Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഇവരെ സൂക്ഷിക്കുക, യുഎഇയില്‍ തരംഗമാവും- യുവതാരങ്ങളെ തിരഞ്ഞെടുത്ത് ഇര്‍ഫാന്‍ പഠാന്‍

1

യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ 13ാം സീസണില്‍ കസറാനിടയുള്ള മൂന്നു മികച്ച യുവതാരങ്ങളെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. യുവതാരങ്ങളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ മികവ് ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള ഏറ്റവും മികച്ച വേദിയാണ് ഐപിഎല്‍. ഐസിസിയുടെ ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റിനോടു കിടപിടിക്കാവുന്ന ജനപ്രീതിയാണ് ഐപിഎല്ലിനുള്ളത്.

സീനിയര്‍ ടീമിലേക്കു അവകാശവാദമുന്നയിക്കാന്‍ പുതിയ താരങ്ങള്‍ക്കു ലഭിക്കുന്ന അവസരം കൂടിയാണ് ഐപിഎല്‍. അതുകൊണ്ടു തന്നെ നിരവധി യുവതാരങ്ങളാണ് വലിയ സ്വപ്‌നങ്ങളുമായി ഐപിഎല്ലിനു തയ്യാറെടുക്കുന്നത്. ഇര്‍ഫാന്‍ തിരഞ്ഞെടുത്ത മികച്ച ഇന്ത്യന്‍ യുവതാരങ്ങള്‍ ആരൊക്കെയെന്നു നമുക്ക് നോക്കാം. മൂന്നു താരങ്ങളുടെ പേരാണ് ഇര്‍ഫാന്‍ ട്വിറ്ററിലൂടെ പരാമര്‍ശിച്ചത്.

യശസ്വി ജയ്‌സ്വാള്‍ (രാജസ്ഥാന്‍ റോയല്‍സ്)

യശസ്വി ജയ്‌സ്വാള്‍ (രാജസ്ഥാന്‍ റോയല്‍സ്)

രാജസ്ഥാന്‍ റോയല്‍സിന്റെ ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ യശസ്വി ജയ്‌സ്വാളാണ് ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടിയ ഒരു താരം. ഇന്ത്യയുടെ ഭാവി ഓപ്പണറെന്ന് ഇതിനകം വിശേഷിപ്പിക്കപ്പെട്ട താരമാണ് ജയ്‌സ്വാള്‍. ഈ വര്‍ഷമാദ്യം നടന്ന ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി നടത്തിയ മികച്ച പ്രകടനങ്ങളിലൂടെയാണ് താരത്തെ ആദ്യം ലോകമറിയുന്നത്. ടൂര്‍ഡണമെന്റില്‍ ഏറ്റവുമധികം റണ്‍സെടുത്തതും ജയ്‌സ്വാളായിരുന്നു.
അത് കൂടാതെ വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്റില്‍ മുംബൈയ്ക്കായി ഡബിള്‍ സെഞ്ച്വറി നേടിയും താരം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഐപിഎല്ലില്‍ ജയ്‌സ്വാളിന്റെ കന്നി സീസണ്‍ കൂടിയാണിത്.

രവി ബിഷ്‌നോയ് (കിങ്‌സ് ഇലവന്‍ പഞ്ചാബ്)

രവി ബിഷ്‌നോയ് (കിങ്‌സ് ഇലവന്‍ പഞ്ചാബ്)

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ ബാറ്റിങ് കണ്ടെത്തലായിരുന്നു ജയ്‌സ്വാളെങ്കില്‍ ബൗളിങിലെ മിന്നും താരം സ്പിന്നര്‍ രവി ബിഷ്‌നോയ് ആയിരുന്നു. ഭാവി സൂപ്പര്‍ താരമെന്നായിരുന്നു ടൂര്‍ണമെന്റിനിടെ ബിഷ്‌നോയിയെ പല മുന്‍ കളിക്കാരും പുകഴ്ത്തിയത്. ജയ്‌സ്വാളിനെപ്പോലെ തന്നെ ബിഷ്‌നോയ്ക്കും ഇതും ഐപിഎല്‍ അരങ്ങേറ്റമാണ്. കെഎല്‍ രാഹുല്‍ ക്യാപ്റ്റനായ കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടിയാണ് താരം കളിക്കുക.
കഴിഞ്ഞ അണ്ടര്‍ 19 ചാലഞ്ചര്‍ ട്രോഫിയില്‍ രാജസ്ഥാന്‍ ലെഗ്‌സ്പിന്നര്‍ കൂടിയായ ബിഷ്‌നോയ് ആറു മല്‍സരങ്ങളില്‍ നിന്നും 17 വിക്കറ്റുകള്‍ കൊയ്തിരുന്നു. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതിലും താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു.

അബ്ദുള്‍ സമദ് (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)

അബ്ദുള്‍ സമദ് (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഓള്‍റൗണ്ടര്‍ അബ്ദുള്‍ സമദാണ് ഇര്‍ഫാന്‍ തിരഞ്ഞെടുത്ത മൂന്നാമത്തെ ഇന്ത്യന്‍ യുവതാരം. മറ്റു രണ്ടു പേരെയും പോലെ സമദിനും ഇതു കന്നി ഐപിഎല്ലാണ്.
കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫിയില്‍ ജമ്മു കാശ്മീരിനായി തകര്‍പ്പന്‍ പ്രകടനമായിരുന്നു സമദ് കാഴ്ചവച്ചത്. താരത്തിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സമദിനെ മികച്ച താരമാക്കി മാറ്റിയെടുക്കുന്നതില്‍ ജമ്മു കാശ്മീര്‍ ടീമിന്റെ മുന്‍ കോച്ച് കൂടിയായ ഇര്‍ഫാനും നിര്‍ണായക പങ്കുണ്ട്. അദ്ദേഹമാണ് സമദിനെ കഴിഞ്ഞ താരലേലത്തില്‍ ഹൈദരാബാദിനോടു ആവശ്യപ്പെട്ടത്.

Story first published: Monday, September 7, 2020, 15:51 [IST]
Other articles published on Sep 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+