Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Year Ender 2025: 5 ഇന്ത്യക്കാര്‍, എന്നിട്ടും റിഷഭ് പുറത്ത്!! ഈ വര്‍ഷത്തെ ബെസ്റ്റ് ടെസ്റ്റ് 11

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ സൗത്താഫ്രിക്കയുടെ കിരീടധാരണത്തിനു സാക്ഷിയായ വര്‍ഷമാണ് കടന്നുപോവുന്നത്. തുടര്‍ച്ചയായ രണ്ടാം കിരീടം തേടിയിറങ്ങിയ ഓസ്‌ട്രേലിയയെ തകര്‍ത്തെറിഞ്ഞാണ് ടെംബ ബവൂമയ്ക്കു കീഴില്‍ സൗത്താഫ്രിക്കന്‍ ടീം റെഡ് ബോളിലെ പുതിയ രാജാക്കന്‍മാരായത്.

ഇന്ത്യയെ സംബന്ധിച്ച് നാട്ടില്‍ വീണ്ടുമൊരു തൂത്തുവാരല്‍ നേരിട്ട വര്‍ഷമാണിത്. 2024ല്‍ ന്യൂസിലാന്‍ഡായിരുന്നു ഇന്ത്യയെ നാണംകെടുത്തിയതെങ്കില്‍ ഈ വര്‍ഷം സൗത്താഫ്രിക്കയുടെ ഊഴമായിരുന്നു.

ഈ വര്‍ഷം വിവിധ ടീമുകള്‍ക്കായി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളെ ഉള്‍പ്പെടുത്തി ടെസ്റ്റ് ടീം ഓഫ് ദി ഇയര്‍ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അഭിനവ് മുകുന്ദ്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയായിരുന്നു ഇപ്പോള്‍ കമന്റേറ്ററായ അദ്ദേഹത്തിന്റെ സെലക്ഷന്‍.

RAHUL GILL

മുകുന്ദിന്റെ ഇലവില്‍ ഇവര്‍

അഭിനവ് മുകുന്ദ് തിരഞ്ഞടുത്ത ലോക ടെസ്റ്റ് ഇലവനില്‍ ഇന്ത്യയുടെ അഞ്ചു താരങ്ങള്‍ ഇടം നേടിയെന്നതാണ് എടുത്തു പറയേണ്ട കാര്യം. പക്ഷെ അറ്റാക്കിങ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്തിനെ അദ്ദേഹം ഇലവനില്‍ നിന്നും തഴയുകയും ചെയ്തു.

ഇന്ത്യയുടെ കെഎല്‍ രാഹുലിനെയും ഇംഗ്ലണ്ടിന്റെ ബെന്‍ ഡക്കെറ്റിനെയുമാണ് ലോക ഇലവന്റെ ഓപ്പണിങ് ജോടികളായി മുകുന്ദ് ഉള്‍പ്പെടുത്തിയത്. മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ പകരക്കാരനായി ഓപ്പണിങ് റോളിലേക്കു തിരികെയെത്തിയ ശേഷം സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് രാഹുല്‍. 10 മല്‍സരങ്ങളില്‍ നിന്നും മൂന്നു സെഞ്ച്വറികളടക്കം ഈ വര്‍ഷം 813 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു.

ഇടംകൈയന്‍ ബാറ്ററായ ഡക്കെറ്റും ഇംഗ്ലണ്ടിനായി ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു. 41.23 ശരാശരിയില്‍ വര്‍ഷം ഇതിനകം 701 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. നിലവില്‍ ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് ഡക്കെറ്റ്.

ഇലവനില്‍ മൂന്നാമനായി കളിക്കുക സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ കൂടിയായ ടെംബ ബവൂമയാണ്. ഈ ലോക ഇലവനെ നയിക്കുന്നതും അദ്ദേഹം തന്നെ. സൗത്താഫ്രിക്കയ്ക്കായി ഈ വര്‍ഷം നാലു ടെസ്റ്റുകളില്‍ കളിച്ച ബവൂമയുടെ ബാറ്റിങ് ശരാശരി 51.66 ആണ്.

