Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി, ശാസ്ത്രി എന്നിവരുമായി പല തവണ തര്‍ക്കിച്ചു! വെളിപ്പെടുത്തലുമായി മുന്‍ സെലക്ടര്‍ പ്രസാദ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി, കോച്ച് രവി ശാസ്ത്രി എന്നിവരുമായി പല തവണ തനിക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടേണ്ടി വന്നിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ്. മുഖ്യ സെലക്ടറായി പ്രവര്‍ത്തിക്കവെ ചില വിവാദപരമായ തീരുമാനങ്ങളുടെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. യുവരാജ് സിങിനെ ഒഴിവാക്കിയതും 2019ലെ ലോകകപ്പില്‍ അമ്പാട്ടി റായുഡുവിനു പകരം വിജയ് ശങ്കറിനെ ടീമിലെടുത്തതുമെല്ലാം പ്രസാദിനു തിരിച്ചടിയായി. വെറും 23 മല്‍സരങ്ങളില്‍ മാത്രം കളിച്ചിട്ടുള്ള പ്രസാദിനെപ്പോലെയുള്ളവരെ ഭാവിയില്‍ സെലക്ടര്‍ സ്ഥാനത്തേക്കു പരിഗണിക്കരുതെന്നും ആരാധകര്‍ ബിസിസിഐയോടു അഭ്യര്‍ഥിച്ചിരുന്നു.

1

2016 മുതല്‍ 2020 വരെയായിരുന്നു പ്രസാദ് മുഖ്യ സെലക്ടറായിരുന്നത്. 2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി, 2019ലെ ലോകകപ്പ് എന്നിവയായിരുന്നു അദ്ദേഹത്തിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ടീമുകളെ പ്രഖ്യാപിച്ച രണ്ടു വമ്പന്‍ ടൂര്‍ണമെന്റുകള്‍. കോലിയും ശാസ്ത്രിയും തമ്മില്‍ തനിക്കു അത്ര നല്ല ബന്ധമായിരുന്നില്ല ഉണ്ടായിരുന്നതെന്നും തര്‍ക്കങ്ങള്‍ തങ്ങള്‍ക്കിടയില്‍ പതിവായിരുന്നുവെന്നുമാണ് പ്രസാദ് വെളിപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ എന്തൊക്കെ കാര്യങ്ങളുടെ പേരിലായിരുന്നു കോലി, ശാസ്ത്രി എന്നിവരുമായി തനിക്കു തര്‍ക്കിക്കേണ്ടി വന്നതെന്നു 46 കാരനായ പ്രസാദ് വെളിപ്പെടുത്തിയില്ല. ഏതൊക്കെയായിരുന്നു അവയെന്നു നിങ്ങള്‍ കോലി, ശാസ്ത്രി എന്നിവരോടു ചോദിക്കൂ. ചില സമയങ്ങളില്‍ മീറ്റിങിനു ശേഷം പരസ്പരം നേരില്‍ കാണാന്‍ പോലും ഞങ്ങള്‍ ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ ഏറ്റവും രസകരമായ കാര്യം ഇതു നടന്ന് തൊട്ടടുത്ത ദിവസം അവര്‍ ഞങ്ങളുടെ തീരുമാനങ്ങളെ അംഗീകരിക്കുകയും ചെയ്തിരുന്നുവെന്നതായിരുന്നു. ഞാനൊരു മാനേജ്‌മെന്റ് വിദ്യാര്‍ഥിയാണ്, അതുകൊണ്ടു തന്നെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു അറിയാമെന്നും പ്രസാദ് വ്യക്തമാക്കി.

2

പരസ്യമായി ആരെയെങ്കിലും ഞാന്‍ കുറ്റപ്പെടുത്തണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഞാന്‍ എന്തിന് അതു ചെയ്യണം? കാരണം അതു എന്റെ കുടുംബമാണ്. എന്റെ വീട്ടില്‍, കുടുംബത്തിലെ ചില തീരുമാനങ്ങള്‍ ഞാന്‍ ഇഷ്ടപ്പെടുകയും ചിലത് ഇഷ്ടമില്ലാതിരിക്കുകയും ചെയ്യും. എന്നു കരുതി പരസ്യമായി ഞാന്‍ ഇതേക്കുറിച്ച് പറയാന്‍ പാടുണ്ടോ? പരസ്യമായി ഞങ്ങള്‍ക്കിടയില്‍ വ്യത്യാസങ്ങള്‍ ഇല്ലായിരുന്നുവെന്നു കരുതി ഞങ്ങള്‍ എല്ലാം സഹിക്കുകയായിരുന്നുവെന്നു കരുതരുത്. പല പ്രശ്‌നങ്ങളിലും എങ്ങനെയായിരുന്നു അവരെ ബോധ്യപ്പെടുത്തിയിരുന്നതെന്നു ആര്‍ക്കുമറിയില്ലെന്നും പ്രസാദ് വെളിപ്പെടുത്തി. 2020ലായിരുന്നു പ്രസാദിന്റെ കാലാവധി അവസാനിച്ചത്. തുടര്‍ന്ന് മുന്‍ സ്പിന്നര്‍ സുനില്‍ ജോഷി പകരക്കാരനായി വരികയായിരുന്നു. നിലവില്‍ ചേതന്‍ ശര്‍മയാണ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ സെലക്ടര്‍.

Story first published: Tuesday, June 8, 2021, 15:47 [IST]
Other articles published on Jun 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+