Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇങ്ങനെയൊരാളെ എല്ലാ ദിവസവും ലഭിക്കില്ല! ഇന്ത്യ കളിപ്പിക്കണമെന്ന് ഇര്‍ഫാന്‍

ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ സ്ഥാനമുറപ്പില്ലാത്ത ഇടംകൈയന്‍ റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനു പിന്തുണയുമായി മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ഇംഗ്ലണ്ടിനെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും കുല്‍ദീപിന് പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. നേരത്തേ ഓസ്‌ട്രേലിയക്കെതിരായ നാലു ടെസ്റ്റുകളുടെ പരമ്പരയിലും കുല്‍ദീപുണ്ടായിരുന്നു. പക്ഷെ ഒരു ടെസ്റ്റില്‍പ്പോലും സ്പിന്നറെ ഇന്ത്യ കളിപ്പിച്ചിരുന്നില്ല.

ഇതേ തുടര്‍ന്നാണ് കുല്‍ദീപിനു ഇന്ത്യ ഇനിയെങ്കിലും അവസരം നല്‍കണമെന്ന് ഇര്‍ഫാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇടംകൈയന്‍ റിസ്റ്റ് സ്പിന്നര്‍മാരെ എല്ലാ ദിവസും ലഭിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അസാധാരണ ബൗളര്‍

അസാധാരണ ബൗളര്‍

അസാധാരണ ബൗളറെന്നാണ് കുല്‍ദീപിനെ ഇര്‍ഫാന്‍ വിശേഷിപ്പിച്ചത്. അവസരം നല്‍കിയാല്‍ ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം നടത്താന്‍ കുല്‍ദീപിനു കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടീമിലുണ്ടായിട്ടും കളിക്കാന്‍ അവസരം ലഭിക്കാത്ത താരങ്ങളുടെ മാനസികാവസ്ഥ എങ്ങനെ ടീം മാനേജ്‌മെന്റ് പോസിറ്റീവായി നിലനിര്‍ത്തുന്നുവെന്നത് പ്രധാനമാണ്. അവര്‍ നന്നായി തന്നെയാണ് ഇതു കൈകാര്യം ചെയ്യുന്നതെന്നു എനിക്കുറപ്പുണ്ട്. അതുകൊണ്ടാണ് അവസരം ലഭിക്കുമ്പോള്‍ ചില താരങ്ങള്‍ വളരെ നല്ല പ്രകടനം നടത്തുന്നതെന്നും ഇര്‍ഫാന്‍ വ്യക്തമാക്കി.

കുല്‍ദീപ് പ്രതിഭാശാലി

കുല്‍ദീപ് പ്രതിഭാശാലി

കുല്‍ദീപ് പ്രതിഭാശാലിയായ ബൗളറാണ്. അതുകൊണ്ടു തന്നെ ടീം മാനേജ്‌മെന്റ് അദ്ദേഹത്തിനു പിന്തുണയും പ്രോല്‍സാഹനവും നല്‍കുമെന്ന് എനിക്കുറപ്പുണ്ട്. ഇടംകൈയന്‍ റിസ്റ്റ് സ്പിന്നര്‍മാരെ നിങ്ങള്‍ക്കു എല്ലാ ദിവസവും ലഭിക്കില്ല.
കുല്‍ദീപിനെ വെറുമൊരു സാധാരണ ബൗളറായി കാണരുത്. ഇപ്പോള്‍ 25-26 വയസ്സുള്ള അദ്ദേഹം പക്വത നേടുന്ന സമയമാണിത്. അവസരം ലഭിച്ചാല്‍ തന്റെ മികവ് ലോകത്തിനു കാണിച്ചു കൊടുക്കാന്‍ കാത്തിരിക്കുകയാണ് കുല്‍ദീപ്. അദ്ദേഹത്തിനു മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന് തനിക്കുറപ്പുണ്ടെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.

