Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇതു ഇന്ത്യയാണ്- ഓസീസ് തൂത്തുവാരുമെന്ന് പ്രവചിച്ചവര്‍ക്കു ലക്ഷ്മണിന്റെ 'കൊട്ട്'

അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റിനു ശേഷം ഇന്ത്യക്കെതിരേയുള്ള നാലു ടെസ്റ്റുകളുടെ പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരുമെന്നു പ്രവചിച്ചവരെ പരോക്ഷമായി കളിയാക്കി മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് വിവിഎസ് ലക്ഷ്മണ്‍. റിക്കി പോണ്ടിങ്, മൈക്കല്‍ ക്ലാര്‍ക്ക്, മൈക്കല്‍ വോന്‍, മാര്‍ക്ക് വോ, ഷെയ്ന്‍ വോണ്‍ എന്നിവരടക്കമുള്ളവരായിരുന്നു ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഓസീസ് 4-0നു തൂത്തുവാരുമെന്നു പ്രവചിച്ചത്.

ആദ്യ ടെസ്റ്റിലേറ്റ ദയനീയ തോല്‍വിക്കു രണ്ടാം ടെസ്റ്റില്‍ ഇന്ത്യ കണക്കുതീര്‍ത്തിരുന്നു. മെല്‍ബണ്‍ സെ്റ്റില്‍ ഒരു ദിവസം ബാക്കിനില്‍ക്കെ എട്ടു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. ഇതോടെ പരമ്പരയില്‍ ഇന്ത്യ 1-1നു ഒപ്പമെത്തുകയും ചെയ്തിരുന്നു.

ക്രിക്കറ്റിന്റെ അപ്രവചനീയത

ക്രിക്കറ്റിന്റെ അപ്രവചനീയത

ക്രിക്കറ്റ് അപ്രവചനീയമായ ഗെയിമാണെന്നും ഭാവിയില്‍ എന്തു സംഭവിക്കുമെന്നു പ്രവചിക്കാന്‍ സാധിക്കില്ലെന്നും ലക്ഷ്മണ്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടഡെന്ന ഷോയില്‍ പറഞ്ഞു.
ആദ്യ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ 36 റണ്‍സിന് പുറത്തായിരുന്നുവെന്നത് യാഥാര്‍ഥ്യമാണ്. ക്യാപ്റ്റന്‍ വിരാട് കോലി, മുഹമ്മദ് ഷമി എന്നിവര്‍ ശേഷിച്ച ടെസ്റ്റുകളില്‍ കളിക്കാതെ നാട്ടിലേക്കു മടങ്ങുകയും ചെയ്തിരുന്നു. എങ്കിലും നിങ്ങള്‍ക്കു ഒരു ടീമിനെയും എഴുതിത്തള്ളാന്‍ കഴിയില്ല, പ്രത്യേകിച്ചും ഈ ഇന്ത്യന്‍ ടീമിനെയെന്നും ലക്ഷ്മണ്‍ വ്യക്തമാക്കി.

കഴിഞ്ഞ പരമ്പര നേട്ടം

കഴിഞ്ഞ പരമ്പര നേട്ടം

2018-19ലെ കഴിഞ്ഞ പര്യടനത്തില്‍ ഓസ്‌ട്രേലിയയെ വീഴ്ത്തി ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ചരിത്രം കുറിച്ചത് എല്ലാവര്‍ക്കുമറിയാവുന്നതാണെന്നും അതുകൊണ്ടു ഇന്ത്യയെ എഴുതിത്തള്ളാന്‍ പാടില്ലായിരുന്നുവെന്നും ലക്ഷ്മണ്‍ പറഞ്ഞു.
ഓസ്‌ട്രേലിയന്‍ മണ്ണില്‍ ആദ്യമായി ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത് 2018-19ല്‍ നമ്മള്‍ കണ്ടതാണ്. ഒരു ടീമിനെും വില കുറച്ച് കാണാന്‍ പാടില്ലെന്നാണ് ഇന്ത്യയുടെ ഈ ചരിത്ര വിജയം ഓര്‍മിപ്പിക്കുന്നതെന്നും ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു.
സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ കഴിഞ്ഞ പര്യടനത്തില്‍ ഓസീസ് ടീമില്‍ ഉണ്ടായിരുന്നില്ലെന്നത് സമ്മതിക്കുന്നുവെങ്കിലും ഓസീസ് ബൗളിങ് ആക്രമണം അന്നും മൂര്‍ച്ചയേറിയതായിരുന്നുവെന്നു ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്

ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്

അഡ്‌ലെയ്ഡില്‍ പകലും രാത്രിയുമായി നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ കനത്ത തോല്‍വിയേറ്റു വാങ്ങിയപ്പോള്‍ ടീമിന് ഇനിയൊരു തിരിച്ചുവരവുണ്ടാവുമോയെന്നു പലരും സംശയിച്ചിരുന്നു. എന്നാല്‍ കോലിക്കു പകരം ടീമിനെ നയിച്ച അജിങ്ക്യ രഹാനെ എല്ലാ പ്രവചനങ്ങളും തെറ്റിക്കുകയുമായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ക്യാപ്റ്റന്റെ കളി പുറത്തെടുത്ത അദ്ദേഹം മുന്നില്‍ നിന്നു പട നയിച്ച് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും രഹാനെയായിരുന്നു. ഒരു ദിവസം ശേഷിക്കെ എട്ടു വിക്കറ്റിനണ് കംഗാരുപ്പടയെ ഇന്ത്യ കെട്ടുകെട്ടിച്ചത്. കോലി, ഷമി എന്നിവര്‍ക്കു പകരം ടീമിലെത്തിയ രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവരും പൃഥ്വി ഷായ്ക്കു പകരം കളിച്ച ശുഭ്മാന്‍ ഗില്ലും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തു.

Story first published: Monday, January 4, 2021, 14:09 [IST]
Other articles published on Jan 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+