Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റില്‍ 28 ബോളില്‍ ഫിഫ്റ്റി, ആരു തകര്‍ക്കും റിഷഭിന്റെ റെക്കോര്‍ഡ്? ഇവര്‍ക്ക് പറ്റും!!

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. അഗ്രസീവ് ഇന്നിങ്‌സുകളിലൂടെ തനിച്ചു മല്‍സരഗതി മാറ്റി മറിക്കാനുള്ള മിടുക്കാണ് അദ്ദേഹത്തെ സ്‌പെഷ്യലാക്കി മാറ്റുന്നത്. ഓസ്‌ട്രേലിയക്കെതിരായ ഇത്തവണത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ആദ്യത്തെ നാലു ടെസ്റ്റുകളിലും കാര്യമായ ഇംപാക്ടുണ്ടാക്കിയില്ലെങ്കിലും സിഡ്‌നിയില്‍ റിഷഭ് മിന്നിച്ചിരുന്നു. രണ്ടാമിന്നിങ്‌സില്‍ വെറും 29 ബോളിലാണ് താരം ഫിഫ്റ്റി കുറിച്ചത്.

ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഫിഫ്റ്റി കൂടിയാണിത്. ഈ ലിസ്റ്റില്‍ തലപ്പത്തുള്ളതും റിഷഭ് തന്നെയാണ്. നേരത്തേ 28 ബോളില്‍ ഫിഫ്റ്റിയോടെയാണ് അദ്ദേഹം റെക്കോഡിട്ടത്. 2022ല്‍ ശ്രീലങ്കയുമായുള്ള ടെസ്റ്റിലായിരുന്നു ഇത്. എന്നാല്‍ റിഷഭിന്റെ അതിവേഗ ഫിഫ്റ്റി റെക്കോര്‍ഡ് തകര്‍ക്കാന്‍ ശേഷിയുള്ള ചില ഇന്ത്യന്‍ താരങ്ങളുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

YASHASVI JAISWAL

യശസ്വി ജയ്‌സ്വാള്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരവും യുവ അഗ്രസീവ് ഓപ്പണറുമായ യശസ്വി ജയ്‌സ്വാളാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. വൈറ്റ് ബോള്‍, റെഡ് ബോള്‍ വ്യത്യാസമില്ലാതെ എല്ലാ ഫോര്‍മാറ്റുകളിലും ഒരുപോലെ ആക്രമിച്ചു കളിക്കാന്‍ ഇഷ്ടപ്പെടുന്ന താരമാണ് അദ്ദേഹം. അതുകൊണ്ടു തന്നെ 28 ബോളില്‍ ഫിഫ്റ്റിയെന്ന റിഷഭിന്റെ ഓള്‍ടൈം റെക്കോര്‍ഡ് ജയ്‌സ്വാളിനു അത്ര വെല്ലുവിളി ആയേക്കില്ല.

മാത്രമല്ല, ഇതിനകം തന്നെ ടെസ്റ്റില്‍ ഏറ്റവും വേഗമേറിയ ഫിഫ്റ്റി നേടിയ ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ അദ്ദേഹം അഞ്ചാംസ്ഥാനത്തുമുണ്ട്. 31 ബോളില്‍ ഫിഫ്റ്റി നേടിയാണ് ജയ്‌സ്വാള്‍ എലൈറ്റ് ക്ലബ്ബിലെത്തിയത്. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിനെതിരേയായിരുന്നു താരത്തിന്റെ തീപ്പൊരി ഫിഫ്റ്റി. നിലവിലെ ഫോമും അഗ്രസീവ് ശൈലിയും പരിഗണിക്കുമ്പോള്‍ ഈ വര്‍ഷം തന്നെ റിഷന്റെ റെക്കോര്‍ഡ് ജയ്‌സ്വാള്‍ പഴങ്കഥയാക്കിയേക്കും.

സഞ്ജു സാംസണ്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം കാത്തിരിക്കുന്ന മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. ഈ വര്‍ഷം റെഡ് ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹം ഇന്ത്യക്കു വേണ്ടി അരങ്ങേറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യശസ്വി ജയ്‌സ്വാളിനെപ്പോലെ എല്ലാ ഫോര്‍മാറ്റുകളിലും ഒരുപോലെ ആക്രമിച്ചു കളിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് സഞ്ജു.

SANJU SAMSON

കഴിഞ്ഞ വര്‍ഷമവസാനത്തോടെ ടി20യില്‍ മൂന്നു കിടിലന്‍ സെഞ്ച്വറികള്‍ കുറിച്ച അദ്ദേഹം മാരക ഫോമിലാണ്. ടെസ്റ്റ് ക്രിക്കറ്റനായി തയ്യാറായി ഇരിക്കാന്‍ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ തന്നോടു ആവശ്യപ്പെട്ടിരുന്നതായി സഞ്ജു വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനു വേണ്ടി മികച്ച ഇന്നിങ്‌സുകള്‍ കളിക്കാനായാല്‍ അദ്ദേഹത്തിനു തീര്‍ച്ചയായും ടെസ്റ്റ് ടീമിലേക്കു വിളിയെത്തുമെന്നുറപ്പാണ്.

ധ്രുവ് ജുറേല്‍

യുവ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ധ്രുവ് ജുറേലാണ് ടെസ്റ്റില്‍ അതിവേഗ ഫിഫ്റ്റി കുറിക്കാന്‍ ശേഷിയുള്ള മറ്റൊരു താരം. നിലവില്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ കൂടിയാണ് അദ്ദേഹം. സ്‌പെഷ്യലിസ്റ്റ് ബാറ്ററായും ജുറേലിനെ പ്ലെയിങ് ഇലവനിലേക്കു കൊണ്ടുവരാന്‍ ഇന്ത്യക്കു സാധിക്കും. അഗ്രസീവ് ഇന്നിങ്‌സികള്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്ന താരമാണ് അദ്ദേഹം.

കഴിഞ്ഞ വര്‍ഷം ടെസ്റ്റില്‍ അരങ്ങേറിയ ജുറേല്‍ ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ ഇതിനകം നടത്തിക്കഴിഞ്ഞു. നാലു ടെസ്റ്റുകളിലാണ് താരം ഇതിനകം കളിച്ചത്. ഇവയില്‍ നിന്നു 202 റണ്‍സും സ്‌കോര്‍ ചെയ്തു. ഒരു ഫിഫ്റ്റിയടക്കമാണിത്. ഇംഗ്ലണ്ടുമായുള്ള ടെസ്റ്റില്‍ കഴിഞ്ഞ വര്‍ഷം നേടിയ 90 റണ്‍സാണ് ജുറേലിന്റെ ഏറ്റവും മികച്ച പ്രകടനം. ഏഴു സിക്‌സറുകള്‍ ടെസ്റ്റില്‍ അദ്ദേഹം ഇതിനകം നേടുകയും ചെയ്തിട്ടുണ്ട്.

Story first published: Sunday, January 5, 2025, 8:26 [IST]
Other articles published on Jan 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+