For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കു യോ യോ ടെസ്റ്റ്, ജയിച്ചേ തീരൂ, തോറ്റാല്‍ പടിക്കു പുറത്ത്!!

അഫ്ഗാനെതിരായ ടെസ്റ്റ് മല്‍സരത്തിനു മുമ്പായിരിക്കും യോ യോ ടെസ്റ്റ്

ദില്ലി: കളിമിടുക്കില്‍ മാത്രമല്ല ഫിറ്റ്‌നസിന്റെ കാര്യത്തിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നമ്പര്‍ വണ്‍ ആക്കാനൊരുങ്ങുകയാണ് ബിസിസിഐ. ഇതിന്റെ ഭാഗമായി മുഴുവന്‍ താരങ്ങളെയും ഫിറ്റ്‌നസ് പരിശോധനയ്ക്കു വിധേയരാക്കും.

അഫ്ഗാനിസ്താനെതിരേ ഈ മാസം ബെംഗളൂരുവില്‍ നടക്കാനിരിക്കുന്ന ഏക ടെസ്റ്റ് മല്‍സരത്തിനു മുമ്പായിരിക്കും താരങ്ങള്‍ക്ക് ഇത്തരമൊരു പരീക്ഷണം നേരിടേണ്ടിവരിക. പുതിയ സീസണിനു മുന്നോടിയായി ഓരാ കളിക്കാരുടെയും ഫിറ്റ്‌നസ് നിലവാരം അറിയുകയെന്ന ലക്ഷ്യത്തോടെയാണ് യോ യോ ടെസ്റ്റ് നടത്തുന്നത്.

ജൂണ്‍ മൂന്ന്, 4 തിയ്യതികളില്‍

ജൂണ്‍ മൂന്ന്, 4 തിയ്യതികളില്‍

ജൂണ്‍ മൂന്ന്, നാല് തിയ്യതികളില്‍ ബെംഗളൂരുവിലാണ് താരങ്ങള്‍ക്കുള്ള യോ യോ ടെസ്റ്റ് അരങ്ങേറുന്നത്. മുഴുവന്‍ താരങ്ങളും നിര്‍ബന്ധമായും ഈ ടെസ്റ്റില്‍ പങ്കെടുത്തേ തീരൂ.
പരിശോധനയ്ക്കു ശേഷം ഓരോ താരങ്ങളുടെയും ഫിറ്റ്‌നസ് നിലവാരത്തെക്കുറിച്ച് സപ്പോര്‍ട്ട് സ്റ്റാഫ് ബിസിസിഐയ്ക്കു റിപ്പോര്‍ട്ട് നല്‍കും.

ടെസ്റ്റ് ടീമിലെ താരങ്ങള്‍ക്കു മാത്രമല്ല

ടെസ്റ്റ് ടീമിലെ താരങ്ങള്‍ക്കു മാത്രമല്ല

അഫ്ഗാനെതതിരായ ടെസ്റ്റ് ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട താരങ്ങള്‍ മാത്രമല്ല ഇംഗ്ലണ്ട് എ ടീം, വെസ്റ്റ് ഇന്‍ഡീസ് എ ടീം എന്നിവര്‍ക്കെതിരേ ത്രിരാഷ്ട്ര പരമ്പരയില്‍ കൡക്കുന്ന ഇന്ത്യന്‍ എ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട താരങ്ങളും യോ യോ ടെസ്റ്റിനു വിധേയരാവണം.
ഇതു കൂടാതെ ഇംഗ്ലണ്ട് പര്യടനത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ ടീമിലെ മുഴുവന്‍ കളിക്കാരും വരുംദിനങ്ങളില്‍ യോ യോ ടെസ്റ്റിനു വിധേയരാവണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടു.

