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെയും സ്ഥാനം. ധോണി ടീമിനെ നയിച്ചിരുന്ന കാലത്തു ഇന്ത്യയുടെ നിശ്ചിത ഓവര്‍ സംഘത്തിലെ തുറുപ്പുചീട്ട് കൂടിയായിരുന്നു യുവി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും യുവി ഇതിനകം വിരമിച്ചു കഴിഞ്ഞെങ്കിലും ധോണി കളി തുടരുകയാണ്. ധോണിയെയും യുവരാജിനെയും ഒറ്റവാക്കില്‍ വിശേഷിപ്പിക്കുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. എന്നാല്‍ ആ റിസ്‌ക്ക് ഏറ്റെടുത്തിരിക്കുകയാണ് മുന്‍ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ യൂസഫ് പഠാന്‍. ഇന്‍സ്റ്റഗ്രാം ലൈവിലാണ് അദ്ദേഹം ഇരുവര്‍ക്കും ഉചിതമായ വിശേഷണം നല്‍കിയത്.

1

ധോണിയെ ബുദ്ധിശാലിയെന്നും യുവരാജിനെ റോക്ക് സ്റ്റാറെന്നുമാണ് യൂസഫ് ഒറ്റവാക്കില്‍ വിശേഷിപ്പിച്ചത്. ധോണിക്കു കീഴില്‍ ഇന്ത്യക്കു വേണ്ടി നിരവധി മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള താരം കൂടിയാണ് യൂസഫ്. ഐപിഎല്ലില്‍ തന്റെ മുന്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനും ഓസ്‌ട്രേലിയയുടെ സ്പിന്‍ ഇതിഹാസവുമായിരുന്ന ഷെയ്ന്‍ വോണിനെ യൂസഫ് പുകഴ്ത്തുകയും ചെയ്തു.

2008ലെ പ്രഥമ സീസണില്‍ വോണിനു കീഴില്‍ രാജസ്ഥാന്‍ ഐപിഎല്‍ ചാംപ്യന്മാരായപ്പോള്‍ ടീമിന്റെ തുറുപ്പുചീട്ടുകളിലൊന്നായിരുന്നു യൂസഫ്. 2010 വരെ താരം രാജസ്ഥാന്‍ ടീമിന്റെ ഭാഗമായിരുന്നു. ഐപിഎല്ലില്‍ വോണിനു കീഴില്‍ മൂന്നു സീസണുകള്‍ കളിക്കാന്‍ തനിക്കു കഴിഞ്ഞു. അദ്ദേഹത്തിനൊപ്പം നിരവധി നല്ല ഓര്‍മകളുണ്ട്. മല്‍സരത്തിനു മുമ്പ് എതിര്‍ ടീമിലെ ഓരോ ബാറ്റ്‌സ്മാനെയും എങ്ങനെ പുറത്താക്കണമെന്നതിനെക്കുറിച്ച് വോണ്‍ തങ്ങള്‍ക്കു നിര്‍ദേശം നല്‍കാറുണ്ടായിരുന്നു. അത് ഞങ്ങള്‍ കളിക്കളത്തില്‍ നടപ്പാക്കുകയും ചെയ്തു. വോണ്‍ പറഞ്ഞ അതേ രീതിയില്‍ തന്നെയാണ ബാറ്റ്‌സ്മാന്‍മാര്‍ പുറത്താവുകയും ചെയ്തിരുന്നത്.

2

നിര്‍ഭാഗ്യവശാല്‍ മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ വോണിനു കീഴില്‍ കളിക്കാന്‍ കഴിഞ്ഞില്ല. പ്രഥമ സീസണിലെ ഐപിഎല്ലില്‍ വലിയ കളിക്കാരൊന്നും ടീമില്‍ ഇല്ലാതിരുന്നിട്ടും അദ്ദേഹം രാജസ്ഥാനെ ഫൈനലിലെത്തിക്കുകയും ചാംപ്യന്‍മാരാക്കുകയും ചെയ്തു. അന്നു രാജസ്ഥാന്‍ സംഘത്തില്‍ കൂടുതലുമുണ്ടായിരുന്നത് ആഭ്യന്തര ക്രിക്കറ്റിലെ താരങ്ങളായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ച കുറച്ചു പേര്‍ മാത്രമേ ടീമിലുണ്ടായിരുന്നുള്ളൂ. ഇത്രയും ചെറിയ സംഘത്തെ വച്ച് ടീമിനെ ചാംപ്യന്‍മാരാക്കാന്‍ വോണിനെപ്പോലൊരു ക്യാപ്റ്റനു മാത്രമേ സാധിക്കുകയുള്ളൂവെന്നും യൂസഫ് വിശദമാക്കി.

Story first published: Thursday, April 30, 2020, 14:46 [IST]
Other articles published on Apr 30, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+