ഇന്ത്യ Or പാക്, 3 ഫോര്‍മാറ്റിലുമായി ഈ വര്‍ഷം കൂടുതല്‍ മിന്നിച്ചതാര്? ഉത്തരമിങ്ങനെ
ഏഷ്യന്‍ ക്രിക്കറ്റിലെ പവര്‍ഹൗസുകളായ ഇന്ത്യയെയും പാകിസ്താനെയും സംബന്ധിച്ച് ഈ വര്‍ഷം തീര്‍ത്തും വ്യത്യസ്തമായിരുന്നുവെന്ന് തന്നെ പറയാം. വിവിധ ഫോര്‍മാറ്റുകളിലുമായി ഒരുപാട്മല്‍സരങ്ങളില്‍ രണ്ടു ടീമുകളും കളിക്കുകയും ചെയ്തു.
വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ഇന്ത്യ മിന്നിച്ചപ്പോള്‍ ടെസ്റ്റില്‍ പതറി. മറുഭാഗത്തു ടെസ്റ്റില്‍ ഭേദപ്പെട്ട പ്രകടനം നടത്തി യ പാകിസ്താന്‍ വൈറ്റ് ബോളില്‍ അത്ര ഗംഭീരമായതുമില്ല. ടെസ്റ്റ്, ഏകദിനം, ടി20 എന്നീ മൂന്നു ഫോര്‍മാറ്റുകളിലെ പ്രകടനം താരതമ്യം ചെയ്ത ശേഷാണ് ആരാണ് മുന്നിലെന്നു നമുക്കു പരിശോധിക്കാം.

ഇന്ത്യയുടെ പ്രകടനമെങ്ങനെ?
ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ തോല്‍വിയോടെയാണ് ഇന്ത്യ തുടങ്ങിയത്. ഓസീസിനോയു അവരുടെ നാട്ടില്‍ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-3നു കീഴടങ്ങി. ഇതോടെ ഡബ്ലടിസി ഫൈനല്‍ യോഗ്യതയും ഇന്ത്യക്കു നഷ്ടമായി.
അതിനു ശേഷം രോഹിത് ശര്‍മ വിരമിച്ചതോടെ ശുഭ്മന്‍ ഗില്‍ പുതിയ ടെസ്റ്റ് നായകനായി വന്നു. കരുത്തരായ ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ 2-2ന് തളച്ച് അദ്ദേഹം തുടക്കം ഗംഭീരമാക്കി. പിന്നാലെ നാട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ 2-0ന് തൂത്തുവാരി.
എന്നാല്‍ സൗത്താഫ്രിക്കയോടു നാട്ടില്‍ ഇന്ത്യ നാണംകെട്ടു. രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ 2-0ന് അവര്‍ ഇന്ത്യയെ വാരിക്കളഞ്ഞു. ഈ വര്‍ഷം ഇന്ത്യയുടെ അവസാന ടെസ്്റ്റ് പരമ്പരയും ഇതാണ്. ടെസ്റ്റില്‍ വെറും രണ്ടാണ് ടീമിന്റെ റേറ്റിങ്.
ഏകദിനത്തില്‍ ഇന്ത്യയുടെ ആദ്യ പരമ്പര നാട്ടില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ വിജയം സ്വന്തമാക്കി. അതിനു ശേഷം ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെ ജേതാക്കളാവുകയും ചെയ്തു.
എന്നാല്‍ ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ കളിച്ച മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യക്കു 1-2ന്റെ തോല്‍വി നേരിട്ടു. അതിനു ശേഷം സൗത്താഫ്രിക്കയ്‌ക്കെതിരേയായിരുന്നു ഇന്ത്യയുടെ ഈ വര്‍ഷത്തെ അവസാന പരമ്പര. 2-1ന് സൗത്താഫ്രിക്കയെ ഇന്ത്യ തുരത്തുകയും ചെയ്തു. അഞ്ചില്‍ നാലാണ് ടീമിനു ലഭിച്ച റേറ്റിങ്.
ടി20യിലേക്കു വന്നാല്‍ ഇംഗ്ലണ്ടുമായുള്ള പരമ്പരയിലെ 4-1ന്റെ വിജയത്തോടെയായിരുന്നു ഇന്ത്യയുടെ ഈ വര്‍ഷത്തെ തുടക്കം. അതിനു ശേഷം ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായ അഞ്ചു ജയങ്ങളുമായി കിരീടവും സ്വന്തമാക്കി. തുടര്‍ന്ന് ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരായ ടി20 പരമ്പരകൡലും ഇന്ത്യ വിജയ കൊയ്തു. അഞ്ചില്‍ അഞ്ചാണ് ടീമിനു ലഭിച്ച റേറ്റിങ്.

പാക് ടീമിന്റെ പ്രകടനമറിയാം
സൗത്താഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പര തോറ്റുകൊണ്ടാണ് പാകിസ്താന്‍ തുടങ്ങിയത്. അതിനു ശേഷം നാട്ടില്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പര അവര്‍ 1-1നു അവസാനിപ്പിച്ചു. തുടര്‍ന്ന് സൗത്താഫ്രിക്കയുമായി വീണ്ടുമൊരു ടെസ്റ്റ് പരമ്പര കളിച്ചപ്പോള്‍ അതു 1-1നു സമനിലയാക്കാനും പാകിസ്താനു സാധിച്ചു. ടെസ്റ്റില്‍ പാക് ടീമിന്റെ റേറ്റിങ് അഞ്ചില്‍ രണ്ടാണ്.
അതേസമയം, ഏകദിനത്തില്‍ നാട്ടില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയില്‍ തോല്‍വി രുചിച്ച പാക് ടീം ഐസിസി ചാംപ്യന്‍സ് ട്രോഫിയുടെ ഗ്രൂപ്പുഘട്ടത്തിലും പുറത്തായി. ഇതോടെ മുഹമ്മദ് റിസ്വാന്‍ നായകസ്ഥാനമൊഴിയുകയും പകരം ഷഹീന്‍ അഫ്രീഡി ക്യാപ്റ്റനാവുകയും ചെയ്തു. ഷഹീന് കീഴില്‍ സൗത്താഫ്രിക്ക. ശ്രീലങ്ക എന്നിവര്‍ക്കെതിരായ ഏകദിന പരമ്പരകളില്‍ പാക് ടീം ജയിച്ചുകയറി. അഞ്ചില്‍ രണ്ടാണ് അവരുടെ റേറ്റിങ്.
ടി20യിലേക്കു വന്നാല്‍ മറ്റു രണ്ടു ഫോര്‍മാറ്റിനെയും അപേക്ഷിച്ച് കൂടുതല്‍ മികച്ച പ്രകടനം പാകിസ്താന്‍ പുറത്തെടുത്തു. ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരായ ടി20 പരമ്പരകളില്‍ പാക് ടീം തോല്‍വി രുചിച്ചിരുന്നു. എന്നാല്‍ അതിനു ശേഷം ത്രിരാഷ്ട്ര പരമ്പരയും വിന്‍ഡീസുമായുള്ള പരമ്പരയും അവര്‍ സ്വന്തമാക്കി.
ഏഷ്യാ കപ്പില്‍ തുടക്കത്തില്‍ തപ്പിത്തടഞ്ഞെങ്കിലും ഫൈനല്‍ വരെയെത്താന്‍ പാക് പടയ്ക്കായിരുന്നു. തുടര്‍ന്ന് നാട്ടില്‍ സൗത്താഫ്രിക്കയെ വീഴ്ത്തിയ അവര്‍ മറ്റൊരു ത്രിരാഷ്ട്ര പരമ്പര കൂടി ജയിച്ചുകയറുകയും ചെയ്തു. പാക് ടീമില്‍ അഞ്ചില്‍ 3.5ണ് ടി20യിലെ റേറ്റങ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications