Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Year Ender 2025: അഭി- സാള്‍ട്ട് ഓപ്പണിങ്!! ഹാര്‍ദിക്ക് നയിക്കും, ഇന്ത്യന്‍ ആധിപത്യം; ലോക ടി20 11

ഐസിസി ചാംപ്യന്‍സ് ട്രോഫിയും ഏഷ്യാ കപ്പുമടക്കം നിരവധി ത്രസിപ്പിക്കുന്ന പോരാട്ടങ്ങള്‍ കണ്ട വര്‍ഷമാണ് ഇപ്പോള്‍ ക്ലൈമാക്‌സിലെത്തി നില്‍ക്കുന്നത്. ബാറ്റിങിലും ബൗളിങിലുമെല്ലാം പല പല അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ക്കു സാക്ഷിയാവാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു സാധിക്കുകയും ചെയ്തു.

ഈ വര്‍ഷം വിവിധ ടീമുകള്‍ക്കൊപ്പം കസറിയ ഒരു ലോക ടി20 ഇലവനെ നമുക്കു തിരഞ്ഞെടുക്കാം. ഇന്ത്യന്‍ താരങ്ങള്‍ക്കായിരിക്കും ഇലവനില്‍ ആധിപത്യമെന്നു നിസംശയം പറയാം. 11 പേരില്‍ അഞ്ചും ഇന്ത്യന്‍ താരങ്ങളാണ്. സൗത്താഫ്രിക്ക, ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്താന്‍, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളിലെ ഓരോ താരങ്ങള്‍ വീതവും ഇലവനില്‍ ഇടം നേടി.

ABHISHEK SHARMA

ലോക ഇലവനില്‍ ഇവര്‍

ഈ വര്‍ഷത്തെ ലോക ഇലവനു വേണ്ടി ഓപ്പണിങില്‍ ഇന്ത്യയുടെ വെടിക്കെട്ട് ബാറ്ററും ഇംഗ്ലണ്ടിന്റെ തീപ്പൊരി താരം ഫിള്‍ സാള്‍ട്ടുമായിരിക്കും. ആധുനിക ടി20 ക്രിക്കറ്റിലെ ഏറ്റവും അപടകാരികളായ ജോടികളെന്നു ഇവരെ നിസംശയം വിളിക്കാം.

പേസ്-സ്പിന്‍ വ്യത്യാസമില്ലാതെ നേരിടുന്ന ആദ്യത്തെ ബോള്‍ മുതല്‍ കടന്നാക്രമിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് രണ്ടു പേരും. പവര്‍പ്ലേയ്ക്കുള്ളില്‍ ഇവരെ പിടിച്ചുനിര്‍ത്താനായില്ലെങ്കില്‍ പിന്നീട് പുറത്താക്കുക അതീവ ദുഷ്‌കരം തന്നെയായിരിക്കും. അഭിഷേക് ഈ വര്‍ഷം 21 ടി20കളില്‍ നിന്നും 193 സ്‌ട്രൈക്ക് റേറ്റില്‍ 859 റണ്‍സ് സ്‌കോര്‍ ചെയ്തു.

ഇലവനില്‍ മൂന്ന്, നാല് നമ്പറുകളിലുള്ള സുഹൃത്തുക്കള്‍ കൂടിയായ രണ്ടു യുവതാരങ്ങളാണ്. ഒരാള്‍ ഇന്ത്യയുടെ ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ തിലക് വര്‍മയാണെങ്കില്‍ മറ്റൊയാള്‍ സൗത്താഫ്രിക്കന്‍ തുറുപ്പുചീട്ടായ ഡെവാള്‍ഡ് ബ്രെവിസാണ്.

കളിക്കളത്തില്‍ പ്രായത്തില്‍ കവിഞ്ഞ പക്വതയോടെ ബാറ്റ് വീശുന്നയാളാണ് തിലക്. സാഹചര്യം ആവശ്യപ്പെടുന്നതിന് അനുസരിച്ച് തന്റെ ബാറ്റിങ് ശൈലിയിലും അദ്ദേഹത്തിനു മാറ്റം വരുത്താന്‍ സാധിക്കും.

തഴിഞ്ഞ ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്താനെതിരേയുള്ള തിലകിന്റെ അപരാജിത മാച്ച് വിന്നിങ് ഫിഫ്റ്റി ആരും മറന്നു കാണില്ല. റണ്‍ചേസില്‍ ടീം വലിയ ബാറ്റിങ് തകര്‍ച്ച നേരിടവെയായിരുന്നു പക്വതയുള്ള പ്രകടനത്തിലൂടെ അദ്ദേഹം ടീമിനെ രക്ഷി്ച്ചത്.

എന്നാല്‍ ബേബി എബിയെന്നു വിളിപ്പേരുള്ള ബ്രെവിസ് തനിച്ച് മല്‍സഗതി മാറ്റാന്‍ സാധിക്കുന്നയാളാണ്. തന്റെ ആരാധനാ പാത്രം കൂടിയായ എബി ഡിവില്ലിയേഴ്‌സിനെ പോലെ ഗ്രൗണ്ടിന്റെ ഏതു മൂലയിലേക്കും ഷോട്ടുകള്‍ കളിക്കാന്‍ അദ്ദേഹത്തിനാവും. ബ്രെവിസിനെ സ്‌പെഷ്യലാക്കി മാറ്റുന്നതും ഈ 360 ബാറ്റിങ് ശൈലിയാണ്.

HARDIK PANDYA

ബെവിസിനു ശേഷം ഇലവനില്‍ അഞ്ചു മുതല്‍ ഏഴു വരെ സ്ഥാനങ്ങളില്‍ ഓസ്‌ട്രേലിയയുടെ വമ്പനടിക്കാരനായ താരം ടിം ഡേവിഡ്, ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, വെസ്റ്റ് ഇന്‍ഡീസിന്റെ കരുത്തനായ ബാറ്റര്‍ റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവരാണ്. ഈ ഫോര്‍മാറ്റില്‍ ഫിനിഷര്‍ റോളില്‍ ഡേവിഡിനോളം അപകടകാരിയായ ബാറ്റര്‍ അധികം പേരില്ലെന്നു കാണാം.

ഹാര്‍ദിക്കാവട്ടെ ബാറ്റും ബോളും കൊണ്ട് മല്‍സരഗതി മാറ്റാന്‍ മിടുക്കുള്ള മാച്ച് വിന്നറാണ്. ഈ ലോക ഇലവനെ നയിക്കുന്നതും അദ്ദേഹമാണ്. ഇലവന്റെ ബൗളിങ് ലൈനപ്പില്‍ രണ്ടു വീതം സ്പിന്നര്‍മാരും പേസര്‍മാരുമാണുള്ളത്.

അഫ്ഗാനിസ്താന്റെ സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാനും നിലവിലെ ലോക ഒന്നാം നമ്പര്‍ ബൗളറുമായ ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തിയുമാണ് സ്പിന്‍ ജോടികള്‍. പേസ് നിരയില്‍ ഇന്ത്യയുടെ അര്‍ഷ്ദീപ് സിങും ന്യൂസിലാന്‍ഡിന്റെ ജേക്കബ് ടഫിയുമാണുള്ളത്. ഈ വര്‍ഷം 21 ടി20കളിലായി 35 വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ് ടഫി.

ലോക ടി20 ഇലവന്‍

അഭിഷേക് ശര്‍മ, ഫില്‍ സാള്‍ട്ട്, തിലക് വര്‍മ, ഡെവാള്‍ഡ് ബ്രെവിസ്, ടിം ഡേവിഡ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), റൊമാരിയോ ഷെപ്പേര്‍ഡ്, റാഷിദ് ഖാന്‍, വരുണ്‍ ചക്രവര്‍ത്തി, ജേക്കബ് ഡഫി, അര്‍ഷ്ദീപ് സിങ്.

Story first published: Tuesday, December 23, 2025, 13:37 [IST]
Other articles published on Dec 23, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+