പുതിയ പരിഷ്‌കാരം കഴിഞ്ഞ വര്‍ഷം

പുതിയ പരിഷ്‌കാരം കഴിഞ്ഞ വര്‍ഷം

കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ തിരഞ്ഞെടുപ്പില്‍ പുതിയ പരിഷ്‌കാരം കൊണ്ടുവന്നത്. ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. ദേശീയ ടീമിലെത്തുന്ന മുഴുവന്‍ കളിക്കാരും ഫിറ്റ്‌നസില്‍ അടിസ്ഥാന യോഗ്യതയെങ്കിലും നേടിയിരിക്കണമെന്നതാണ് ഇതു കൊണ്ട് ലക്ഷ്യമിടുന്നത്.
ഒരു താരം ഫോമിലാണെങ്കിലും ഫിറ്റ്‌നസ് ടെസ്റ്റില്‍ തോല്‍ക്കുകയാണെങ്കില്‍ അയാളെ ഒഴിവാക്കുമെന്ന നിലപാടാണ് ബിസിസിഐ സ്വീകരിച്ചിരിക്കുന്നത്.

മിനിമം മാര്‍ക്കെങ്കിലും നേടണം

മിനിമം മാര്‍ക്കെങ്കിലും നേടണം

ടീം സെലക്ഷനായി പരിഗണിക്കണമെങ്കില്‍ ഫിറ്റ്‌നസ് ടെസ്റ്റില്‍ മിനിമം സ്‌കോറെങ്കിലും നേടിയേ തീരുവെന്നാണ് ബിസിസിഐ പറയുന്നത്. ഇതിന്റെ ഭാഗമായി താരങ്ങളുടെ ഫിറ്റ്‌നസിനെക്കുറിച്ച് അളക്കാന്‍ ബോര്‍ഡ് സംഘടിപ്പിക്കുന്ന ഫിറ്റ്‌നസ് ടെസ്റ്റാണ് പിന്നീട് യോ യോ ടെസ്‌റ്റെന്ന് അറിയപ്പെടാന്‍ തുടങ്ങിയത്.
നേരത്തേ അനില്‍ കുംബ്ലെ ഇന്ത്യന്‍ കോച്ചായിരുന്നപ്പോള്‍ ഇത്തരമൊരു ഫിറ്റ്‌നസ് ടെസ്റ്റ് നടത്തിയിരുന്നു. എന്നാല്‍ അദ്ദേഹം പരിശീലക സ്ഥാനമൊഴിഞ്ഞതോടെ ഇതും ഒഴിവാക്കപ്പെട്ടു. ഒടുവില്‍ കഴിഞ്ഞ വര്‍ഷം മുതലാാണ് ബിസിസിഐ ഇതു വീണ്ടും നടപ്പാക്കിയത്.

 നിര്‍ബന്ധമാക്കിയത് ഇന്ത്യ മാത്രം

നിര്‍ബന്ധമാക്കിയത് ഇന്ത്യ മാത്രം

താരങ്ങളുടെ ഫിറ്റ്‌നസ് അളക്കുന്നതിനായി അന്താരാഷ്ട്ര ക്രിക്കറ്റിലെ പ ല മുന്‍നിര ടീമുകളും ഇത്തരത്തില്‍ യോ യോ ടെസ്റ്റ് നടത്തുന്നുണ്ട്. എന്നാല്‍ ഇതു നിര്‍ബന്ധമാക്കിയത് ഇന്ത്യ മാത്രമാണ്.
ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് എന്നീ രാജ്യങ്ങളും താരങ്ങള്‍ക്കായി ഫിറ്റ്‌നസ് ടെസ്റ്റ് നടത്തുന്നുണ്ട്. എന്നാല്‍ ടീമിലെത്തണമെങ്കില്‍ ചുരുങ്ങിയത് ഇത്ര സ്‌കോറെങ്കിലും താരം നേടിയ തീരൂവെന്ന നിബന്ധനയൊന്നും ഇന്ത്യയിലേതു പോലെ ഈ രാജ്യങ്ങളില്‍ ഇല്ല.

യോ യോ ടെസ്റ്റ് എങ്ങനെ?

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ യോ യോ ടെസ്റ്റ് കാണാം

Story first published: Saturday, June 2, 2018, 13:50 [IST]
Other articles published on Jun 2, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+