Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

5 വര്‍ഷം രോഹിത്തിന് ഉറപ്പായും കളിക്കാം, ആ ഉപദേശം കേട്ടില്ല!! യുവിയുടെ അച്ഛന്‍

ഇന്ത്യന്‍ ടീമിന്റെ മുന്‍ നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയുടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കലില്‍ നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ് യുവരാജ് സിങിന്റെ അച്ഛന്‍ യോഗ്‌രാജ് സിങ്. കഴിഞ്ഞ മാസമാണ് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കവെ റെഡ് ബോള്‍ ക്രിക്കറ്റ് താന്‍ മതിയാക്കുകയാണെന്നു സോഷ്യല്‍ മീഡിയയിലൂടെ രോഹിത് അറിയിച്ചത്.

ഒരാഴ്ചയ്ക്കിടെ മറ്റൊരു ഇതിഹാസ ബാറ്ററായ വിരാട് കോലിയും ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. രോഹിത്തും കോലിയും കളി നിര്‍ത്തേണ്ട സമയമായിട്ടില്ലെന്നും അഞ്ചു വര്‍ഷം കൂടിയെങ്കിലും ടെസ്റ്റില്‍ തുടര്‍ന്നും കളിക്കാന്‍ കഴിയുമായിരുന്നെന്നും യോഗ്‌രാജ് ചൂണ്ടിക്കാട്ടി. ഫിറ്റായി നില്‍ക്കാന്‍ രോഹിത്തിനു ഒരു ഉപദേശവും താന്‍ നല്‍കിയിരുന്നതായി അദ്ദേഹം പറയുന്നു.

ROHIT KOHLI

രോഹിത്തിനു കൊടുത്ത ഉപദേശം

രോഹിത് ശര്‍മയ്ക്കു കൂടുതല്‍ ഫിറ്റായി മല്‍സരരംഗത്തു തുടരുന്നതിനു വേണ്ടി വലിയൊരു ഉപദേശം താന്‍ നല്‍കിയിരുന്നുവെന്നാണ് യോഗ്‌രാജ് സിങ് അവകാശപ്പെടുന്നത്. വിരാടും രോഹിത്തും ടെസ്റ്റില്‍ നിന്നും വിരമിക്കാന്‍ പാടില്ലായിരുന്നു. ഫിറ്റായിരിക്കാന്‍ അതിരാവിലെ അഞ്ചു മണിക്കു എഴുന്നേല്‍ക്കണമെന്നും 20 കിമി ദിവസേന ഓടണമെന്നും രോഹിത്തിനോടു താന്‍ നേരത്തേ പറഞ്ഞിരുന്നതായി യോഗ്‌രാജ് വ്യക്തമാക്കി.

ബാറ്റണ്‍ കൈമാറിയില്ല

രോഹിത് ശര്‍മയും വിരാട് കോലിയും ധൃതി പിടിച്ചാണ് ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയതെന്നും അടുത്ത തലമുറയലിലേക്കു ബാറ്റണ്‍ ശരിയായ രീതിയില്‍ കൈമാറിയിട്ടില്ലെന്നും യോഗ്‌രാജ് സിങ് തുറന്നടിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കാനുള്ള രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും തീരുമാനത്തോടു ഞാന്‍ യോജിക്കുന്നില്ല. അവര്‍ ടെസ്റ്റില്‍ തുടര്‍ന്നു കളിക്കേണ്ടതായിരുന്നു.

ടെസ്റ്റില്‍ അഞ്ചു വര്‍ഷമെങ്കിലും ഇരുവര്‍ക്കും തുടര്‍ന്നു കളിക്കാന്‍ കഴിയും. തങ്ങളില്‍ നിന്നും ബാറ്റണ്‍ യുവതാരങ്ങളിലേക്കു കൈമാറുന്നതു കാണാന്‍ വിരാടും രോഹിത്തും അവിടെ ഉണ്ടാവേണ്ടതായിരുന്നു. പക്ഷെ അതിനായി ഇരുവരും കാത്തുനിന്നില്ല. ഇപ്പോള്‍ ബാറ്റണ്‍ യഥാര്‍ഥത്തില്‍ പാസ് ചെയ്യുകയല്ല നടന്നിട്ടുള്ളത്. മറിച്ച് അതു ശുഭ്മന്‍ ഗില്ലിലേ്ക്കു എറിഞ്ഞു കൊടുക്കുകയാണ് ചെയ്തിട്ടുള്ളതെന്നും യോഗ്‌രാജ് വിമര്‍ശിച്ചു.

ഓസ്‌ട്രേലിയയില്‍ നടന്ന അഞ്ചു ടെസ്റ്റുകളുടെ ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയിലാണ് രോഹിത്തും കോലിയും അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. ഒരു സെഞ്ച്വറി നേടിയെങ്കിലും ബാക്കിയുള്ള ഇന്നിങ്‌സുകളിലെല്ലാം ബാറ്റിങില്‍ കോലി വന്‍ ദുരന്തമായി മാറി. കളിച്ച ഭൂരിഭാഗം ഇന്നിങ്‌സുകളിലും അദ്ദേഹം ഒരേ രീതിയിലാണ് പുറത്തായിട്ടുള്ളത്. ഓഫ്സ്റ്റംപിനു പുറത്തേക്കു പോവുന്ന ബോളില്‍ എഡ്ജായി വിക്കറ്റ് കൈവിടുന്നത് കോലി ശീലമാക്കി മാറ്റുകയും ചെയ്തു.

YOGRAJ SINGH

രോഹിത്താവട്ടെ ഈ പരമ്പരയിലുടനീളം ഒട്ടും താളത്തിലല്ല കാണപ്പെട്ടത്. ടൈമിങില്‍ തീര്‍ത്തും പരാജയമായി മാറിയ അദ്ദേഹം തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഷോട്ടുകള്‍ കളിക്കാന്‍ വിഷമിച്ചത് ദയനീയ കാഴ്ചയായിരുന്നു. എങ്കിലും ഇംഗ്ലണ്ടുമായി വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ കൂടി രണ്ടു പേരും കളിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. കാരണം കടുപ്പമേറിയ ഈ പരമ്പരയില്‍ ഇരുവരുടെയും സാന്നിധ്യം ഏറെ പ്രധാനമായിരുന്നു.

എന്നാല്‍ ആദ്യത്തെ രണ്ടു ടെസ്റ്റുകളിലും കളിക്കാന്‍ ആഗ്രഹമുണ്ടെന്നു രോഹിത് ബിസിസിഐയെ അറിയിച്ചിരുന്നതായും പക്ഷെ അതു തള്ളിയതോടെ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

എന്നാല്‍ കോലിയുടെ വിഷയത്തില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ടെസ്റ്റ് മതിയാക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറിനെ അദ്ദേഹം നേരിട്ട് അറിയിക്കുകയായിരുന്നു. തീരുമാനം പുനപ്പരിശോധിക്കണമെന്നു അദ്ദേഹത്തോടു സെലക്ഷന്‍ കമ്മിറ്റി അഭ്യര്‍ഥിച്ചെങ്കിലും വഴങ്ങിയില്ല.

Story first published: Friday, June 13, 2025, 16:27 [IST]
Other articles published on Jun 13, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+