മൂന്നു സ്പിന്നര്‍മാരെ കളിപ്പിക്കാം

മൂന്നു സ്പിന്നര്‍മാരെ കളിപ്പിക്കാം

ചെന്നൈയിലെ പിച്ച് പരിഗണിക്കുമ്പോള്‍ മൂന്നു സ്പിന്നര്‍മാരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ കളിപ്പിക്കുന്നതില്‍ തെറ്റില്ലെന്നു ഇര്‍ഫാന്‍ അഭിപ്രായപ്പെട്ടു. ചെന്നൈ പിച്ച് സ്പിന്നര്‍മാരെ എങ്ങനെ തുണയ്ക്കുമെന്നു നമ്മള്‍ കണ്ടതാണ്. സ്പിന്നര്‍മാരെ നന്നായി തുണയ്ക്കുന്ന പിച്ചില്‍ എക്‌സ്ട്രാ ബൗണ്‍സും ലഭിക്കുമെന്നും ഇര്‍ഫാന്‍ വിശദമാക്കി.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഓസ്‌ട്രേലിയക്കെതിരേ സിഡ്‌നിയില്‍ നടന്ന ടെസ്റ്റിലാണ് കുല്‍ദീപ് അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. ആറു ടെസ്റ്റുകളില്‍ നിന്നും 24 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.

അശ്വിനും സുന്ദറും

അശ്വിനും സുന്ദറും

ആര്‍ അശ്വിനെയും വാഷിങ്ണ്‍ സുന്ദറിനെയും ഇന്ത്യ ഒരുമിച്ച് വരാനിരിക്കുന്ന പരമ്പരയില്‍ കളിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നു ഇര്‍ഫാന്‍ പറയുന്നു. വാഷിങ്ടണ്‍ സുന്ദറിനെ കളിപ്പിച്ചാല്‍ മികച്ചൊരു ബൗളറെ മാത്രമല്ല ബാറ്റ്‌സ്മാനെക്കൂടിയാണ് ഇന്ത്യക്കു ലഭിക്കുക. വളരെ നന്നായി ബാറ്റ് ചെയ്യുന്ന അദ്ദേഹത്തിനു ഇന്ത്യയിലെ പിച്ചുകളില്‍ മികച്ച ബൗളിങ് കാഴ്ചവയ്ക്കാനും സാധിക്കും.
രവീന്ദ്ര ജഡേജയെപ്പോലെ വേഗത്തില്‍ ബൗള്‍ ചെയ്യാന്‍ കളിയുന്ന സ്പിന്നറാണ് സുന്ദര്‍. ജഡേജയുടെ അഭാവത്തില്‍ സമാനമായ റോളില്‍ കളിക്കാന്‍ താരത്തിനാവും. അശ്വിന്‍, സുന്ദര്‍, കുല്‍ദീപ് തുടങ്ങി മൂന്നു പേരെയും ഒരുമിച്ച് കളിപ്പിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.

പരമ്പര ഇന്ത്യ നേടും

പരമ്പര ഇന്ത്യ നേടും

ടെസ്റ്റ് പരമ്പര ഇന്ത്യ 2-1നു സ്വന്തമാക്കുമെന്ന് ഇര്‍ഫാന്‍ പ്രവചിച്ചു. പരമ്പര ഇന്ത്യ തന്നെ വിജയിക്കുമെന്ന കാര്യമുറപ്പാണ്. ഇംഗ്ലണ്ട് ടീം ശ്രീലങ്കയില്‍ നടന്ന കഴിഞ്ഞ പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. എങ്കിലും ഇന്ത്യക്കെതിരേ പരമ്പര അവര്‍ നേടുമെന്നു കരുതുന്നില്ല.
അവരുടെ സ്പിന്‍ ബൗളിങിനെക്കുറിച്ചാണ് ഒരുപാട് പേര്‍ പറയുന്നത്. എന്നാല്‍ ഇംഗ്ലണ്ടിന്റെ പേസ് ബൗളിങാണ് ഞാന്‍ ഉറ്റുനോക്കുന്നത്. ജെയിംസ് ആന്‍ഡേഴ്‌സന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജോഫ്ര ആര്‍ച്ചര്‍, ക്രിസ് വോക്‌സ് തുടങ്ങിയ മികച്ച പേസ് ബൗളര്‍മാര്‍ അവര്‍ക്കുണ്ട്. പരമ്പരയിലുടനീളം ഇവര്‍ക്കു ഫിറ്റ്‌നസ് നിലനിര്‍ത്താനായാല്‍ വളരെ ആവേശകരമായ മല്‍സരങ്ങളായിരിക്കും നടക്കാനിരിക്കുന്നതെന്നുറപ്പാണെന്നു ഇര്‍ഫാന്‍ വിശദമാക്കി.

Story first published: Tuesday, February 2, 2021, 14:50 [IST]
Other articles published on Feb 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+