Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇവര്‍ യുവ നക്ഷത്രങ്ങള്‍... മിന്നും പ്രകടനം, കന്നി ലോകകപ്പില്‍ തന്നെ കിടുക്കി

ലണ്ടന്‍: ലോകകപ്പിന്റെ പ്രാഥമിക റൗണ്ട് പോരാട്ടങ്ങള്‍ ക്ലൈമാക്‌സിലെത്തി നില്‍ക്കുകയാണ്. കുറച്ച് മല്‍സരങ്ങള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്. മാറ്റുരച്ച 10 ടീമുകളില്‍ മൂന്നു പേര്‍ സെമി ഫൈനല്‍ ഉറപ്പിച്ചു കഴിഞ്ഞു. അദ്ഭുതങ്ങളൊന്നും സംഭവിച്ചിട്ടില്ലെങ്കില്‍ നാലാമത്തെ ടീം ന്യൂസിലാന്‍ഡ് തന്നെയായിരിക്കും.

രോഹിത് ശര്‍മ, ഷാക്വിബുല്‍ ഹസന്‍ എന്നിവരെപ്പോലുള്ള സീനിയര്‍ താരങ്ങള്‍ മാത്രമല്ല. ചില യുവതാരങ്ങളും ടൂര്‍ണമെന്റില്‍ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഭാവിയിലെ വമ്പന്‍ കളിക്കാരായി മാറാന്‍ സാധ്യതയുള്ള ഈ യുവ നക്ഷത്രങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

മുഹമ്മദ് സയ്ഫുദ്ദീന്‍ (ബംഗ്ലാദേശ്)

മുഹമ്മദ് സയ്ഫുദ്ദീന്‍ (ബംഗ്ലാദേശ്)

2016ലെ അണ്ടര്‍ 19 ലോകകപ്പിലൂടെയാണ് ബംഗ്ലാദേശ് ബൗളറായ മുഹമ്മദ് സയ്ഫുദ്ദീന്‍ ശ്രദ്ധിക്കപ്പെടുന്നത്. ടൂര്‍ണമെന്റില്‍ ആറു മല്‍സരങ്ങളില്‍ നിന്നും താരം 13 വിക്കറ്റുകള്‍ കൊയ്തിരുന്നു. ഈ ലോകകപ്പിനു മുമ്പ് വെറും 13 ഏകദിനങ്ങളില്‍ മാത്രമേ 22 കാരനായ ഓള്‍റൗണ്ടര്‍ കളിച്ചിരുന്നുള്ളൂ.
കന്നി ലോകകപ്പില്‍ തന്നെ ഉജ്ജ്വലമായാണ് സയ്ഫുദ്ദീന്‍ പന്തെറിയുന്നത്. ആറു മല്‍സരങ്ങളില്‍ നിന്നും 10 വിക്കറ്റുകള്‍ താരം ഇതിനകം നേടിക്കഴിഞ്ഞു. ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും സയ്ഫുദ്ദീന്‍ മോശമല്ലാത്ത പ്രകടനം നടത്തി. ഇന്ത്യക്കെതിരായ കഴിഞ്ഞ മല്‍സരത്തില്‍ താരം ഫിഫ്റ്റി നേടിയിരുന്നു.

ബാബര്‍ അസം (പാകസ്താന്‍)

ബാബര്‍ അസം (പാകസ്താന്‍)

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ പിന്‍ഗാമിയെന്ന് പാകിസ്താന്‍ ആരാധകര്‍ വിശേഷിക്കുന്ന ബാബര്‍ അസം മികച്ച പ്രകടനമാണ് ലോകകപ്പില്‍ കാഴ്ചവച്ചത്. ടൂര്‍ണമെന്റില്‍ പാക് ടീമിന്റെ ടോപ്‌സ്‌കോററും ബാബര്‍ തന്നെ. 63 ശരാശരിയില്‍ ഏഴ് ഇന്നിങ്‌സുകളില്‍ നിന്നും 378 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.
ഈ ലോകകപ്പില്‍ ബാബര്‍ 40ന് മുകളില്‍ സ്‌കോര്‍ ചെയ്ത മല്‍സരങ്ങളിലെല്ലാം പാക് ടീം ജയിച്ചിട്ടുണ്ടെന്നതാണ് ശ്രദ്ധേയം. ന്യൂസിലാന്‍ഡിനെതിരേയുള്ള നിര്‍ണായക മല്‍സരത്തില്‍ സെഞ്ച്വറിയുമായി ടീമിന്റെ വിജയശില്‍പ്പിയായത് അദ്ദേഹമായിരുന്നു. ദുഷ്‌കരമായ റണ്‍ചേസിലാണ് ബാബര്‍ അപരാജിത സെഞ്ച്വറി നേടിയത്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരേ ഫിഫ്റ്റിയും 24കാരനായ താരം കണ്ടെത്തിയിരുന്നു.

ജോഫ്ര ആര്‍ച്ചര്‍ (ഇംഗ്ലണ്ട്)

ജോഫ്ര ആര്‍ച്ചര്‍ (ഇംഗ്ലണ്ട്)

ഈ ലോകകപ്പിന്റെ താരോദയമായി ഇംഗ്ലണ്ടിന്റെ യുവ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ മാറിക്കഴിഞ്ഞു. നേരത്തേ ലോകകപ്പിനുള്ള പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ആര്‍ച്ചര്‍ക്ക് ഇടമുണ്ടായിരുന്നില്ല. എന്നാല്‍ ഐപിഎല്ലിലെയും ലോകകപ്പിനു തൊട്ടുമുമ്പ് ഇംഗ്ലണ്ടിനായും നടത്തിയ നടത്തിയ മികച്ച പ്രകടനങ്ങള്‍ താരത്തെ ലോകകപ്പ് ടീമിലെത്തിക്കുകയായിരുന്നു.
ലോകകപ്പില്‍ ആദ്യ മല്‍സരം മുതല്‍ മികച്ച ബൗളിങാണ് ആര്‍ച്ചര്‍ കാഴ്ചവയ്ക്കുന്നത്. പേസും ബൗണ്‍സും കൊണ്ട് എതിരാളികളുടെ പേടിസ്വപ്‌നമായി മാറിയിരിക്കുകയാണ് താരം. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 17 വിക്കറ്റുകള്‍ ആര്‍ച്ചര്‍ കൊയ്തു കഴിഞ്ഞു. നിലവില്‍ വിക്കറ്റ് വേട്ടയില്‍ താരം രണ്ടാമതുണ്ട്.

Story first published: Friday, July 5, 2019, 14:27 [IST]
Other articles published on Jul 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+