ആ മൂന്ന് പേരുടെ കരിയര്‍ അവന്‍ തകര്‍ത്തു, ടീമില്‍ നിന്ന് പുറത്താക്കി, വാളെടുത്ത് യുവരാജിന്റെ പിതാവ്
ദില്ലി: മഹേന്ദ്ര സിംഗ് ധോണിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി യുവരാജ് സിംഗിന്റെ പിതാവ് യോഗ്‌രാജ് സിംഗ്. ധോണിയാണ് തന്റെ മകന്റെയും മറ്റ് രണ്ട് കളിക്കാരുടെയും കരിയര്‍ അവസാനിപ്പിച്ചതെന്ന് യോഗ്‌രാജ് സിംഗ് ആരോപിക്കുന്നു. ഇന്ത്യ സെമി ഫൈനല്‍ തോല്‍ക്കാന്‍ കാരണം ധോണിയാണെന്ന് കഴിഞ്ഞ ദിവസം യോഗ്‌രാജ് സിംഗ് ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ധോണിക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ അതേസമയം അമ്പാട്ടി റായിഡുവിന്റെ വിരമിക്കല്‍ തീരുമാനം അടക്കമുള്ള കാര്യങ്ങളില്‍ ധോണിക്ക് പങ്കുണ്ടെന്നാണ് യോഗ്‌രാജ് സിംഗ് ഉന്നയിക്കുന്നത്. ഇതോടെ ധോണിയും യോഗ്‌രാജും തമ്മിലുള്ള പോരാട്ടം ശക്തമായിരിക്കുകയാണ്. നേരത്തെ തന്നെ യുവരാജിനെ ടീമില്‍ നിന്ന് പുറത്താക്കിയത് ധോണിയാണെന്ന് യോഗ്‌രാജ് സിംഗ് പറഞ്ഞിരുന്നു.

അവരെ പുറത്താക്കിയത് അവനാണ്
യുവരാജ് ചികിത്സ കഴിഞ്ഞ ടീമിലെത്തിയെ സമയത്താണ് ഗൗതം ഗംഭീറിനും വീരേന്ദര്‍ സെവാഗിനും ഫോം നഷ്ടപ്പെടുന്നത്. അവര്‍ക്ക് ടീമില്‍ സ്ഥാനം നഷ്ടമായതിന് പിന്നില്‍ ധോണിയാണെന്ന് യോഗ്‌രാജ് സിംഗ് പറയുന്നു. അന്നത്തെ ബിസിസിഐ പ്രസിഡന്റിനെ സ്വാധീനിച്ചാണ് ധോണി ഇവര്‍ മൂന്ന് പേര്‍ക്കും അവസരം നിഷേധിച്ചത്. ഇതോടെയാണ് ശിഖര്‍ ധവാനും രോഹിത് ശ ര്‍മയും സ്ഥിരം ഓപ്പണര്‍മാരായതെന്നും യോഗ്‌രാജ് സിംഗ് പറഞ്ഞു. അന്നത്തെ പ്രസിഡന്റ് എന്‍ ശ്രീനിവാസനായത് കൊണ്ട് ധോണി കാര്യങ്ങള്‍ എളുപ്പമായെന്നും യോഗ്‌രാജ് സിംഗ് ആരോപിച്ചു.

അവനാണ് കളി തോല്‍പ്പിച്ചത്
ധോണി ഇവരെ പുറത്താക്കാനായി പറഞ്ഞ കാരണം ഇവര്‍ക്ക് ഫീല്‍ഡിംഗില്‍ മികവില്ലെന്നും, ഫിറ്റ്‌നെസ് പ്രശ്‌നമുണ്ടെന്നുമാണ്. അതേസമയം ഇന്ത്യ 2015 ലോകകപ്പിലെ സെമി ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോല്‍ക്കാനുള്ള കാരണം ധോണി. 2019ലെ സെമിയിലും ഈ തോല്‍വി ആവര്‍ത്തിച്ചത് ധോണിയുടെ കളി കൊണ്ടാണ്. എന്തുകൊണ്ടാണ് ഇന്ത്യ തുടര്‍ച്ചയായി സെമി ഫൈനലുകളില്‍ തോല്‍ക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോയെന്നും യോഗ്‌രാജ് സിംഗ് ചോദിക്കുന്നു.

അവന്റെ കരിയറും തകര്‍ത്തു
അമ്പാട്ടി റായിഡു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള പ്രധാന കാരണം ധോണിയാണ്. റായിഡു വിരമിക്കല്‍ തീരുമാനം പിന്‍വലിക്കണം. ടീമിലെ സ്ഥാനത്തിനായി താരം പൊരുതണമെന്നും യോഗ്‌രാജ് പറഞ്ഞു. ധോണി മോശമായ വ്യക്തിത്വത്തിനുടമയാണ്. റായിഡു എടുത്ത തീരുമാനം നിരാശയില്‍ നിന്നുണ്ടായതാണ്. അത് പിന്‍വലിച്ച് നിങ്ങളുടെ കഴിവ് എന്താണെന്ന് കാണിച്ച് കൊടുക്കണം. ധോണിയെ പോലുള്ള മോശം താരങ്ങള്‍ എല്ലാ കാലത്തും ടീമില്‍ തുടരാന്‍ പാടില്ലെന്നും യോഗ്‌രാജ് സിംഗ് പറയുന്നു.

എന്താണ് ചെയ്യേണ്ടതെന്നറിയില്ലേ
സെമിയില്‍ ഒരു കളിക്കാരന്‍ വരുന്നു. അവന്റെ പേര് രവീന്ദ്ര ജഡേജയെന്നാണ്. സ്‌കോര്‍ ബോര്‍ഡ് പോലും നോക്കാതെയാണ് അവന്‍ വെടിക്കെട്ട് നടത്തിയത്. യാതൊരു സമ്മര്‍ദവും ജഡേജയ്ക്കില്ലായിരുന്നു. നിങ്ങളോട് അവനോട് നല്ല പോലെ കളിക്കാന്‍ പറയുന്നു. അതിന് മുമ്പ് ഹര്‍ദിക് പാണ്ഡ്യയോടായിരുന്നു. നിങ്ങള്‍ ഒരുപാട് കളിച്ചതല്ലേ. എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങള്‍ക്കറിയില്ലേ. നിങ്ങള്‍ സമ്മര്‍ദത്തിലായിരുന്നു. ഒരു കളിക്കാരനോടും യുവരാജ് സിംഗ് അത്തരത്തില്‍ സംസാരിക്കില്ലെന്നും യോഗ്‌രാജ് സിംഗ് പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications