For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യക്കായി 2025ല്‍ ആരടിക്കും ആദ്യ സെഞ്ച്വറി? ഇതാ 8 പേര്‍!! ഇതിലൊരാള്‍ ഉറപ്പ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാത്ത് നിരവധി പുതിയ വെല്ലുവിളികളാണ് ഈ വര്‍ഷമുള്ളത്. ഓസ്‌ട്രേലിയയുമായുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര നിരാശയില്‍ കലാശിച്ചെങ്കിലും ടീം ഇന്ത്യക്കു മുന്നിലേക്കു നോക്കിയേ തീരൂ. രണ്ടു വമ്പന്‍ ടൂര്‍ണമെന്റുകളക്കം നിരവധി കടുപ്പമേറിയ പോരാട്ടങ്ങള്‍ക്കായി 2025ല്‍ ഇന്ത്യയിറങ്ങും. ഇംഗ്ലണ്ടുമായുള്ള വൈറ്റ് ബോള്‍ പരമ്പരകളിലാണ് ടീം ഉടന്‍ കളിക്കുക.

പിന്നാലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പോരിന് ഇറങ്ങും. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ ചില താരങ്ങള്‍ തകര്‍പ്പന്‍ വ്യക്തിഗത പ്രകടനങ്ങളിലൂടെ ടീമിന്റെ ഹീറോയായി മാറിയിരുന്നു. ഈ വര്‍ഷവും അതുപോലെയുള്ള മാജിക്കല്‍ പ്രകടനങ്ങള്‍ താരങ്ങളില്‍ നിന്നും ടീം കാത്തിരിക്കുകയാണ്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആരായിരിക്കും ഇന്ത്യക്കു വേണ്ടി 2025ലെ ആദ്യത്തെ സെഞ്ച്വറി കുറിക്കുക? ക്രിക്കറ്റ് പ്രേമികള്‍ വളരെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കാര്യങ്ങളിലൊന്നാണിത്. ഈ വര്‍ഷം ഇന്ത്യന്‍ കുപ്പായത്തില്‍ കന്നി സെഞ്ച്വറി കുറിക്കാനിടയുള്ള ആദ്യത്തെ താരം ആരാവുമെന്നു നമുക്കു നോക്കാം.

YASHASVI JAISWAL

ഇവരിലൊരാള്‍

ഇന്ത്യക്കുവേണ്ടി ഈ വര്‍ഷം ആദ്യത്തെ സെഞ്ച്വറി നേടാന്‍ ഏറ്റവുമധികം സാധ്യതയുള്ള താരങ്ങളുടെ ലിസ്‌റ്റെടുത്താല്‍ അതില്‍ പ്രധാനമായും എട്ടു പേരെയാണ് നമുക്കു കാണാന്‍ സാധിക്കുക. ഇതില്‍ വെറ്ററന്‍മാരും യുവതാരങ്ങളുമെല്ലാമുണ്ട്. 2025ലെ കന്നി സെഞ്ച്വറി നേടിയേക്കാവുന്ന ഒരാള്‍ നായകന്‍ രോഹിത് ശര്‍മയാണ്.

ഈ ലിസ്റ്റിലെ തുടര്‍ന്നുള്ള താരങ്ങള്‍ യുവ അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, മറ്റൊരു യുവ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്‍, ഇതിഹാസ ബാറ്റററും വെറ്ററനുമാായ വിരാട് കോലി എന്നിവരാണ്.

കൂടാതെ ടി20 ക്യാപ്റ്റനും 360 ബാറ്ററുമായ സൂര്യകുമാര്‍ യാദവ്, മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണ്‍, മധ്യനിരയിലെ മിന്നും താരങ്ങളായ കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരും ഈ ലിസ്റ്റിലുണ്ട്. ഈ എട്ടു പേരില്‍ ഒരാളാവും 2025ല്‍ ഇന്ത്യയുടെ ആദ്യ സെഞ്ച്വറി വീരനെന്നു നമുക്കു ഉറപ്പിക്കാം.

ഫേവറിറ്റ് മൂന്നു പേര്‍

സാധ്യതാ ലിസ്റ്റിലെ എട്ടു പേരില്‍ ആദ്യത്തെ സെഞ്ച്വറിക്കായി ഏറ്റവും ഫേവറിറ്റായി രണ്ടു പേരെ നമുക്കു ചൂണ്ടിക്കാണിക്കാം. കാരണം ഇംഗ്ലണ്ടുമായുള്ള അഞ്ചു ടി20കളുടെ പരമ്പരയാണ് ഇന്ത്യന്‍ ടീം അടുത്തതായി കളിക്കുക. തുടര്‍ന്നാണ് ഫെബ്രുവരി ആറു മുതല്‍ മൂന്നു മല്‍സരങ്ങളുള്‍പ്പെട്ട ഏകദിന പരമ്പര.

സെഞ്ചറിയടിക്കാന്‍ സാധ്യതയുള്ളവരുടെ ലിസ്റ്റിലെ എട്ടു പേരില്‍ രണ്ടു പേര്‍ ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയിലും ടീമിലുണ്ടാവും. ബാക്കിയുള്ള ആറു പേരെയും അതിനു ശേഷമുള്ള ഏകദിന പരമ്പരയിലോ, തുടര്‍ന്നുള്ള ചാംപ്യന്‍സ് ട്രോഫിയിലോ മാത്രമേ കാണുകയുള്ളൂ.

SANJU SAMSON

സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ തുടങ്ങിയവരാണ് സെഞ്ച്വറി സാധ്യതയില്‍ മുന്നിട്ടുനില്‍ക്കുന്നത്. ടി20 ടീമിനെ നയിക്കുക സ്‌കൈയാണെങ്കില്‍ ഫസ്റ്റ് ചോയ്‌സ് ഓപ്പണറും വിക്കറ്റ് കീപ്പറുമെല്ലാം സഞ്ജുവാണ്. ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ ദൈര്‍ഘ്യമേറിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ മിടുക്കനാണ് സൂര്യ.

സഞ്ജുവാകുമോ ആ താരം?

കരിയറിലെ ഏറ്റവും മികച്ച ഫോമിലുള്ള സഞ്ജു സാംസണാവുമോ 2025ല്‍ ഇന്ത്യയുടെ ആദ്യ സെഞ്ച്വറിക്കു അവകാശിയാവുകയെന്ന സംശയമാണ് ആരാധകരുടെ മനസ്സിലുള്ളത്. കാരണം കഴിഞ്ഞ വര്‍ഷമവസാനത്തോടെ ബംഗ്ലാദേശ്, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരേയുള്ള ടി20 പരമ്പരകളിലായി തുടരെ ഏഴു മല്‍സരങ്ങളാണ് സഞ്ജു ഓപ്പണറായി കളിച്ചത്.

ഇതില്‍ മൂന്നിലും അദ്ദേഹം സെഞ്ച്വറി പ്ലസ് സ്‌കോറുകളും കുറിച്ചിരുന്നു. ഈ ആത്മവിശ്വാസത്തിലായിരിക്കും ഇംഗ്ലണ്ടിനെതിരായ അഞ്ചു ടി20കളുടെ പരമ്പരയില്‍ സഞ്ജു കളിക്കുക. നിലവിലെ ഫോം കണക്കിലെടുക്കുമ്പോള്‍ ഇത്രയും മല്‍സരങ്ങളില്‍ നിന്നും കുറഞ്ഞത് രണ്ടു സെഞ്ച്വറികളെങ്കിലും അദ്ദേഹത്തില്‍ നിന്നും നമുക്കു പ്രതീക്ഷിക്കാം.

Story first published: Sunday, January 12, 2025, 19:00 [IST]
Other articles published on Jan 12, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+