IND vs ENG: ചഹലിനും രാഹുലിനും വെവ്വേറെ നിയമം! ഇന്ത്യന്‍ സെലക്ഷനെതിരേ ആഞ്ഞടിച്ച് സെവാഗ്

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലെയും നേരത്തേ നടന്ന ടി20 പരമ്പരയിലെയും ഇന്ത്യന്‍ ടീം സെലക്ഷനെതിരേ ആഞ്ഞടിച്ച് മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ഇന്ത്യന്‍ ടീമില്‍ സെലക്ഷന്റെ കാര്യത്തില്‍ വ്യക്തമായ പക്ഷപാതിത്വമുണ്ടെന്നും ബാറ്റ്‌സ്മാന്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും വെവ്വേറെ നിയമങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മികച്ച ബാറ്റ്‌സ്മാന്‍ മോശം ഫോമിലാണെങ്കിലും അവര്‍ക്കു നാല്- അഞ്ച് മല്‍സരങ്ങളില്‍ വിരാട് കോലി തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കുന്നുണ്ടെന്നും എന്നാല്‍ ബൗളര്‍മാരുടെ കാര്യമെടുത്താല്‍ ഈ പിന്തുണ കാണാന്‍ കഴിയില്ലെന്നും സെവാഗ് അഭിപ്രായപ്പെട്ടു.

രാഹുലിന് നാല് അവസരങ്ങള്‍ നല്‍കി
നിങ്ങള്‍ ഒരു മല്‍സരത്തില്‍ ബൗളര്‍ നിറംമങ്ങിയാല്‍ അയാളെ അടുത്ത കളിയില്‍ ഒഴിവാക്കുന്നതാണ് കാണുന്നത്. പക്ഷെ നിങ്ങള്‍ കെഎല്‍ രാഹുലിന് തുടര്‍ച്ചയായി നാലു അവസരങ്ങള്‍ നല്‍കി. അഞ്ചാമത്തെ കളിയിലാണ് അദ്ദേഹത്തെ ഒഴിവാക്കിയത്.
എന്നാല്‍ ബൗളര്‍മാര്‍ക്കും നിങ്ങള്‍ ഇതേ പിന്തുണ നല്‍കണം. അവരും ചില മോശം മല്‍സരങ്ങളുണ്ടാവും. ഉടന്‍ തന്നെ അവരെ ഒഴിവാക്കുകയല്ല പകരം കുറച്ചു കൂടി അവസരം നല്‍കുകയാണ് വേണ്ടതെന്നും സെവാഗ് ആവശ്യപ്പെട്ടു.

ബുംറയെ ഒഴിവാക്കുമോ?
ജസ്പ്രീത് ബുംറയാണ് തുടര്‍ച്ചയായി നാലു കളികളില്‍ മോശം പ്രകടനം നടത്തുന്നതെങ്കില്‍ നിങ്ങള്‍ ഒഴിവാക്കുമോയെന്നു സെവാഗ് ചോദിക്കുന്നു. ഇല്ല, അദ്ദേഹം മികച്ച ബൗളറാണെന്നും തിരിച്ചുവരുമെന്നും പറഞ്ഞ് തുടര്‍ന്നും അവസരങ്ങള്‍ നല്‍കും.
യുസ്വേന്ദ്ര ചഹല്‍ ടി20യില്‍ ഇന്ത്യയുടെ ടോപ് ബൗളറാണ്. അദ്ദേഹം തിരിച്ചുവരിക തന്നെ ചെയ്യും. നിങ്ങള്‍ക്കു വിക്കറ്റുകള്‍ നേടിത്തരുന്ന ബൗളറാണ് ചഹല്‍. 2-3 മോശം മല്‍സരങ്ങളുടെ പേരില്‍ അദ്ദേഹം ഇപ്പോള്‍ ടീമില്‍ ഇല്ല. ഒരാള്‍ ഐസിസി റാങ്കിങില്‍ ടോപ്പ് ബാറ്റ്‌സ്മാനാണെങ്കില്‍ (രാഹുല്‍) മറ്റൊരാള്‍ ടോപ്പ് ബൗളറാണ്. എന്തുകൊണ്ടാണ് ഇവരില്‍ പക്ഷപാതം? ഇന്ത്യയുടെ ഈ രീതി തനിക്കു മനസ്സിലാവുന്നില്ലെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

ചഹലിന്റെ പ്രകടനം
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ചഹല്‍ ബൗളിങില്‍ നിറംമങ്ങിയിരുന്നു. 39.67 ശരാശരിയില്‍ മൂന്നു വിക്കറ്റുകള്‍ മാത്രമാണ് അദ്ദേഹത്തിനു നേടാനായത്. ചഹലിന്റെ പകരക്കാരനായെത്തിയ രാഹുല്‍ ചഹറും ബൗളിങില്‍ തിളങ്ങിയിരുന്നില്ല. 34 ശരാശരിയില്‍ രണ്ടു വിക്കറ്റുകളാണ് രണ്ടു കളികളില്‍ ചഹര്‍ വീഴ്ത്തിയത്.
ടി20 പരമ്പരയിലെ മോശം പ്രകടനത്തിനു പിന്നാലെ ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ നിന്നും ചഹല്‍ ഒഴിവാക്കപ്പെട്ടിരുന്നു. കുല്‍ദീപ് യാദവും ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയുമാണ് ഇന്ത്യന്‍ സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചത്. മാത്രമല്ല, ടി20 പരമ്പരയില്‍ വന്‍ ഫ്‌ളോപ്പായ രാഹുലിനെ ഇന്ത്യ ആദ്യ ഏകദിനത്തില്‍ കളിപ്പിക്കുകയും ചെയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications