IPL: കന്നി ഐപിഎല്ലില്‍ കസറാന്‍ യുവനിര, ഇവരെ നോക്കി വച്ചോ- ആകാഷ് ചോപ്ര പറയുന്നു

ഇന്ത്യന്‍ സീനിയര്‍ ടീമിനായി ഇതുവരെ കളിച്ചിട്ടില്ലാത്ത യുവതാരങ്ങള്‍ക്കു തങ്ങളുടെ കഴിവ് ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള ഏറ്റവും മികച്ച വേദിയാണ് ഐപിഎല്‍. അതുകൊണ്ടു തന്നെ യുവതാരങ്ങള്‍ ടീം ഇന്ത്യയിലേക്കുള്ള ഒരു എന്‍ട്രന്‍സ് പരീക്ഷ പോലെയാണ് ഐപിഎല്ലിനെ കാണുന്നത്. ഐപിഎല്‍ പ്രകടനത്തിലൂടെ ദേശീയ ടീമിലെത്തുകയും പിന്നീട് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച താരങ്ങളുടെ നിരയിലേക്കുയര്‍ന്ന നിരവധി പേരെ നമുക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയും.
ഇത്തവണത്തെ ഐപിഎല്ലിലും മികവ് തെളിയിക്കാനുള്ള ഇന്ത്യയുടെ ചില യുവ നക്ഷത്രങ്ങള്‍ ഇറങ്ങുന്നുണ്ട്. ടൂര്‍ണമെന്റില്‍ ശ്രദ്ധിക്കേണ്ട ഏറ്റവും മികച്ച അഞ്ചു യുവതാരങ്ങളെ തിരഞ്ഞെടുത്തിരികുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും ഇപ്പോള്‍ കമന്റേറ്ററുമായ ആകാഷ് ചോപ്ര.

യശസ്വി ജയ്‌സ്വാള്‍ (രാജസ്ഥാന്‍ റോയല്‍സ്)
രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ഈ സീസണില്‍ അരങ്ങേറ്റം കുറിക്കാന്‍ തയ്യാറെടുക്കുന്ന താരമാണ് 18 കാരനായ ഇടംകൈയന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. ഈ വര്‍ഷം നടന്ന ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പിലെ ടോപ്‌സ്‌കോററായിരുന്ന ജയ്‌സ്വാള്‍ ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കും വഹിച്ചിരുന്നു. 2.4 കോടി രൂപയ്ക്കാണ് ലേലത്തില്‍ താരത്തെ രാജസ്ഥാന്‍ സ്വന്തമാക്കിയത്.
ജയ്‌സ്വാള്‍ പ്രശസ്തനാവുമെന്ന കാര്യത്തില്‍ 100 ശതമാനവും ഞാന്‍ ഗ്യാരണ്ടി നല്‍കാം. താരത്തെ ഓപ്പണറായി ഇറക്കിയാല്‍ രാജസ്ഥാനു നിരാശപ്പെടേണ്ടി വരില്ല. ഇടംകൈയന്‍ ബാറ്റ്‌സ്മാനായ ജയ്‌സ്വാള്‍ ആക്രമിച്ചു കളിക്കാനാണ് ഇഷ്ടപ്പെടുന്നത്. ക്ഷമയും ആത്മവിശ്വാസവും പരിഗണിക്കുമ്പോള്‍ മികച്ച ഭാവിയുള്ള താരമാണ് ജയ്‌സ്വാളെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

രവി ബിഷ്‌നോയ് (കിങ്‌സ് ഇലവന്‍ പഞ്ചാബ്)
അണ്ടല്‍ 19 ലോകകപ്പിലെ മറ്റൊരു കണ്ടെത്തലായിരുന്നു സ്പിന്നര്‍ രവി ബിഷ്‌നോയ്. മുന്‍ ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെ പരിശീലിപ്പിക്കുന്ന കിങ്‌സ് ഇലവന്‍ പഞ്ചാബിനായി ബിഷ്‌നായ് മികച്ച പ്രകടനം നടത്തുമെന്ന് ചോപ്ര അഭിപ്രായപ്പെട്ടു. കുംബ്ലെയുടെ ശിക്ഷണത്തില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ബിഷ്‌നോയ്ക്കു കഴിയും. വളരെ നന്നായി ഗ്ലൂഗ്ലിയെറിയാന്‍ സാധിക്കുന്ന ബൗളറാണ് അവന്‍. വളരെയധികം ക്ഷമാശീലനായ താരം അതുകൊണ്ടു തന്നെ ഒരു ലൂസ് ബോള്‍ പോലും ചെയ്യാറില്ല. ഐപിഎല്ലില്‍ തീപ്പൊരി പ്രകടനം ബിഷ്‌നോയിയില്‍ നിന്നും പ്രതീക്ഷിക്കാം. കാരണം സ്പിന്നിനെ തുണയ്ക്കുന്ന വലിയ ഗ്രൗണ്ടുകളിലാണ് അവന്‍ കളിക്കുന്നതെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

വിരാട് സിങ് (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)
അണ്ടര്‍ 19 ലോകകപ്പ് ടീമിലെ മറ്റൊരു താരമായ ബാറ്റ്‌സമാന്‍ വിരാട് സിങ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ താരമാണ്. ബൗളര്‍മാര്‍ക്കു വിശ്രമിക്കാന്‍ അവസരം നല്‍കാത്ത ബാറ്റിങ് ശൈലിയാണ് വിരാടിന്റേതെന്ന് ചോപ്ര ചൂണ്ടിക്കാട്ടി.
ലക്ഷ്മണ്‍ ഭായ്‌ക്കൊപ്പം (വിവിഎസ് ലക്ഷ്മണ്‍) സണ്‍റൈസേഴ്്‌സ് ടീമിലുള്ള വിരാട് പ്രതിഭയുള്ള ബാറ്റ്‌സ്മാനാണ്. ജാര്‍ഖണ്ഡുകാരനായ അവന്‍ ബൗളര്‍മാരെ ആക്രമിച്ച് കളിക്കാനാണ് ഇഷ്ടപ്പെടുന്നത്. ബാറ്റിങില്‍ കുറച്ച് താഴേക്ക് ഇറങ്ങി റണ്‍സ് അടിച്ചുകൂട്ടാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാനെയാണ ഹൈദരാബാദിനു വേണ്ടത്. അത്തരമൊരാളാണ് വിരാട്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് താരം നടത്തുന്നതെന്നും ചോപ്ര വിശദമാക്കി.

റിയാന്‍ പരാഗ് (രാജസ്ഥാന്‍ റോയല്‍സ്)
2018ലെ അണ്ടര്‍ 19 ലോകകപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്ന താരമാണ് റിയാന്‍ പരാഗ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയാണ് താരം കളിക്കുക. വളരെ മികച്ച ഓള്‍റൗണ്ടറാണ് പരാഗെന്നു ചോപ്ര പറയുന്നു.
വളരെ ആത്മവിശ്വാസത്തോയാണ് പരാഗ് കളിക്കുന്നത്. അവന്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ജൂനിയര്‍ ടീമിലുണ്ടായിരുന്നുവെന്ന് പലര്‍ക്കുമറിയില്ല. വളരെ വ്യത്യസ്തമായി ബൗള്‍ഡ ചെയ്യുന്ന പരാഗ് ഒരുപാട് കാരം ബോള്‍സും എറിയാറുണ്ട്. മാത്രമല്ല ഭയമില്ലാതെ ബാറ്റ് ചെയ്യാനും അവനും കഴിയും. ഒട്ടും സമ്മര്‍ദ്ദമില്ലാതെയാണ് പരാഗ് കളിക്കുന്നതെന്നും ചോപ്ര വിലയിരുത്തി.

ദേവ്ദത്ത് പടിക്കല്‍ (റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂര്‍)
വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലെ മലയാളി താരമാണ് ഓപ്പണര്‍ കൂടിയായ ദേവ്ദത്ത് പടിക്കല്‍. ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയ്ക്കു വേണ്ടി കളിക്കുന്ന താരം തകര്‍പ്പന്‍ പ്രകടനമായിരുന്നു കഴിഞ്ഞ സീസണില്‍ കാഴ്ചവച്ചത്.
ആര്‍സിബിക്കു വേണ്ടി ഈ സീസണില്‍ കളിക്കാന്‍ ദേവ്ദത്തിന് അവസരം ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇടംകൈയന്‍ ബാറ്റ്‌സ്മാനാണ് അദ്ദേഹം. നിലവില്‍ പാര്‍ഥീവ് പട്ടേലും ആരോണ്‍ ഫിഞ്ചും ആര്‍സിബിക്കു ഓപ്പണറായുണ്ട്. വിരാട് കോലിയും ഓപ്പണ്‍ ചെയ്യും. എങ്കിലും അവസരം ലഭിച്ചാല്‍ അത് നന്നായി ഉപയോഗിക്കാന്‍ ദേവ്ദത്തിനാവുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ചോപ്ര അഭിപ്രായപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications