Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Year Ender 2024: സഞ്ജുവും തിലകും ഇഞ്ചോടിഞ്ച്! ചരിത്രം കുറിച്ച ബറോഡ, ഇന്ത്യക്കും സന്തോഷിക്കാം

ഐപിഎല്‍ മുതല്‍ ഐസിസിയുടെ ടി20 ലോകകപ്പ് വരെ ക്രിക്കറ്റ് പ്രേമികളെ ഹരം കൊള്ളിച്ച ഒരുപിടി അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് ഈ വര്‍ഷം 'ക്രീസ് വിടുന്നത്'. ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് അവര്‍ക്കു ആഹ്ലാദിക്കാനും ടെന്‍ഷനടിക്കാനുമുള്ള പല നിമിഷങ്ങളും ഈ വര്‍ഷമുണ്ടായിരുന്നു. താരങ്ങള്‍ കുറിച്ച അവിശ്വസനീയ റെക്കോര്‍ഡുകള്‍ക്കു മാത്രമല്ല, ലോക വേദിയില്‍ ടീം ഇന്ത്യ വിശ്വ കിരീടവുമായി തലയുയര്‍ത്തി നില്‍ക്കുന്നതിനും 2024 സാക്ഷിയായി.

റെക്കോര്‍ഡുകള്‍ തകര്‍പ്പെടാനുള്ളതാണെന്ന സ്ഥിരം ചൊല്ല് ശരി വച്ചു കൊണ്ട് ഈ വര്‍ഷവും ക്രിക്കറ്റില്‍ പല റെക്കോര്‍ഡുകളും തിരുത്തിക്കുറിക്കപ്പെട്ടു. മലയാളികളുടെ അഭിമാന താരം സഞ്ജു സാംസണ്‍ മുതല്‍ ആഭ്യന്തര ക്രിക്കറ്റിലെ ടീമായ ബറോഡ വരെ ഇക്കൂട്ടത്തിലുണ്ട്. ഈ വര്‍ഷം ക്രിക്കറ്റില്‍ തിരുത്തിക്കുറിക്കപ്പെട്ടിട്ടുള്ള ചില പ്രധാനപ്പെട്ട റെക്കോര്‍ഡുകള്‍ ഏതൊക്കെയാണെന്നു നമുക്കു നോക്കാം.

BARODA TEAM

ചരിത്രനട്ടവുമായി ബറോഡ

സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ലോക റെക്കോര്‍ഡാണ് ബറോഡ ടീം ഈ വര്‍ഷം തങ്ങളുടെ പേരിലാക്കിയത്. ടി20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ടോട്ടല്‍ തങ്ങളുടെ പേരില്‍ കുറിക്കാന്‍ അവര്‍ക്കായിരുന്നു. സിക്കിമിനെതിരായ കളിയില്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റിനു ബറോഡ വാരിക്കൂട്ടിയത് 349 റണ്‍സാണ്. ഈ മാസം അഞ്ചിനു ഇന്‍ഡോറില്‍ നടന്ന കളിയിലായിരുന്നു ചരിത്രം വഴി മാറിയത്.

ഈ വര്‍ഷം തന്നെ ഒക്ടോബറില്‍ സിംബാബ്വെ ടീമാണ് നേരത്തേ ടി20യിലെ ഏറ്റവും വലിയ ടീം ടോട്ടല്‍ തങ്ങളുടെ പേരില്‍ കുറിച്ചത്. നാലു വിക്കറ്റിനു അവര്‍ അടിച്ചെടുത്തത് 344 റണ്‍സായിരുന്നു. ഇതാണ് ബറോഡ ടീം പഴങ്കഥയാക്കിയത്. ഐപിഎല്ലില്‍ അല്ലാതെ പവര്‍പ്ലേയില്‍ 100ന് മുകളില്‍ റണ്‍സ് നേടിയ ആഭ്യന്തര ക്രിക്കറ്റിലെ ആദ്യ ഇന്ത്യന്‍ ടീമായും ബറോഡ മാറിയിരുന്നു.

