Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Year Ender 2025: ശരാശരി 65!! ഈ വര്‍ഷം ഗംഭീരമാക്കി കോലി; പക്ഷെ ഇതിലും കേമന്‍മാര്‍ വേറെയുണ്ട്

ലോക ക്രിക്കറ്റിലെ റണ്‍മെഷീനും ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലി ഈ വര്‍ഷം ഗംഭീരമായാണ് അവസാനിക്കുന്നത്. കളിക്കുന്ന ഏക ഫോര്‍മാറ്റായ ഏകദിനത്തില്‍ വലിയ റണ്‍വേട്ട തന്നെ അദ്ദേഹത്തിനു നടത്താന്‍ സാധിച്ചു. 13 ഇന്നിങ്‌സുകളിലാണ് കോലി 2025ല്‍ കളിച്ചത്. 65.10 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 651 റണ്‍സും അടിച്ചെടുത്തു.

മൂന്നു സെഞ്ച്വറികളും നാലു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. 96.15 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ടായിരുന്നു. ഏകദിനത്തില്‍ 65 എന്നത് തീര്‍ച്ചയായും കിടിലന്‍ ശരാശരി തന്നെയാണ്. പക്ഷെ ഈ വര്‍ഷം കോലിയേക്കാള്‍ മികച്ച ശരാശരിയോടെ അവസാനിപ്പിച്ച ചില താരങ്ങള്‍ ലോക ക്രിക്കറ്റില്‍ വേറെയുണ്ട്. ആരൊക്കെയെന്നു നോക്കാം.

MILIND KUMAR

കോലിയേക്കാള്‍ കേമന്‍മാര്‍

ഏകദിന ക്രിക്കറ്റില്‍ വിരാട് കോലിയേക്കാള്‍ മികച്ച ബാറ്റിങ് ശരാശരിയുള്ള ഏഴു ക്രിക്കറ്റര്‍മാര്‍ വേറെയുണ്ടെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. ഇക്കൂട്ടത്തില്‍ തലപ്പത്ത് അമേരിക്കയുടെ ഇന്ത്യന്‍ വംശജനായ താരം മിലിന്ദ് കുമാറാണ്.

12 മല്‍സരങ്ങളില്‍ നിന്നും 81.50 എന്ന അവിശ്വസനീയ ശരാശരിയോടെ മിലിന്ദ് അടിച്ചെടുത്തത് 651 റണ്‍സാണ്. രണ്ടു സെഞ്ച്വറികളും അഞ്ചു ഫിഫ്റ്റിയുമടക്കമാണിത്. 99.23 സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ട്.

ശരാശരിയില്‍ രണ്ടാംസ്ഥാനത്ത് സിംബാബ്‌വെയുടെ ബെന്‍ കറെനാണ്. അഞ്ചിന്നിങ്സുകള്‍ കളിട്ട അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി 78.25. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളുമടക്കം കറെന്‍ സ്‌കോര്‍ ചെയ്തത് 313 റണ്‍സുമാണ്. 78.25 പ്രഹരശേഷിയാണ് അദ്ദേഹത്തിനുള്ളത്.

ഈ ലിസ്റ്റിലെ മൂന്നാമന്‍ ന്യൂസിലാന്‍ഡിന്റെ മാര്‍ക്ക് ചാപ്പ്മാനാണ്. ആറിന്നിങ്‌സുകള്‍, ഈ കളിച്ച അദ്ദേഹത്തിന് 73.60 ശരാശരിയുണ്ട്. 106.6 സ്‌ട്രൈക്ക് റേറ്റില്‍ 368 റണ്‍സ് ചാപ്മാന്‍ സ്‌കോര്‍ ചെയ്തു. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ശരാശരിയില്‍ നാലാസ്ഥാനം സ്‌കോട്ട്‌ലാന്‍ഡ് താരം എംജി മ്യുന്‍സെയ്ക്കാണ്.

11 ഇന്നിങ്‌സുകള്‍ കളിച്ച അദ്ദേഹത്തിന് 73.50 ശരാശരിയുണ്ട്. 107 സ്‌ട്രൈക്ക് റേറ്റില്‍ രണ്ടു സെഞ്ച്വറികളും അഞ്ചു ഫിഫ്റ്റികളും മ്യുന്‍സെ നേടുകയും ചെയ്തു. അഫ്ഗാനിസ്താന്റെ ഇബ്രാഹിം സദ്രാനാണ് ഈ ലിസിറ്റിലെ അഞ്ചാമന്‍. ആറിന്നിങ്‌സുകള്‍ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും 71.50 ശശാശരി സദ്രാനുണ്ട്. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളുടമടക്കം നേടിയതാവട്ടെ 429 റണ്‍സുമാണ്.

DE KOCK

ന്യൂസിലാന്‍ഡിന്റെ തീപ്പൊരി ഫീല്‍ഡറും ഓള്‍റൗണ്ടറുമായ ഗ്ലെന്‍ ഫിലിപ്‌സാണ് മികച്ച ഏകദിന ശരാശരിയുള്ള ആറാമത്തെയാള്‍. 10 ഇന്നിങ്‌സുകളാണ് അദ്ദേഹം ഈ വര്‍ഷം കളിച്ചത്. 70.60 ശരാശരിയോടെ ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം 353 റണ്‍സും നേടി.

സൗത്താഫ്രിക്കയുടെ പരിചയ സമ്പന്നനായ ഓപ്പണറും വിക്കറ്റ് കീപ്പറമായ ക്വിന്റണ്‍ ഡികോക്കാണ് കോലിയേക്കാള്‍ ഉയര്‍ന്ന ശരാശരിയുള്ളവരുടെ ലിസ്റ്റിലെ ഏഴാമന്‍. ആറിന്നിങ്‌സുകളില്‍ നിന്നും 70.60 ശരാശരിയില്‍ അദ്ദേഹം അടിച്ചെടുത്തത് 353 റണ്‍സാണ്. രണ്ടു വീതം സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കമാണിത്.

Story first published: Saturday, December 27, 2025, 16:19 [IST]
Other articles published on Dec 27, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+