Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നിങ്ങളില്‍ ക്രിക്കറ്റ് ഇനിയും ബാക്കിയുണ്ട്, ഓര്‍മിപ്പിച്ച് രോഹിത്- കാര്‍ത്തികിന്റെ ക്ലാസ് മറുപടി

പ്രതിഭയുണ്ടായിട്ടും ഇന്ത്യന്‍ ടീമിനു വേണ്ടി കളിക്കാന്‍ വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാതെ പോയ നിര്‍ഭാഗ്യവാനായ താരമാണ് വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. മുന്‍ ഇതിഹാസ താരം എംഎസ് ധോണിയുടെ സാന്നിധ്യം കൊണ്ടു മാത്രമാണ് കാര്‍ത്തിക് പിന്തള്ളപ്പെട്ടതെന്നു നിസംശയം പറയാം. വിക്കറ്റ് കീപ്പറായെത്തിയ ധോണി പിന്നീട് ക്യാപ്റ്റനായും ടീമിന്റെ നെടുംതൂണുമായതോടെ പലപ്പോഴും ടീമില്‍ ഇടയ്ക്കു മാത്രം സന്ദര്‍ശിച്ചു മടങ്ങുന്ന അതിഥി മാത്രമായിരുന്നു കാര്‍ത്തിക്.

 കമന്ററിയില്‍ കസറുന്നു

കമന്ററിയില്‍ കസറുന്നു

നിലവില്‍ ദേശീയ ടീമിന്റെ ഭാഗമല്ലെങ്കിലും ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി വിക്കറ്റ് കാക്കുന്നത് അദ്ദേഹമാണ്. ക്രിക്കറ്റിന്റെ ഒരു ഫോര്‍മാറ്റില്‍ നിന്നം വിരമിച്ചിട്ടില്ലാത്ത കാര്‍ത്തിക് ഇപ്പോള്‍ പുതിയൊരു കുപ്പായത്തില്‍ കസറുകയാണ്. കമന്റേറ്ററുടെ റോളിലാണ് കാര്‍ത്തിക് തന്റെ സാന്നിധ്യമറിയിക്കുന്നത്. നിലവില്‍ ഇംഗ്ലണ്ടിലാണ് അദ്ദേഹമുള്ളത്. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലും കമന്റേറ്ററുടെ റോളില്‍ കാര്‍ത്തികിനെ കണ്ടിരുന്നു.

 രോഹിത്തിന്റെ കമന്റ്

രോഹിത്തിന്റെ കമന്റ്

ഇന്‍സ്റ്റഗ്രാമിലൂടെ കാര്‍ത്തിക് പങ്കുവച്ച ചില ഫോട്ടോസും അതിന്റെ പ്രതികരണവുമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. കമന്റേറ്ററായി ഗ്രൗണ്ടില്‍ നില്‍ക്കുന്ന ഫോട്ടോയായിരുന്നു അദ്ദേഹം പങ്കുവച്ചത്. നിരവധി താരങ്ങളും ആരാധകരുമെല്ലാം ഇത് ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അക്കൂട്ടത്തില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയുടെ കമന്റുമുണ്ടായിരുന്നു. നിങ്ങളില്‍ ക്രിക്കറ്റ് ഇനിയും ബാക്കിയുണ്ടെന്നായിരുന്നു ഫോട്ടോയ്ക്കു താഴെ രോഹിത് കുറിച്ചത്. ഇതിനോടു രസകരമായി കാര്‍ത്തിക് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. അക്കാര്യത്തില്‍ ഒരിക്കലും സംശയിക്കരുതെന്നെന്നായിരുന്നു കണ്ണിറുക്കുന്ന ഇമോജിയോടു കൂടി 36കാരനായ കാര്‍ത്തിക് മറുപടി നല്‍കിയത്.

 ഇനി കളിക്കുക ഐപിഎല്ലില്‍

ഇനി കളിക്കുക ഐപിഎല്ലില്‍

സപ്തംബറില്‍ യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങളിലായിരിക്കും കാര്‍ത്തികിനെ ഇനി കളിക്കളത്തില്‍ കാണാന്‍ കഴിയുക. കെകെആറിന്റെ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഒയ്ന്‍ മോര്‍ഗന്‍ രണ്ടാം ഘട്ട മല്‍സരങ്ങളില്‍ കളിക്കില്ലെന്നാണ് സൂചനകള്‍. അങ്ങനെയെങ്കില്‍ കാര്‍ത്തിക് നായകസ്ഥാനത്തേക്കു വന്നേക്കും. നേരത്തേ കെകെആറിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം.

 ലോകകപ്പില്‍ അവസാനമായി ഇറങ്ങി

ലോകകപ്പില്‍ അവസാനമായി ഇറങ്ങി

ഇന്ത്യക്കു വേണ്ടി കാര്‍ത്തിക് അവസാനമായി കളിച്ചത് 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിലായിരുന്നു. സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോടു തോറ്റ് ഇന്ത്യ പുറത്തായതോടെ അദ്ദേഹവും ടീമിന് പുറത്താവുകയായിരുന്നു. എങ്കിലും ഇന്ത്യന്‍ ടീമിലേക്കു തിരിച്ചെത്താന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തില്‍ തന്നെയാണ് തമിഴ്ിനാട്ടുകാരനായ വിക്കറ്റ് കീപ്പര്‍.

Story first published: Thursday, July 15, 2021, 18:59 [IST]
Other articles published on Jul 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+