Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്കായി ഏകദിനത്തില്‍ ഈ വര്‍ഷം ആരടിക്കും കന്നി ഡബിള്‍ സെഞ്ച്വറി? സാധ്യത ഇവര്‍ക്ക്!!

ഏകദിന ക്രിക്കറ്റില്‍ ഒരു കാലത്തു ഏതെങ്കിലുമൊരു താരം ഡബിള്‍ സെഞ്ച്വറിയടിക്കുകയെന്നത് തീര്‍ത്തും അസാധ്യമായ കാര്യമാണെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ക്രിക്കറ്റിനു കൂടുതല്‍ വേഗത കൈവന്നിരിക്കുകയാണ്. ടി20യുടെ പിറവിയോടെ ഏതു സ്‌കോറും അപ്രാപ്യമല്ലാതായി മാറുകയും ചെയ്തു. 300 ബോളുകള്‍ മാത്രമുള്ള ഒരു ഏകദിന ഇന്നിങ്‌സില്‍ ഒരു ബാറ്റര്‍ക്കു ഡബിള്‍ സെഞ്ച്വറിയടിക്കാന്‍ സാധിക്കുമെന്നു ആദ്യമായി കാണിച്ചു തന്നത് ഇന്ത്യയുടെ മുന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്.

2010ല്‍ ഗ്വാളിയോറില്‍ നടന്ന രണ്ടാം ഏകദിനത്തിലായിരുന്നു ചരിത്ര മുഹൂര്‍ത്തം പിറന്നത്. അന്നു സൗത്താഫ്രിക്കയുമായുള്ള കളിയില്‍ അദ്ദേഹം പുറത്താവാതെ 200 റണ്‍സോടെ ചരിത്രം കുറിക്കുകയായിരുന്നു. പിന്നീട് സച്ചിന്റെ പാത പിന്തുടര്‍ന്ന് നിരവധി താരങ്ങള്‍ ഈ ഡബിള്‍ സെഞ്ച്വറി ക്ലബ്ബിലേക്കു വരികയും ചെയ്തു. ഇക്കൂട്ടത്തില്‍ അദ്ഭുതപ്പെടുത്തിയത് നിലവിലെ ഇന്ത്യന്‍ ഏകദിന നായകന്‍ രോഹിത് ശര്‍മയാണ്.

മൂന്നു ഡബിള്‍ സെഞ്ച്വറികളോടെയാണ് ഹിറ്റ്മാന്‍ ലോകത്തെ ഞെട്ടിച്ചത്. രോഹിത്തിന്റെ ഈ ലോക റെക്കോര്‍ഡ് ഇപ്പോഴും ഇളക്കം തട്ടാതെ തന്നെ നില്‍ക്കുകയും ചെയ്യുന്നു. ഇന്ത്യക്കു വേണ്ടി ഇനിയും പല ഡബിള്‍ സെഞ്ച്വി വീരന്‍മാരെയും നമുക്കു വൈകാതെ കാണാന്‍ സാധിച്ചേക്കും. ഈ വര്‍ഷം (2025) ഇന്ത്യക്കായി ഏകദിനത്തില്‍ കന്നി ഡബിളടിക്കാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയെന്നു നമുക്കു നോക്കാം.

YASHASVI JAISWAL

യശസ്വി ജയ്‌സ്വാള്‍

യുവ ഓപ്പണറും ഇന്ത്യന്‍ ബാറ്റിങ് സെന്‍സേഷനുമായ യശസ്വി ജയ്‌സ്വാളാണ് ഈ വര്‍ഷം കന്നി ഡബിള്‍ സെഞ്ച്വറി കുറിക്കാന്‍ സാധ്യതയുള്ള ഒരാള്‍. ഇന്ത്യക്കായി ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ കളിക്കുകയും രണ്ടിലും തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തിട്ടുള്ള താരമാണ് ഈ 23 കാരന്‍. പക്ഷെ ഏകദിനത്തില്‍ അരങ്ങേറ്റത്തിനായി കാത്തിരിക്കുകാണ് ജയ്‌സ്വാള്‍. ഈ വര്‍ഷം ഇതു തീര്‍ച്ചയായും സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വളരെ അഗ്രസീവായി ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന താരമാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ഏതു വലിയ സ്‌കോറും അനായാസം നേടാനും ജയ്‌സ്വാളിനു സാധിക്കുകയും ചെയ്യും. ടി20യില്‍ ഇതിനകം ഒരു സെഞ്ച്വറിയും ടെസ്റ്റില്‍ രണ്ടു ഡബിള്‍ സെഞ്ച്വറിയുമെല്ലാം വളരെ ചെറിയ അന്താരാഷ്ട്ര കരിയറിനിടെ താരം കുറിച്ചു കഴിഞ്ഞു.

അതിനാല്‍ തന്നെ ഏകദിനത്തിലും വലിയ സ്‌കോറുകള്‍ ഈ വര്‍ഷം ജയ്‌സ്വാളില്‍ നിന്നും നമുക്കു പ്രതീക്ഷിക്കാം. നിലവിലെ ഫോമില്‍ ഈ വര്‍ഷം ഒന്നിലേറെ ഡബിള്‍ സെഞ്ച്വറികള്‍ താരം നേടിയാലും അദ്ഭുതമില്ല. ലിസ്റ്റ് എ ക്രിക്കറ്റില്‍ 32 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള ജയ്‌സ്വാള്‍ അഞ്ചു സെഞ്ച്വറികള്‍ ഇതിനകം നേടിയിട്ടുണ്ട്.

ശ്രേയസ് അയ്യര്‍

ഇന്ത്യയുടെ വിശ്വസ്തനായ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരാണ് ഈ വര്‍ഷം കന്നി ഡബിള്‍ സെഞ്ച്വറി കുറിക്കാനിടയുള്ള രണ്ടാമത്തെയാള്‍. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നും പുറത്തായെങ്കിലും ഈ വര്‍ഷം വീണ്ടും കരാറില്‍ താരം ഇടം പിടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ ഗംഭീര ഫോമിലീണ് ശ്രേയസ് ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്.

അതുകൊണ്ടു തന്നെ ഈ വര്‍ഷം അദ്ദേഹത്തെ ടീമില്‍ നിന്നും മാറ്റിനിര്‍ത്തുകയെന്നത് അസാധ്യവുമാണ്. ഏകദിനത്തില്‍ നാലാം നമ്പറില്‍ ഇന്ത്യക്കു ഏറ്റവുമധികം ആശ്രയിക്കാവുന്ന താരമാണ് ശ്രേയസ്. ഐസിസി ചാംപ്യന്‍സ് ട്രോഫിയിലടക്കം ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏകദിനങ്ങളില്‍ അദ്ദേഹത്തെ തീര്‍ച്ചയായും നമുക്കു കാണാനും സാധിച്ചേക്കും.

ആഭ്യന്തര ക്രിക്കറ്റില്‍ കൂടുതല്‍ അഗ്രസീവായിട്ടാണ് ശ്രേയസ് ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്. 62 ഏകദിനങ്ങളിലാണ് അദ്ദേഹം ഇതിനകം കളിച്ചത്. ഇവയില്‍ നിന്നും അഞ്ചു സെഞ്ച്വറികളും കുറിച്ചിട്ടുണ്ട്. എന്നാല്‍ ഈ വര്‍ഷം ശ്രേയസില്‍ നിന്നും കന്നി ഡബിള്‍ സെഞ്ച്വറി നമുക്കു കാണാന്‍ കഴിഞ്ഞേക്കും. ക്രീസില്‍ നിലയുറപ്പിച്ച ശേഷം ആഞ്ഞടിക്കാന്‍ ഇഷ്ടപ്പെടുന്ന താരമാണ് അദ്ദേഹം.

SANJU SAMSON

സഞ്ജു സാംസണ്‍

മലയാളി വിക്കറ്റ് കീപ്പറും ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിലൊരാളുമായ സഞ്ജു സാംസണാണ് ഈ ലിസ്റ്റിലെ മൂന്നാമന്‍. ഏകദിന ടീമില്‍ ഇനിയും സ്ഥാനമുറപ്പിച്ചിട്ടില്ലെങ്കിലും അവസരം ലഭിച്ചപ്പോഴെല്ലാം മികച്ച പ്രകടനങ്ങള്‍ നടത്താന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. 56.66 എന്ന തകര്‍പ്പന്‍ ശരാശരിയും ഇതു തന്നെയാണ് ശരിവയ്ക്കുന്നത്.

കഴിഞ്ഞ വര്‍ഷമവസാനത്തോടെ ഏഴു ടി20 മല്‍സരങ്ങള്‍ക്കിടെ മൂന്നു സെഞ്ച്വറികളാണ് സഞ്ജു വാരിക്കൂട്ടിയത്. ഒരു കലണ്ടര്‍ വര്‍ഷം ഏതെങ്കിലുമൊരു താരം ടി20യില്‍ മൂന്നു സെഞ്ച്വറികള്‍ നേടിയതും ആദ്യമായിട്ടാണ്. ഇനി 2025ലും തന്റെ മാജിക്കല്‍ ഫോം തുടരാനായിരിക്കും സഞ്ജുവിന്റെ ശ്രമം.

ഏകദിനത്തില്‍ കൂടുതല്‍ അവസരങ്ങള്‍ ഈ വര്‍ഷം തേടിയെത്തുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷകള്‍. മുന്‍നിരയില്‍ ബാറ്റ് ചെയ്യാനായാല്‍ തീര്‍ച്ചയായും ഡബിള്‍ സെഞ്ച്വറി സഞ്ജുവില്‍ നിന്നും നമുക്കു പ്രതീക്ഷിക്കാം. ലിസ്റ്റ് എ ക്രിക്കറ്റില്‍ നേരത്തേ ഡബിളടിച്ചിട്ടുള്ള താരം കൂടിയാണ് അദ്ദേഹം. വിജയ് ഹസാരെ ട്രോഫിയിലാണ് സഞ്ജു പുറത്താവാതെ 212 റണ്‍സ് അടിച്ചെടുത്തത്.

Story first published: Wednesday, January 1, 2025, 6:26 [IST]
Other articles published on Jan 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+