കൊല്‍ക്കത്ത: ഐപിഎല്ലില്‍ കുറഞ്ഞ തുകയ്‌ക്കെത്തി കോടികളുടെ കിലുക്കവുമായി മടങ്ങിയ ചില താരങ്ങളുണ്ട്. ഇക്കൂട്ടത്തില്‍ പെട്ടവരാണ് യുവതാരങ്ങളായ വിരാട് സിങും യശസ്വി ജയ്‌സ്വാളും. ഇതു വരെ ഇന്ത്യന്‍ കുപ്പായത്തില്‍ ഇറങ്ങിയിട്ടില്ലെങ്കിലും രണ്ടു പേര്‍ക്കും വലിയ ഡിമാന്റാണ് ലേലത്തില്‍ കണ്ടത്.

20 ലക്ഷം രൂപയായിരുന്നു യശസ്വിയുടെ അടിസ്ഥാന വില. എന്നാല്‍ 2.4 കോടി രൂപയ്ക്കാണ് പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ് താരത്തെ സ്വന്തമാക്കിയത്. 17 വയസ്സും 293 ദിവസവും മാത്രമാണ് താരത്തിന്റെ പ്രായം. ഈ സീണണിലെ വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈക്കു വേണ്ടി ഡബിള്‍ സെഞ്ച്വറി നേടിയ യശസ്വി റെക്കോര്‍ഡിട്ടിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡബിള്‍ സെഞ്ച്വറിക്കു അവകാശിയായാണ് കൗമാര താരം മാറിയത്. ജാര്‍ഖണ്ഡിനെതിരായ കളിയില്‍ വെറും 154 പന്തില്‍ യശ്വസി 203 റണ്‍സ് നേടിയിരുന്നു.
അതേസമയം, ജാര്‍ഖണ്ഡില്‍ നിന്നുള്ള ബാറ്റ്‌സ്മാനാണ് വിരാട്. 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 1.9 കോടി രൂപയ്ക്കു ടീമിലെത്തിക്കുകയായിരുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ യശസ്വി ഡബിള്‍ സെഞ്ച്വറിയുമായി റെക്കോര്‍ഡിട്ട അതേ കളിയില്‍ തന്നെ ജാര്‍ഖണ്ഡിനായി സെഞ്ച്വറി നേടിയ താരമാണ് വിരാട്.
യശസ്വിയെയും വിരാടിനെയും കൂടാതെ ലേലത്തില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു താരം ലെഗ് സ്പിന്നര്‍ രവി ബിഷ്‌നോയിയാണ്. 20 ലക്ഷം അടിസ്ഥാന വിലയിട്ടിരുന്ന താരത്തെ രണ്ടു കോടി രൂപയ്ക്കു കിങ്‌സ് ഇലവന്‍ പഞ്ചാബ് വാങ്ങുകയായിരുന്നു.