റെക്കോര്‍ഡിട്ട് ഇന്ത്യ

ടി20യില്‍ ഈ വര്‍ഷം ഇന്ത്യക്കു വലിയൊരു റെക്കോര്‍ഡിടാന്‍ സാധിച്ചിരുന്നു. അന്താരാഷ്ട്ര ടി20യില്‍ തങ്ങളുടെ എക്കാലത്തെയും വലിയ ടോട്ടലാണ് ഇന്ത്യ കണ്ടെത്തിയത്. ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയിലെ മൂന്നാമത്തെ കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറു വിക്കറ്റിനു അടിച്ചെടുത്തത് 297 റണ്‍സാണ്.

സഞ്ജു സാംസണിന്റെ കന്നി സെഞ്ച്വറിയാണ് ഇന്ത്യയെ കൂറ്റന്‍ ടോട്ടലിലെത്തിച്ചത്. 47 ബോളില്‍ 111 റണ്‍സുമായി അദ്ദേഹം മിന്നിക്കുകയായിരുന്നു. 35 ബോളില്‍ 75 റണ്‍സുമായി നായകന്‍ സൂര്യകുമാര്‍ യാദവും കസറി.

സഞ്ജുവും തിലകും

അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യക്കു വേണ്ടി സഞ്ജു സാംസണും തിലക് വര്‍മയും തുടര്‍ച്ചയായി രണ്ടു സെഞ്ച്വറികളുമായി ഈ വര്‍ഷം ചരിത്രത്തില്‍ ഇടം നേടിയിരുന്നു. ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള പരമ്പരയിലായിരുന്നു ഇരുവരുടെയും നേട്ടം.

ബംഗ്ലാദേശുമായുള്ള അവസാന കളിയില്‍ 111 റണ്‍സുമായി മിന്നിച്ചതിനു പിന്നാലെ സൗത്താഫ്രിക്കയുമായുള്ള ആദ്യ ടി20യിലും സഞ്ജു സെഞ്ച്വറി കണ്ടെത്തുകയായിരുന്നു. 56 ബോളില്‍ 109 റണ്‍സാണ് അദ്ദേഹം നേടിയത്. തിലകാവട്ടെ സൗത്താഫ്രിക്കയുമായുള്ള മൂന്നാമത്തെയും നാലാമത്തെയും മല്‍സരങ്ങളിലാണ് സെഞ്ച്വറി കുറിച്ചത്.

SANJU SAMSON

ഈ പരമ്പരയില്‍ വീണ്ടുമൊരു സെഞ്ച്വറി കണ്ടെത്തിയതോടെ ഒരു വര്‍ഷം മൂന്നു ടി20 സെഞ്ച്വറികള്‍ കുറിച്ച ലോകത്തിലെ ആദ്യ താരമെന്ന അപൂര്‍വ്വ റെക്കോര്‍ഡും സഞ്ജുവിനെ തേടിയെത്തിയിരുന്നു.

17 വര്‍ഷത്തെ കാത്തിരിപ്പ്

17 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ ടീം ഐസിസിയുടെ ടി20 ലോകകപ്പില്‍ വീണ്ടുമൊരു കിരീടം സ്വന്തമാക്കിയതും 2024ല്‍ തന്നെയാണ്. 2007ലെ പ്രഥമ എഡിഷനില്‍ ചാംപ്യന്‍മാരായതിനു ശേഷം ആദ്യമായാണ് ഇന്ത്യയെ തേടി ഈ നേട്ടമെത്തിയത്.

ഫ്‌ളോറിഡയില്‍ നടന്ന ത്രില്ലിങ് ഫൈനലില്‍ സൗത്താഫ്രിക്കയെ ഏഴു റണ്‍സിനു രോഹിത് ശര്‍മയും സംഘവും മറികടക്കുകയായിരുന്നു. ഇതോടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു ശേഷം ഇന്ത്യക്കു ഐസിസി കിരീടം സമ്മാനിച്ച ആദ്യത്തെ ക്യാപ്റ്റനായി രോഹിത് മാറുകയും ചെയ്തിരുന്നു. 2013ലെ ചാംപ്യന്‍സ് ട്രോഫി വിജയത്തിനു ശേഷം ഇന്ത്യയുടെ ആദ്യത്തെ ഐസിസി കിരീടം കൂടിയാണിത്.

Story first published: Friday, December 20, 2024, 14:43 [IST]
Other articles published on Dec 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+