Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍ നേടിയത് ഏഴാം ശ്രമത്തില്‍, ഗംഗുലിക്കും ദ്രാവിഡിനുമില്ല!- അവര്‍ മോശക്കാരോയെന്നു ശാസ്ത്രി

ഒരു ക്രിക്കറ്ററുടെ പ്രതിഭ വിലയിരുത്തേണ്ടത് അയാള്‍ എത്ര ലോകകപ്പുകള്‍ നേടിയെന്നതിന്റെ അടിസ്ഥാനത്തിലാവരുതെന്നു ഇന്ത്യയുടെ മുന്‍ കോച്ച് രവി ശാസ്ത്രി അഭിപ്രായപ്പെട്ടു. ലോകകപ്പ് നേടാന്‍ കഴിയാത്തതിന്റെ പേരില്‍ മികച്ചൊരു താരം മോശക്കാരനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കോച്ചുമാരുടെ നിരയിലാണ് ശാസ്ത്രിയുടെ സ്ഥാനം. പക്ഷെ ഐസിസിയുടെ ഒരു കിരീടം പോലും നേടാനായില്ലെന്നത് അദ്ദേഹത്തിന്റെ പരിശീലക കരിയറിലെ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഇതിന്റെ പേരില്‍ ക്രൂശിക്കപ്പെട്ടിരുന്നു. കോലിയുടെ പേര് എടുത്തുപറയാതെയാണ് ഒരു ക്രിക്കറ്ററെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യം ലോകകപ്പ് വിജയമല്ലെന്നു ശാസ്ത്രി ചൂണ്ടിക്കാട്ടിയത്.

1


കോലി- ശാസ്ത്രി കോമ്പിനേഷന്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ അദ്ഭുതപ്പെടുത്തുന്ന പല നേട്ടങ്ങളും കുറിച്ചിട്ടുണ്ട്. ഓസ്ട്രലിയന്‍ മണ്ണിലെ തുടര്‍ച്ചയായ രണ്ടു ടെസ്റ്റ് പരമ്പര വിജയങ്ങള്‍ ഇക്കൂട്ടത്തില്‍ തലപ്പത്തു നില്‍ക്കുന്നു. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ റണ്ണറപ്പുകളാക്കിയത് മറ്റൊരു പ്രധാനപ്പെട്ട നേട്ടമാണ്.
യുഎഇയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പോടെയാണ് ശാസ്ത്രിയുടെ പരിശീലക കാലാവധി അവസാനിച്ചത്. ടൂര്‍ണമെന്റില്‍ ഇന്ത്യ സെമി ഫൈനല്‍ പോലും കാണാതെ പുറത്തായിരുന്നു. കോലിയാവട്ടെ ഈ ടൂര്‍ണമെന്റിനു ശേഷം ടി20 ക്യാപ്റ്റന്‍സിയൊഴിയുകയും ചെയ്തു. പിന്നാലെ ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്നും പുറത്താക്കപ്പെട്ട അദ്ദേഹം അടുത്തിടെ ടെസ്റ്റ് നായകസ്ഥാനവും രാജിവച്ചിരുന്നു.

2

ഇന്ത്യയുടെ പല മുന്‍ ഇതിഹാസ താരങ്ങള്‍ക്കും ലോകകപ്പ് നേടാന്‍ കഴിഞ്ഞിട്ടില്ലെന്നും പക്ഷെ അതിന്റെ പേരില്‍ അവര്‍ മോശം ക്രിക്കറ്റര്‍മാരാണന്നു ആരും പറയില്ലെന്നും രവി ശാസ്ത്രി ചൂണ്ടിക്കാട്ടി. സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍ ഇവരെക്കൂടാതെ ഇപ്പോഴത്തെ ടീമിലുള്ള രോഹിത് ശര്‍മ എന്നിവര്‍ക്കൊപ്പം ഏകദിന ലോകകപ്പ് വിജയത്തില്‍ പങ്കാളിയാവാന്‍ കഴിഞ്ഞിട്ടില്ല.

