IPL 2020: യുവതാരങ്ങള്‍ക്കു പ്രതീക്ഷിക്കാം, മുംബൈയുടെ ടീം കോമ്പിനേഷന്‍ എങ്ങനെ? വെളിപ്പെടുത്തി രോഹിത്
ഐപിഎല്ലിന്റെ പുതിയ സീസണിനെക്കുറിച്ച് മനസ്സ് തുറക്കുകയാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ. നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ മുംബൈ കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് യുഎഇയിലേക്കു പറക്കുക. കഴിഞ്ഞ സീസണിലെ ക്ലാസിക്ക് ഫൈനലില്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഒരു റണ്ണിനു മറികടന്നായിരുന്നു മുംബൈയുടെ നാലാം കിരീടവിജയം.
ഇത്തവണത്തെ ടീം കോമ്പിനേഷനെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും സംസാരിക്കുകയാണ് രോഹിത്. ടീമിലെ യുവതാരങ്ങള്‍ക്കു കളിക്കാന്‍ അവസരം നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരിക്കുകയാണ് അദ്ദേഹം. പരിക്കിനെ തുടര്‍ന്ന് ഇന്ത്യയുടെ അവസാനത്തെ പരമ്പരകള്‍ നഷ്ടമായ രോഹിത് ഏഴു മാസത്തോളം നീണ്ട ബ്രേക്കിനു ശേഷം തിരിച്ചെത്തുന്ന ടൂര്‍ണമെന്റ് കൂടിയാണ് ഐപിഎല്‍.

യുവതാരങ്ങള്‍ക്കു അവസരം
യുവതാരങ്ങള്‍ ഏറ്റവും മികച്ച ടീമില്‍ തന്നെയാണ് എത്തിയിരിക്കുന്നതെന്ന് ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. യുവതാരങ്ങള്‍ക്കു ആത്മവിശ്വാസം നല്‍കേണ്ടത് വളരെ ആവശ്യമാണ്. ചിലര്‍ ഐപിഎല്ലില്‍ മുമ്പ് കളിച്ചിട്ടില്ലാത്തവരാണ്, അന്താരാഷ്ട്ര മല്‍സര പരിചയവുമില്ല.
ഏറ്റവും ഉചിതമായ ഇടത്തു തന്നെയാണ് തങ്ങള്‍ എത്തിയിട്ടുള്ളതെന്നുള്ള ബോധ്യം അവരിലുണ്ടാക്കാനാണ് ശ്രമം. അവരെ യാതൊരു തരത്തിലും സമ്മര്‍ദ്ദത്തിലാക്കാന്‍ ആഗ്രഹിക്കുന്നില്ല. യുവതാരങ്ങള്‍ക്കു അവരുടെ കഴിവ് പുറത്തു കൊണ്ടുവരാനുള്ള അവസരം നല്‍കുമെന്നും രോഹിത് വ്യക്തമാക്കി.

ടീം കോമ്പിനേഷന്‍
പുതിയ സീസണില്‍ മുംബൈയുടെ ടീം കോമ്പിനേഷന്‍ എങ്ങനെയായിരിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. യുഎഇയില്‍ എത്തിയ ശേഷമായിരിക്കും ടീം കോമ്പിനേഷനെക്കുറിച്ചു ആലോചിക്കുകയെന്നും രോഹിത് പറയുന്നു.
ടൂര്‍ണമെന്റ് ഇത്തവണ ഇന്ത്യക്കു പുറത്തായതിനാല്‍ എന്തൊക്കെയായിരിക്കണം തന്ത്രങ്ങളെന്നു ടീമിന്റെ സ്ട്രാറ്റെജിസ്റ്റുകളുമായി സംസാരിക്കാറുണ്ടെന്നു അദ്ദേഹം വെളിപ്പെടുത്തി. യുഎഇയില്‍ ദുബായ്, ഷാര്‍ജ, അബുദാബി എന്നീ മൂന്നു സ്റ്റേഡിയങ്ങളിലായിരിക്കും ഐപിഎല്‍ മല്‍സരങ്ങള്‍ നടക്കുക.

കാലാവസ്ഥ വെല്ലുവിളി
യുഎഇയിലെ കാലാവസ്ഥ താരങ്ങള്‍ക്കു വെല്ലുവിളിയാവുമെന്ന് രോഹിത് ചൂണ്ടിക്കാട്ടി. യുഎഇയിലെ കടുത്ത ചൂട് കനത്ത വെല്ലുവിളിയുയര്‍ത്തും. എന്നാല്‍ മതിയായ പരിശീലനം നടത്തി അതിനെ അതിജീവിക്കാന്‍ താരങ്ങള്‍ക്കു ഏറെ സമയുണ്ടെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
ഐപിഎല്ലിന് ഇനിയും സമയമുണ്ട്. ധൃതി പിടിച്ച് തീരുമാനങ്ങള്‍ എടുക്കേണ്ടതില്ല. ഗ്രൗണ്ടില്‍ തിരിച്ചെത്തി പരിശീലനം പുനരാരംഭിക്കുന്നതാണ് ആദ്യത്തെ കാര്യം. ദുബായിലെ പിച്ചിന് വേഗം കുറവാണ്. എന്നാല്‍ ഇന്ത്യയിലെ പിച്ചുകളില്‍ നിന്നും ഒരുപാട് വ്യത്യാസമുള്ളതല്ല ഇവിടുത്തെ പിച്ചുകള്‍. പക്ഷെ യുഎഇയിലെ കടുത്ത ചൂട് താരങ്ങള്‍ക്കു വെല്ലുവിളിയാണ്.
അവിടയെത്തിയ ശേഷം കൂട്ടായി ആലോചിച്ച ശേഷം ഗെയിം പ്ലാനിനെക്കുറിച്ചും കോമ്പിനേഷനെക്കുറിച്ചും തീരുമാനിക്കും. യുഎഇയിലെ സാഹചര്യം കൂടി വിലയിരുത്തിയ ശേഷമായിരിക്കും മുംബൈ ടീം കാര്യങ്ങള്‍ ആസൂത്രണം ചെയ്യുകയെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications