Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ പുറത്താവാന്‍ കാരണം ധോണി!! സെമിയില്‍ മനപ്പൂര്‍വ്വം തോല്‍പ്പിച്ചു... ഞെട്ടിക്കുന്ന ആരോപണം

മുംബൈ: ഇന്ത്യയുടെ മുന്‍ നായകനും വെറ്ററന്‍ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിക്കെതിരേ കടുത്ത ആരോപണങ്ങളുമായി മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ പിതാവ് യോഗ്‌രാജ് സിങ്. ഇംഗ്ലണ്ടില്‍ സമാപിച്ച ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യ തോറ്റു പുറത്താവാന്‍ കാരണക്കാരന്‍ ധോണിയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോട് 18 റണ്‍സിനു തോറ്റാണ് ഇന്ത്യ നാട്ടിലേക്കു മടങ്ങിയത്. പ്രാഥമിക റൗണ്ടില്‍ ഉജ്ജ്വലമായി കളിച്ച ഇന്ത്യ സെമിയില്‍ നിരാശപ്പെടുത്തുകയായിരുന്നു. മുന്‍ ബാറ്റിങ് നിര ഫ്‌ളോപ്പായതാണ് ഇന്ത്യന്‍ തോല്‍വിക്കു മുഖ്യ കാരണം.

മറ്റൊരു ക്യാപ്റ്റന്‍ നേടരുത്

മറ്റൊരു ക്യാപ്റ്റന്‍ നേടരുത്

ധോണി മനസ്സ് വച്ചിരുന്നെങ്കില്‍ സെമിയില്‍ ന്യൂസിലാന്‍ഡിനെ ഇന്ത്യക്കു തോല്‍പ്പിക്കാമായിരുന്നുവെന്ന് യോഗ്‌രാജ് ചൂണ്ടിക്കാട്ടി. എന്നാല്‍ താനല്ലാതെ മറ്റൊരു ക്യാപ്റ്റന്‍ ഇന്ത്യക്കു വേണ്ടി ലോകകപ്പ് നേടരുതെന്ന സ്വാര്‍ഥത കാരണം അദ്ദേഹം മനപ്പൂര്‍വ്വം മോശായി കളിക്കുകയായിരുന്നു.
ക്രീസിന്റെ മറുവശത്ത് രവീന്ദ്ര ജഡേജ ടീമിനെ ജയിപ്പിക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിച്ചെങ്കിലും ധോണിയുടെ ഭാഗത്തു നിന്നും അത്തരമൊരു ആത്മാര്‍ഥത കണ്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ധോണിക്ക് അറിയില്ലേ?

ധോണിക്ക് അറിയില്ലേ?

യാതൊരു ടെന്‍ഷനുമില്ലാതെയാണ് ക്രീസിലെത്തിയ ശേഷം ജഡേജ വലിയ ഷോട്ടുകള്‍ കളിച്ച് ടീമിനെ മുന്നോട്ട് നയിച്ചത്. നിരവധി മല്‍സരങ്ങളില്‍ കളിച്ച അനുഭവസമ്പത്തുള്ള താരമാണ് ധോണി. എന്നിട്ടം അത്തരമൊരു നിര്‍ണായക ഘട്ടത്തില്‍ എന്താണ് ചെയ്യേണ്ടതെന്നും ചെയ്യരുതാത്തതെന്നും നിങ്ങള്‍ക്ക് അറിയില്ലേയെന്നു ധോണിയോടു യോഗ്‌രാജ് ചോദിക്കുന്നു.
നിരവധി ഹാഫ് വോളികളും കൂറ്റന്‍ സിക്‌സറുകളും നേടിയിട്ടുള്ള താരമാണ് നിങ്ങള്‍. എന്നിട്ടും സെമിയില്‍ എന്തു കൊണ്ട് ഇതിനു ശ്രമിച്ചില്ല? നിങ്ങള്‍ അസ്വസ്ഥനായിരുന്നോ? നിങ്ങള്‍ ഔട്ടായാലും അത് എന്ത് വ്യത്യാസമാണ് മല്‍സരത്തില്‍ വരുത്തുകയെന്നും യോഗ്‌രാജ് തുറന്നടിച്ചു.

ധോണിയുടെ വിരമിക്കല്‍

ധോണിയുടെ വിരമിക്കല്‍

ലോകകപ്പിന്റെ ചൂടാറിയതോടെ ധോണിയുടെ വിരമിക്കലിനെക്കുറിച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ സംസാരവിഷയം. വിരമിക്കലിനെക്കുറിച്ച് ധോണി ഇതുവരെ ഒന്നും വെളിപ്പെടുത്തിയിട്ടുമില്ല.
അടുത്ത മാസം വെസ്റ്റ് ഇന്‍ഡീസില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമില്‍ അദ്ദേഹമുണ്ടാവുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. വെള്ളിയാഴ്ച പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നത്.

Story first published: Wednesday, July 17, 2019, 15:48 [IST]
Other articles published on Jul 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+