3

പക്ഷെ ഇവരൊന്നും മോശം കളിക്കാരാണെന്നല്ല ഇതിന്റെ അര്‍ഥം. ലോകകപ്പ് നേടിയ വെറും രണ്ടു ക്യാപ്റ്റന്‍മാര്‍ മാത്രമേ നമുക്കുള്ളൂ. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും പോലും ഒരു ലോകകപ്പ് നേടാന്‍ ആറു ടൂര്‍ണമെന്റുകളില്‍ കളിക്കേണ്ടി വന്നതായും ശാസ്ത്രി വ്യക്തമാക്കി.

4

നിങ്ങള്‍ വിലയിരുത്തപ്പെടുന്നത് ലോകകപ്പ് നേടിയോ, ഇല്ലയോ എന്നു നോക്കിയല്ല. നിങ്ങള്‍ എങ്ങനെയാണ് കളിക്കുന്നതെന്നു നോക്കിയാണ് നിങ്ങള്‍ വിലയിരുത്തപ്പെടുന്നത്. നിങ്ങള്‍ ഗെയിമിന്റെ ഒരു യഥാര്‍ഥ അംബാസഡറാണോയെന്നും പരിഗണിക്കും. കൂടാതെ നിങ്ങള്‍ സമഗ്രതയോടെ, ദീര്‍ഘകാലം ക്രിക്കറ്റ് കളിക്കുന്നുണ്ടോയെന്നതും കൂടി നിരീക്ഷിച്ചാണ് ഒരാള്‍ വിലയിരുത്തപ്പെടുന്നതെന്നും രവി ശാസ്ത്രി വിശദീകരിച്ചു.

5

വിരാട് കോലിക്കു ചുരുങ്ങിയത് രണ്ടു വര്‍ഷം കൂടി ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്തു തുടരാവുന്നതായിരുന്നെന്നു ശാസ്ത്രി പറയുന്നു. രണ്ടു വര്‍ഷം കൂടി ഇന്ത്യയെ ടെസ്റ്റില്‍ നയിച്ചിരുന്നെങ്കില്‍ 50 വിജയങ്ങളെന്ന വമ്പന്‍ നാഴികക്കല്ല് പിന്നിടാന്‍ കഴിയുമായിരുന്നു. പക്ഷെ കോലി അതു നേടിയിരുന്നെങ്കില്‍ പലര്‍ക്കും അതു ദഹിക്കില്ലായിരുന്നു. 40 ടെസ്റ്റ് വിജയങ്ങളെന്നത് കൈവരിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. 50ന് മുകളില്‍ ടെസ്റ്റ് വിജയങ്ങള്‍ വിരാട് നേടിയിരുന്നെങ്കില്‍ എന്തു സംഭവിക്കുമെന്നു സങ്കല്‍പ്പിച്ചു നോക്കൂയെന്നും ശാസ്ത്രി ആവശ്യപ്പെട്ടു. നിലവില്‍ 40 ടെസ്റ്റ് വിജയങ്ങളുമായി ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവുമധികം വിജയങ്ങളുള്ള ക്യാപ്റ്റന്‍മാരില്‍ കോലി മൂന്നാംസ്ഥാനത്തുണ്ട്.

6

പക്ഷെ പരാജയത്തോടെയാണ് ഉജ്ജ്വല ക്യാപ്റ്റന്‍സി കരിയറിനു അദ്ദേഹം വിരാമമിട്ടത്. സൗത്താഫ്രിക്കയ്‌ക്കെതിരായ അവസാന ടെസ്റ്റില്‍ ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. കോലിയുടെ കരിയറിലെ 99ാമത്തെ ടെസ്റ്റ് കൂടിയായിരുന്നു. 100ാം ടെസ്റ്റ് കളിച്ച് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു യാത്രയയപ്പ് നല്‍കാന്‍ ബിസിസിഐ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം ഈ ഓഫര്‍ നിരസിക്കുകയായിരുന്നു.

Story first published: Tuesday, January 25, 2022, 18:00 [IST]
Other articles published on Jan 25, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+