Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷെയ്ന്‍ വോണിനെ മറികടന്ന് യാസിര്‍ ഷാ; ലോര്‍ഡ്‌സില്‍ പാകിസ്താന്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി!

ലണ്ടന്‍: ആറും നാലും പത്ത് വിക്കറ്റുകളോടെ റെക്കോര്‍ഡ് പ്രകടനം പുറത്തെടുത്ത യാസിര്‍ ഷായുടെ മികവില്‍ പാകിസ്താന്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ചു. ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സില്‍ 75 റണ്‍സിനാണ് പാകിസ്താന്‍ ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ചത്. നീണ്ട 20 വര്‍ഷത്തിന് ശേഷമാണ് ലോര്‍ഡ്‌സില്‍ പാകിസ്താന്‍ ഒരു ടെസ്റ്റ് ജയിക്കുന്നത്. പരമ്പരയില്‍ പാകിസ്താന്‍ ഇതോടെ 1 - 0 ന് മുന്നിലെത്തി.

ലോര്‍ഡ്‌സ് ടെസ്റ്റില്‍ പാകിസ്താന്റെ വിജയശില്‍പിയായത് 30കാരന്‍ ലെഗ് സ്പിന്നര്‍ യാസിര്‍ ഷാ. രണ്ടിംന്നിഗ്‌സിലുമായി 10 വിക്കറ്റ് വീഴ്ത്തിയ യാസിര്‍ ഷാ തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്. പാകിസ്താന് വേണ്ടി 13 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 86 വിക്കറ്റുകളാണ് യാസിര്‍ ഷായുടെ പേരിലുള്ളത്. ലോര്‍ഡ്‌സില്‍ പത്ത് വിക്കറ്റെന്ന അപൂര്‍വ്വ നേട്ടവും ഷാ സ്വന്തമാക്കി. ഇക്കാര്യത്തില്‍ ഷെയ്ന്‍ വോണിനെപ്പോലും പിന്തള്ളാന്‍ ഷായ്ക്ക് കഴിഞ്ഞു.

pakistan-

ബൗളിംഗിലെ മികവ് കൊണ്ടാണ് പാകിസ്താന്‍ ഒന്നാം ടെസ്റ്റില്‍ വിജയം പിടിച്ചെടുത്തത്. വിലക്ക് മാറി തിരിച്ചെത്തിയ മുഹമ്മദ് ആമിറിന്റെ വകയായിരുന്നു അവസാത്തെ വിക്കറ്റ്. രണ്ടിന്നിംഗ്‌സിലുമായി ആമിര്‍ 3 വിക്കറ്റ് വീഴ്ത്തി. 284 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് 207 റണ്‍സ് വരെ എത്താനേ കഴിഞ്ഞുള്ളൂ. 40കള്‍ നേടിയ ബിര്‍‌സ്റ്റോ, ബാലന്‍സ്, വിന്‍സ് എന്നിവര്‍ മാത്രമാണ് ആതിഥേയര്‍ക്ക് വേണ്ടി പൊരുതിയത്.

നേരത്തെ രണ്ടാം ഇന്നിംഗ്‌സില്‍ പാകിസ്താനും ബാറ്റിംഗ് തകര്‍ച്ച നേരിട്ടു. ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനെ 272 റണ്‍സിന് പുറത്താക്കിയ അവര്‍ രണ്ടാം ഇന്നിംഗ്‌സില്‍ 215 റണ്‍സിന് ഓളൗട്ടായി. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ മിസ്ബ ഉള്‍ഹഖ് ഇത്തവണ പൂജ്യത്തിന് പുറത്തായി. 49 റണ്‍സെടുത്ത ആസാദ് ഷഫീഖാണ് ടോപ് സ്‌കോറരര്‍. ഇംഗ്ലണ്ടിന് വേണ്ടി വോക്‌സ് 5 വിക്കറ്റ് വീഴ്ത്തി.

Read also: കടുപ്പിക്കും ഞാന്‍... പിസി ജോര്‍ജിന്റെ നിയമസഭ വീഡിയോ വൈറല്‍... വെറുതെയല്ല കാരണമുണ്ട്...

Story first published: Monday, July 18, 2016, 13:21 [IST]
Other articles published on Jul 18, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+