നാല്, അഞ്ച് സ്ഥാനങ്ങളില്‍ ഇടം നേടിയത് ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോ റൂട്ടും ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്ലുമാണ്. ഈ വര്‍ഷം ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ മൂന്നാമത്തെ താരമാണ് റൂട്ട്. 56ന് മുകളില്‍ ശരാശരിയില്‍ നാലു സെഞ്ച്വറികളോടെ 790 റണ്‍സാണ് ഇതിനകം അദ്ദേഹത്തിന്റെ, സമ്പാദ്യം.

ഈ വര്‍ഷം ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്തേക്കു പ്രൊമോഷന്‍ ലഭിച്ച ശേഷം ഗില്‍ മിന്നിക്കുകയാണ്. ഒമ്പതു ടെസ്റ്റില്‍ അഞ്ചു സെഞ്ച്വറികളടക്കം 70.21 എന്ന അവശ്വസനീയ ശരാശരിയില്‍ അദ്ദേഹം വാരിക്കൂട്ടിയത് 983 റണ്‍സാണ്.

TEMBA BAVUMA

ഗില്ലിനു ശേഷം ഇലവനിലെ ആറ്, ഏഴ് സ്ഥാനക്കാര്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ അലെക്‌സ് ക്യാരി എന്നിവരാണ്. ഈ വര്‍ഷം 10 ടെസ്റ്റുകളില്‍ നിന്നും 764 റണ്‍സെടുക്കുന്നതിനൊപ്പം 25 വിക്കറ്റുകളും നേടിക്കഴിഞ്ഞ താരാണ് ജഡേജ. ക്യാരിയാവട്ടെ 11 ടെസ്റ്റില്‍ 51നടുത്ത് ശരാശരിയിലാണ് റണ്‍സ് സ്‌കോര്‍ ചെയ്തിരിക്കുന്നത്.

ബൗളിങ് ലൈനപ്പിലേക്കു വന്നാല്‍ സൗത്താഫ്രിക്കയുടെ സൈമണ്‍ ഹാര്‍മറാണ് ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. വന്‍ വിക്കറ്റ് വേട്ടയാണ് 36കാരനായ താരം നടത്തുന്നത്. തുടര്‍ന്ന് ഫാസ്റ്റ് ബൗളമാരായി ഓസ്‌ട്രേലിയയുടെ മിച്ചെല്‍ സ്റ്റാര്‍ക്കിനൊപ്പം ഇന്ത്യയുടെ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് ജോടിയും ഇലവന്റെ ഭാഗമായി.

53 വിക്കറ്റുകളുമായി 2025ലെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്താണ് സ്റ്റാര്‍ക്ക്. ബുംറയാവട്ടെ എട്ടു ടെസ്റ്റുകളില്‍ നിന്നും 31ഉം സിറാജ് 43ഉം വിക്കറ്റുകള്‍ പോക്കറ്റിലാക്കിയിട്ടുണ്ട്.

മുകുന്ദജിന്റെ ഈ വര്‍ഷത്തെ ടെസ്റ്റ് 11

കെഎല്‍ രാഹുല്‍, ബെന്‍ ഡക്കെറ്റ്, ടെംബ ബവൂമ (ക്യാപ്റ്റന്‍), ജോ റൂട്ട്, ശുഭ്മന്‍ ഗില്‍, രവീന്ദ്ര ജഡേജ, അലെക്‌സ് ക്യാരി (വിക്കറ്റ് കീപ്പര്‍), സൈമണ്‍ ഹാര്‍മര്‍, മിച്ചെല്‍ സ്റ്റാര്‍ക്ക്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

Story first published: Saturday, December 27, 2025, 7:36 [IST]
Other articles published on Dec 27, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+