Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ vs ദക്ഷിണാഫ്രിക്ക ടെസ്റ്റ്: പന്തിന്റെ ചീട്ട് കീറി!! പകരം സാഹ, പുറത്താവാന്‍ കാരണം ഇവ തന്നെ

വിശാഖപട്ടണം: ഒടുവില്‍ അതുതന്നെ സംഭവിച്ചു. ദക്ഷിണാഫ്രിക്കയ്ക്കതിരേ ബുധനാഴ്ച ആരംഭിക്കാനിരിക്കുന്ന ആദ്യ ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനില്‍ നിന്നും യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ഒഴിവാക്കി. പകരം ബംഗാളില്‍ നിന്നുള്ള പരിചയസമ്പന്നനായ വൃധിമാന്‍ സാഹയാണ് ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാക്കുക.

പന്തിനെ ഇന്ത്യ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റിനിര്‍ത്തിയേക്കുമെന്ന തരത്തില്‍ നേരത്തേ ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലിക്കും കോച്ച് രവി ശാസ്ത്രിക്കും പന്തിനേക്കാള്‍ താല്‍പ്പര്യം സാഹയോടാണെന്നും റിപ്പോര്‍ട്ടുകളില്‍ ഉണ്ടായിരുന്നു. മൂന്നു ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യത്തേതാണ് ബുധനാഴ്ച രാവിലെ 9.30ന് ആരംഭിക്കുന്നത്.

മോശം പ്രകടനം

മോശം പ്രകടനം

ബാറ്റിങിലെ മോശം പ്രകടനം തന്നെയാണ് ആദ്യ ടെസ്റ്റില്‍ പന്തിനു പ്ലെയിങ് ഇലവനില്‍ സ്ഥാനം നഷ്ടപ്പെടുത്തിയത്. കഴിഞ്ഞ വിന്‍ഡീസ് പര്യടനത്തിലെ രണ്ടു ടെസ്റ്റുകളില്‍ വെറും 58 റണ്‍സാണ് താരത്തിനു നേടാനായത്. ടെസ്റ്റില്‍ മാത്രമല്ല നിശ്ചിത ഓവര്‍ മല്‍സരങ്ങളിലും താരം നിരാശപ്പെടുത്തിയിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്കതിരേ അവസാനമായി നടന്ന ടി20 പരമ്പരയിലും പന്ത് ബാറ്റിങില്‍ മോശം പ്രകടനമാണ് നടത്തിയത്. ഇതേ തുടര്‍ന്നു വലിയ വിമര്‍ശനങ്ങളും താരം നേരിട്ടിരുന്നു.

വിക്കറ്റ് കീപ്പിങ്

വിക്കറ്റ് കീപ്പിങ്

ബാറ്റിങിലെ ദയനീയ പ്രകടനം മാത്രമല്ല വിക്കറ്റ് കീപ്പിങില്‍ പന്തിനേക്കാള്‍ കേമനാണെന്നതും ആദ്യ ടെസ്റ്റില്‍ സാഹയെ പരിഗണിക്കാന്‍ കാരണമായി. ഇന്ത്യന്‍ പിച്ചുകളില്‍ വിക്കറ്റ് കീപ്പിങില്‍ സാഹയുടെ പ്രകടനം വളരെ മികച്ചതാണ്.
ബാറ്റിങിലും താരം ഇപ്പോള്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. നേരത്തേ നടന്ന വിന്‍ഡീസ് പര്യടനത്തിലെ സന്നാഹ മല്‍സരത്തിലും ദിവസങ്ങള്‍ക്കു മുമ്പ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ത്രിദിന മല്‍സരത്തിലും സാഹ 60 റണ്‍സ് നേടിയിരുന്നു.

സാഹയുടെ തിരിച്ചുവരവ്

സാഹയുടെ തിരിച്ചുവരവ്

പന്തിന്റെ വരവോടെ ടെസ്റ്റ് ടീമിലേക്കു സാഹയ്ക്കു ഇനിയൊരു തിരിച്ചുവരവ് ഉണ്ടായേക്കില്ലെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് താരം അവസാനമായി ടെസ്റ്റില്‍ കളിച്ചത്. പിന്നീട് പരിക്കുകാരണം 34കാരനായ സാഹ ടീമില്‍ നിന്നു പുറത്താവുകയായിരുന്നു. തുടര്‍ന്നാണ് പന്ത് ടെസ്റ്റ് ടീമിലെത്തുന്നത്. തുടക്കത്തില്‍ മിന്നുന്ന പ്രകടനത്തിലൂടെ പന്ത് ടീമില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തു.
ശസ്ത്രക്രിയക്കു ശേഷം വിശ്രമത്തിലായിരുന്ന സാഹം ഇപ്പോള്‍ ശക്തതമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. 32 ടെസ്റ്റുകളില്‍ നിന്നും 1164 റണ്‍സ് സാഹ നേടിയിട്ടുണ്ട്.

ശാസ്ത്രിയുടെ പിന്തുണ

ശാസ്ത്രിയുടെ പിന്തുണ

പന്ത് മോശം ഫോമിലൂടെയാണ് കടന്നുപോവുന്നതെങ്കിലും കോച്ച് ശാസ്ത്രിയില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചത്. അടുത്തിടെ താരത്തെ അദ്ദേഹം പിന്തുണച്ചു സംസാരിക്കുകയും ചെയ്തിരുന്നു. പന്ത് വ്യത്യസ്തനായ താരമാണ്. മാച്ച് വിന്നറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമാണ് പന്ത്. അദ്ദേഹത്തെപ്പോലെ അധികം പേരില്ല. അതുകൊണ്ടാണ് പന്തിന് ഇത്രയും പിന്തുണ ടീമില്‍ നിന്നും ലഭിക്കുന്നതെന്നും ശാസ്ത്രി പറഞ്ഞിരുന്നു.

Story first published: Tuesday, October 1, 2019, 13:31 [IST]
Other articles published on Oct 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+