Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പന്ത് ചില്ലറക്കാരനല്ല, സച്ചിനും ദ്രാവിഡിനും തുല്യം! വാനോളം പുകഴ്ത്തി റെയ്‌ന

raina

മുംബൈ: ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ ടീമിലെത്തുകയും ഇപ്പോള്‍ സ്ഥാനം നഷ്ടമാവുകയും ചെയ്ത റിഷഭ് പന്തിനെ വാനോളം പുകഴ്ത്തി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന. യുസ്വേന്ദ്ര ചഹലുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിലാണ് പന്തിന്റെ പ്രതിഭയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായ റെയ്‌ന പ്രശംസിച്ചത്.

പന്തിന് ഇന്ത്യ ഏറെ അവസരങ്ങള്‍ നല്‍കിയെങ്കിലും അവയിലൊന്നും സ്ഥിരതയാര്‍ന്ന പ്രകടനം നിലനിര്‍ത്താന്‍ സാധിച്ചിരുന്നില്ല. വിക്കറ്റ് കീപ്പിങില്‍ പിഴവുകള്‍ വരുത്തിയ താരം ബാറ്റിങിലും ശരാശരി പ്രകടനമാണ് പുറത്തെടുത്തത്. ഇതേ തുടര്‍ന്നു കഴിഞ്ഞ പരമ്പരകളില്‍ പന്തിനെ പുറത്തിരുത്തി കെഎല്‍ രാഹുലിനെ ഇന്ത്യ വിക്കറ്റ് കീപ്പറാക്കിയിരുന്നു. ലഭിച്ച അവസരം മുതലാക്കിയ രാഹുല്‍ ടീമില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തിട്ടുണ്ട്.

പന്ത് ടോപ്പ് പ്ലെയര്‍

തന്നെ സംബന്ധിച്ചു റിഷഭ് പന്ത് ടോപ്പ് പ്ലെയറാണെന്നു റെയ്‌ന പറഞ്ഞു. വളരെ കരുത്തുറ്റ ബാറ്റ്‌സ്മാനാണ് അവന്‍. പന്തിന്റെ ഷോട്ട് കാണുമ്പോള്‍ മനസ്സിന് ഏറെ സന്തോഷം തോന്നും. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, രാഹുല്‍ ദ്രാവിഡ് തുടങ്ങിയ മുന്‍ ഇതിഹാസങ്ങളെപ്പോലെ ബാറ്റിങില്‍ അത്രയും ആധിപത്യം സ്ഥാപിക്കാന്‍ ശേഷിയുള്ളവനാണ് പന്ത്. അവന്റെ ഫ്‌ളിക്ക് കാണുമ്പോള്‍ ദ്രാവിഡിനെയാണ് തനിക്ക് ഓര്‍മ വരാറുള്ളതെന്നും റെയ്‌ന പറഞ്ഞു.

കോലിയെ പ്രശംസിച്ചു

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെയും റെയ്‌ന പ്രശംസിച്ചു. കളിക്കളത്തില്‍ കോലിയുടെ എനര്‍ജി ശരിക്കും ഗെയിം ചെയ്ഞ്ചര്‍ തന്നെയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
വിരാട് വളരെ ദൃഢതയുള്ള ക്യാപ്റ്റനാണ്. അദ്ദേഹത്തിന്റെ എനര്‍ജി അപാരമാണ്. കാര്യങ്ങളെ നിയന്ത്രിക്കാന്‍ കോലിക്കു പ്രത്യേക കഴിവുണ്ട്. ദൈര്‍ഘ്യം കുറഞ്ഞ ഫോര്‍മാറ്റുകളില്‍ കളിക്കുമ്പോള്‍ വളരെയധികം എനര്‍ജിയും കളിയോടുള്ള പാഷനും കൂടിയേ തീരുവെന്നും റെയ്‌ന അഭിപ്രായപ്പെട്ടു.

പന്തിന്റെ അവസാന മല്‍സരം

ന്യൂസിലാന്‍ഡില്‍ നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലാണ് പന്ത് ഇന്ത്യക്കു വേണ്ടി അവസാനമായി കളിച്ചത്. എന്നാല്‍ ഈ പരമ്പരയില്‍ താരത്തിനു തിളങ്ങാനായില്ല. വെറും 60 റണ്‍സാണ് നാല് ഇന്നിങ്‌സുകളിലായി പന്ത് നേടിയത്. പരമ്പരയില്‍ ഇന്ത്യ തൂത്തുവാരപ്പെടുകയും ചെയ്തിരുന്നു.
കിവീസിനെതിരേ നടന്ന ഏകദിന, ടി20 പരമ്പരകളില്‍ പന്തിനു പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചിരുന്നില്ല. പകരം കെഎല്‍ രാഹുലായിരുന്നു വിക്കറ്റ് കാത്തത്.

Story first published: Tuesday, April 28, 2020, 11:36 [IST]
Other articles published on Apr 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+