വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

20 വര്‍ഷത്തിന് ശേഷം ഒരു പാകിസ്താനി ബൗളര്‍ ലോക ഒന്നാം റാങ്കില്‍... ആരാണത്?

By Muralidharan

ദുബായ്: ലോര്‍ഡ്‌സ് ടെസ്റ്റിലെ റെക്കോര്‍ഡ് പത്ത് വിക്കറ്റ് നേട്ടത്തിന് പിന്നാലെ യാസിര്‍ ഷാ ഐ സി സി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. യാസിര്‍ ഷായുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ 10 വിക്കറ്റ് നേട്ടമാണ് ലോര്‍ഡ്‌സിലേത്. കളിയില്‍ പാകിസ്താന്‍ 75 റണ്‍സിന് ജയിക്കുകയും ചെയ്തു. 20 വര്‍ഷത്തിന് ശേഷം ലോക ഒന്നാം റാങ്കിലെത്തുന്ന പാകിസ്താനി ബൗളറാണ് 30 കാരനായ ലെഗ് സ്പിന്നര്‍ യാസിര്‍ ഷാ.

<strong>ഷെയ്ന്‍ വോണിനെ മറികടന്ന് യാസിര്‍ ഷാ; ലോര്‍ഡ്‌സില്‍ പാകിസ്താന്‍...</strong>ഷെയ്ന്‍ വോണിനെ മറികടന്ന് യാസിര്‍ ഷാ; ലോര്‍ഡ്‌സില്‍ പാകിസ്താന്‍...

ലോകോത്തര ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് പേരുകേട്ട പാകിസ്താനില്‍ നിന്നും ഇതിന് മുമ്പ് അവസാനമായി ഒന്നാം നമ്പറിലെത്തിയതും ഒരു സ്പിന്നറാണ് എന്നതാണ് രസകരം. 1996 ലെഗ് സ്പിന്നര്‍ മുഷ്താഖ് അഹമ്മദാണ് ടെസ്റ്റ് ബൗളര്‍മാരില്‍ ഒന്നാം റാങ്കില്‍ എത്തിയത്. 2014 ലാണ് യാസിര്‍ ഷാ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. 13 ടെസ്റ്റില്‍നിന്ന് ഷാ ഇത് വരെ 86 വിക്കറ്റുകള്‍ വീഴ്ത്തി.

yasirshah-pakistan

ഇന്ത്യയുടെ ആര്‍ അശ്വിനാണ് ബൗളര്‍മാരില്‍ രണ്ടാം റാങ്കിലുള്ളത്. ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവരാണ് പിന്നാലെ. ഡെയ്ല്‍ സ്റ്റെയ്ന്‍ (ദക്ഷിണാഫ്രിക്ക), രവീന്ദ്ര ജഡേജ (ഇന്ത്യ), ട്രെന്റ് ബൗള്‍ട്ട് (ന്യൂസിലന്‍ഡ്), ജോഷ് ഹേസല്‍വുഡ് (ഓസ്‌ട്രേലിയ), മോര്‍ണി മോര്‍ക്കല്‍ (ദക്ഷിണാഫ്രിക്ക), വെര്‍നോണ്‍ ഫിലാന്‍ഡര്‍ (ദക്ഷിണാഫ്രിക്ക) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് ബൗളര്‍മാര്‍.

<strong>42ആം വയസ്സില്‍ മിസ്ബ ഉള്‍ ഹഖിന് കന്നി സെഞ്ചുറി.. പിന്നാലെ 10 പുഷ് അപ്പും...</strong>42ആം വയസ്സില്‍ മിസ്ബ ഉള്‍ ഹഖിന് കന്നി സെഞ്ചുറി.. പിന്നാലെ 10 പുഷ് അപ്പും...

ബാറ്റ്‌സ്മാന്‍മാരില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ഒന്നാം സ്ഥാനത്ത് തുടരുന്നു. കെയ്ന്‍ വില്യംസണ്‍ (ന്യൂസിലന്‍ഡ്), ഹാഷിം അംല (ദക്ഷിണാഫ്രിക്ക), ജോ റൂട്ട് (ഇംഗ്ലണ്ട്), എ ബി ഡി വില്ലിയേഴ്‌സ് (ദക്ഷിണാഫ്രിക്ക), ആദം വോഗ്‌സ് (ഓസ്‌ട്രേലിയ), യൂനിസ് ഖാന്‍ (പാകിസ്താന്‍), ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ), മിസ്ബ ഉള്‍ ഹഖ് (പാകിസ്താന്‍), ഏഞ്ചലോ മാത്യൂസ് (ശ്രീലങ്ക) എന്നിവരാണ് ആദ്യ പത്തിലുള്ളത്.

<strong>സച്ചിന് പിന്നാലെ അലിസ്റ്റര്‍ കുക്ക് ഗാവസ്‌കറെയും പിന്നിലാക്കി... പക്ഷേ അടുത്ത ടെസ്റ്റില്‍ വിലക്ക്?</strong>സച്ചിന് പിന്നാലെ അലിസ്റ്റര്‍ കുക്ക് ഗാവസ്‌കറെയും പിന്നിലാക്കി... പക്ഷേ അടുത്ത ടെസ്റ്റില്‍ വിലക്ക്?

'ടിപ്പുവും റാണാപ്രതാപും അടക്കം ലഡാക്കില്‍ ഇന്ത്യയുടെ 100 യുദ്ധടാങ്കുകള്‍.... ലക്ഷ്യം ചൈന?

<strong>അന്ന് അപമാനിച്ച ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മുത്തയ്യ മുരളീധരന്‍.. അതും ശ്രീലങ്കയ്‌ക്കെതിരെ!</strong>അന്ന് അപമാനിച്ച ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മുത്തയ്യ മുരളീധരന്‍.. അതും ശ്രീലങ്കയ്‌ക്കെതിരെ!

ഇമ്രാന്‍ ഖാന്‍ മൂന്നാമതും വിവാഹം കഴിച്ചോ.. വധു മനേക കുടുംബത്തിലെ മറിയം?

Story first published: Tuesday, July 19, 2016, 10:39 [IST]
Other articles published on Jul 19, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X