ടീം ഇന്ത്യ അടിമുടി മാറും, രണ്ടു വര്‍ഷം കഴിഞ്ഞാല്‍ ഈ ടീമാവില്ല!! സൂചന നല്‍കി ശാസ്ത്രി
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി വീണ്ടും തന്നെ തിരഞ്ഞെടുത്തതില്‍ നന്ദി അറിയിക്കുകയാണ് രവി ശാസ്ത്രി. ആറു പേരുള്‍പ്പെട്ട ചുരുക്കപ്പട്ടികയില്‍ നിന്നാണ് കപില്‍ ദേവിന്റെ കീഴിലുള്ള ഉപദേശക സമിതി ശാസ്ത്രിയെ ഒരിക്കല്‍ക്കൂടി ചുമതലയേല്‍പ്പിച്ചത്. നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം വെസ്റ്റ് ഇന്‍ഡീസിലാണ് അദ്ദേഹമുള്ളത്.
ഓസ്‌ട്രേലിയയുടെ ടോം മൂഡിയെയും ന്യൂസിലാന്‍ഡിന്റെ മൈക്ക് ഹെസ്സനെയും പിന്തള്ളിയാണ് ശാസ്ത്രി രണ്ടു വര്‍ഷത്തേക്കു കൂടി പരിശീലകസ്ഥാനം നിലനിര്‍ത്തിയത്. അടുത്ത രണ്ടു വര്‍ഷത്തിനുള്ള ടീമില്‍ അടിമുടി മാറ്റങ്ങള്‍ താന്‍ വരുത്തുമെന്ന് സൂചന നല്‍കിയിരിക്കുകയാണ് ശാസ്ത്രി.

അടിമുടി മാറ്റങ്ങള്‍ വരും
ഇന്ത്യയുടെ നിശ്ചിത ഓവര്‍, ടെസ്റ്റ് മല്‍സരങ്ങള്‍ക്കുള്ള ടീമില്‍ അടുത്ത രണ്ടു വര്‍ഷത്തിനുള്ള പല മാറ്റങ്ങളും പ്രതീക്ഷിക്കാമെന്നു ശാസ്ത്രി ഉറപ്പു നല്‍കി. ഇനിയുള്ള രണ്ടു വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ മാറ്റങ്ങളുടേതായിരിക്കും. നിരവധി യുവതാരങ്ങള്‍ ഇക്കാലയളവില്‍ ടീമിലെത്തും. ഏകദിനത്തിലും ടി20യിലും മാത്രമല്ല ടെസ്റ്റിലും ഈ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്ന് ബിസിസിഐ പുറത്തിറക്കിയ വീഡിയോയില്‍ ശാസ്ത്രി പറയുന്നു.

മൂന്നോ, നാലോ ബൗളര്‍മാര്‍
നിലവില്‍ ഇന്ത്യന്‍ ബൗളിങ് നിര ശക്തമാണെങ്കിലും ഇക്കൂട്ടത്തിലേക്കു മൂന്നോ, നാലോ മികച്ച ബൗളര്‍മാരെ കൂടി കണ്ടെത്തേണ്ടിയിരിക്കുന്നു. ടീമുമായുള്ള പുതിയ കരാര്‍ കഴിയുമ്പോഴേക്കും ഇതിനു സാധിക്കുമെന്നുറപ്പുണ്ട്.
ഈ ടീമിലുള്ള വിശ്വാസത്തെ തുടര്‍ന്നാണ് താന്‍ വീണ്ടും ഇവിടെയെത്താനുള്ള കാരണം. മറ്റു ടീമുള്‍ പോലും അസൂയപ്പെടുന്ന ഒരു പാരമ്പര്യം ഉണ്ടാക്കിയെടുക്കാന്‍ ഈ ടീമിനു കഴിയുമെന്നും താന്‍ വിശ്വസിക്കുന്നുവെന്നും ശാസ്ത്രി പറഞ്ഞു.

ആവശം ഇരട്ടിയാവും
ശരിയായ ദിശയില്‍ തന്നെയാണ് ഇപ്പോഴത്തെ ടീം മുന്നേറുന്നത്. എങ്കിലും ഇനിയും ചില മെച്ചപ്പെടുത്തല്‍ ആവശ്യമാണ്. കൂടുതല്‍ യുവതാരങ്ങള്‍ ടീമിലേക്കു വരാനിരിക്കെ ഭാവിയില്‍ ആവേശം ഇരട്ടിയാവുമെന്നുറപ്പാണ്.
എല്ലാം തികഞ്ഞതായി ആരുമില്ല. അതുകൊണ്ടു തന്നെ തെറ്റുകളില്‍ നിന്നും പാഠമുള്‍ക്കൊള്ളേണ്ടതുണ്ടെന്നും ശാസ്ത്രി വിശദമാക്കി.

മൂന്നാമൂഴം
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം ശാസ്ത്രിക്കു ഇതു മൂന്നാമൂഴമാണ്. 2014-16 വരെയാണ് 57 കാരനായ ശാസ്ത്രിക്കു ആദ്യമായി പരിശീലകക്കുപ്പായം ലഭിച്ചത്. പിന്നീട് 2017ല്‍ അനില്‍ കുംബ്ലെ രാജിവച്ചപ്പോള്‍ ശാസ്ത്രി വീണ്ടും ചുമതലയേല്‍ക്കുകയായിരുന്നു.
ശാസ്ത്രിക്കു കീഴില്‍ 21 ടെസ്റ്റുകളില്‍ 13 എണ്ണത്തില്‍ ഇന്ത്യ ജയിച്ചിട്ടുണ്ട്. 60 ഏകദിനങ്ങളില്‍ നിന്നും 43ലും 36 ടി20കളില്‍ നിന്നും 25ലും ഇന്ത്യ ജയിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications