Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: നിനക്ക് 20-30 കിഗ്രാം അമിതഭാരം! കാണുമ്പോള്‍ തന്നെ ചിരിവരും- പന്തിനെ കളിയാക്കി വെയ്ഡ്

മെല്‍ബണ്‍: ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഇത്തവണ ആദ്യ ടെസ്റ്റില്‍ ഇരുടീമിലെയും താരങ്ങള്‍ തമ്മില്‍ വാക്‌പോരോ, പ്രകോപനമോയൊന്നേും കാണാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ മെല്‍ബണില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇതിനു തുടക്കമിട്ടിരിക്കുകയാണ്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ മാത്യു വെയ്ഡും തമ്മിലായിരുന്നു ഇത്.

മൂന്നാം ദിനം ഓസീസിന്റെ രണ്ടാമിന്നിങ്‌സില്‍ വെയ്ഡ് ബാറ്റ് ചെയ്യവെയായിരുന്നു പന്ത് കളിയാക്കി പ്രകോപിപ്പിക്കാന്‍ ശ്രമിച്ചത്. ഇതിനോടു വെയ്ഡ് പ്രതികരിക്കുകയും ചെയ്തു. പന്തിനെ പൊണ്ണത്തടിയനെന്നു പരിഹസിച്ചായിരുന്നു വെയ്ഡ് തിരിച്ചടിച്ചത്. ഇരുവരും തമ്മിലുള്ള സംഭാഷണം സ്റ്റംപ് മൈക്കിലൂടെ പുറത്തുവരികയും ചെയ്തിട്ടുണ്ട്.

വെയ്ഡിനെ സ്ലെഡ്ജ് ചെയ്യാന്‍ ശ്രമിച്ചു

വെയ്ഡിനെ സ്ലെഡ്ജ് ചെയ്യാന്‍ ശ്രമിച്ചു

മൂന്നാം ദിനം വെയ്ഡ് ക്രീസിലെത്തിയതു മുതല്‍ പന്ത് പലതും പറഞ്ഞ് സ്ലെഡ്ജ് ചെയ്തിരുന്നു. താരത്തിന്റെ ഡിഫന്‍സീവ് ബാറ്റിങിനെതിരേയായിരുന്നു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കമന്റുകള്‍ പറഞ്ഞു കൊണ്ടിരുന്നത്. ഇതിന്റെ വീഡിയോ ക്രിക്കറ്റ് ഓസ്‌ട്രേലിയ പുറത്തു വിടുകയും ചെയ്തിട്ടുണ്ട്.
വെയ്ഡിനെതിരേ എവിടെയാണ് ബൗള്‍ ചെയ്യേണ്ടതെന്നു ഇന്ത്യന്‍ ബൗളര്‍മാരോടു പന്ത് ഇടയ്ക്കിടെ പറയുന്നത് കാണാമായിരുന്നു. ഇവയില്‍ ചിലതാവട്ടെ വെയ്ഡിന്റെ സ്ലോ ബാറ്റിങിനെ പരിഹസിക്കുന്നതുമായിരുന്നു. ആദ്യമൊന്നും ഇവയോടു പ്രതികരിക്കാതിരുന്ന അദ്ദേഹം പിന്നീട് ഇതേ നാണയത്തില്‍ മറുപടിയും നല്‍കുകയായിരുന്നു.

നിനക്ക് അമിതഭാരം

നിനക്ക് അമിതഭാരം

പന്തിന്റെ ശരീരഭാരത്തെയാണ് വെയ്ഡ് പരിഹസിച്ചത്. നിനക്ക് 25 കിഗ്രാം അമിത ഭാരമുണ്ട്. നിനക്ക് എത്രയാണ് അമിത ഭാരം? 20, 25, അല്ലെങ്കില്‍ 30 ആണോ? വലിയ സ്‌ക്രീനില്‍ നിനക്ക് നിന്നെത്തന്നെ ഒന്നു നോക്കാന്‍ പറ്റുമോ? സ്‌ക്രീനില്‍ നിന്നെ കാണുമ്പോള്‍ ചിരിയാണ് വരുന്നതെന്നായിരുന്നു വെയ്ഡ് പന്തിനെ കളിയാക്കിയത്.
സ്റ്റംപ് മൈക്കിലൂടെയായിരുന്നു വെയ്ഡിന്റെ ഈ പരിഹാസം ലോകമറിഞ്ഞത്. രണ്ടാമിന്നിങ്‌സില്‍ 16ാം ഓവറിലായിരുന്നു അമിതഭാരത്തിന്റെ പേരുപറഞ്ഞ് ഓസീസ് താരം പന്തിനെ കളിയാക്കിയത്.
രണ്ടാമിന്നിങ്‌സില്‍ 40 റണ്‍സെടുത്ത് വെയ്ഡ് പുറത്തായിരുന്നു. രവീന്ദ്ര ജഡേജയുടെ ബൗളിങില്‍ അദ്ദേഹം വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു.

പന്ത് എപ്പോഴും ചിരിച്ചുകൊണ്ടിരിക്കും

പന്ത് എപ്പോഴും ചിരിച്ചുകൊണ്ടിരിക്കും

റിഷഭ് പന്തുമായുള്ള തന്റെ സംഭാഷണത്തെക്കുറിച്ച് പിന്നീട് വെയ്ഡ് ഫോക്‌സ് സ്‌പോര്‍ട്‌സുമായി സംസാരിക്കവെ വെളിപ്പെടുത്തുകയും ചെയ്തു. പന്ത് എല്ലായ്‌പ്പോഴും ചിരിച്ചുകൊണ്ടിരിക്കും. അവന്‍ കൂടുതലൊന്നും പറയാറില്ല. നിങ്ങളെ നോക്കി ചിരിച്ചുകൊണ്ടേയിരിക്കും. എന്താണ് ഇത്ര വലിയ തമാശയെന്നു എനിക്കറിയില്ല. ചിലപ്പോള്‍ എന്റെ ബാറ്റിങിനെയാവാം കളിയാക്കുന്നതെന്നും വെയ്ഡ് വ്യക്തമാക്കി.
പന്ത്- വെയ്ഡ് വാക്‌പോരിന്റെ തുടടക്കം രണ്ടാമിന്നിങ്‌സില്‍ ആയിരുന്നില്ല. ആദ്യ ഇന്നിങ്‌സിലും ചെറുതായി ഇവര്‍ തമ്മില്‍ ഉരസിയിരുന്നു. പന്തിന്റെ ഉപദേശമാണ് അശ്വിനെ ആദ്യ ഇന്നിങ്‌സില്‍ വെയ്ഡിന്റെ വിക്കറ്റെടുക്കാന്‍ സഹായിച്ചത്.
ഇതാദ്യമായല്ല പന്ത് സ്ലെഡ്ജിങിന്റെ പേരില്‍ വാര്‍ത്തയില്‍ ഇടംപിടിക്കുന്നത്. 2018-19ലെ കഴിഞ്ഞ പരമ്പരയില്‍ പന്തും ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്‌നും തമ്മിലായിുന്നു കൊമ്പുകോര്‍ത്തത്. തന്റെ കുഞ്ഞിനെ നോക്കാന്‍ വീട്ടില്‍ നില്‍ക്കാമോയെന്നു അന്നു തമാശരൂപേണ പെയ്ന്‍ പന്തിനോടു ചോദിക്കുകയും അദ്ദേഹം സമ്മതം അറിയിക്കുകയും ചെയ്തിരുന്നു.

Story first published: Monday, December 28, 2020, 14:10 [IST]
Other articles published on Dec 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+