Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജയ്‌സ്വാളിന്റെ തുടക്കം ഓപ്പണറായല്ല! ഈ റോള്‍ എങ്ങനെ കിട്ടി? വഴിത്തിരിവായത് ആ സംഭവം

ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരങ്ങളിലൊരാളായി ചൂണ്ടിക്കാണിക്കപ്പെടുന്നയാളാണ് യുവ ഇടംകൈയന്‍ അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. കഴിഞ്ഞ വര്‍ഷം മധ്യത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ താരം വളരെ പെട്ടെന്നാണ് ഇന്ത്യയുടെ ബാറ്റിങ് സെന്‍സേഷനായി മാറിയത്. മാത്രമല്ല ഓപ്പണിങില്‍ തന്റെ സ്ഥാനം കുറച്ചു മല്‍സരങ്ങള്‍ കൊണ്ടു തന്നെ അരക്കിട്ടുറപ്പിക്കുകയും ചെയ്തു.

മറ്റൊരു ബാറ്റിങ് സെന്‍സേഷനായ ശുഭ്മന്‍ ഗില്ലിനെ ഓവര്‍ടേക്ക് ചെയ്താണ് ജയ്‌സ്വാള്‍ ഓപ്പണിങ് റോള്‍ തട്ടിയെടുത്തത് എന്നതും എടുത്തു പറയേണ്ടതാണ്. ടി20യിലും ടെസ്റ്റിലുമാണ് താരം ഇതിനകം കളിച്ചിട്ടുള്ളത്. രണ്ടു ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണറായും ജയ്‌സ്വാള്‍ മാറിയിരിക്കുകയാണ്.

YASHASVI JAISWAL

വൈറ്റ് ബോള്‍ ഫോര്‍മാറ്റിന്റെ അതേ ശൈലിയില്‍ ടെസ്റ്റിലും കളിക്കാന്‍ സാധിക്കുന്നുവെന്നതാണ് താരത്തെ സ്‌പെഷ്യലാക്കി മാറ്റുന്നത്. യഥാര്‍ഥത്തില്‍ ജയ്‌സ്വാള്‍ ഓപ്പണറായി കളിക്കേണ്ടിയിരുന്ന താരമല്ല, മറിച്ച് മധ്യനിരയില്‍ ബാറ്റ് ചെയ്യേണ്ടിയിരുന്നയാളാണ്. പിന്നെ എങ്ങനെയാണ് താരം ഓപ്പണിങിലേക്കു മാറിയത്? കരിയറില്‍ വഴിത്തിരിവായ സംഭവമറിയാം.

ഒരു അഭിമുഖത്തിലായിരുന്നു ഓപ്പണിങിലേക്കു താന്‍ വന്നതിലേക്കു നയിച്ച സംഭവത്തെക്കുറിച്ച് ജയ്‌സ്വാള്‍ വെളിപ്പെടുത്തിയത്. ഒരു ഏകദിന മല്‍സരത്തിലായിരുന്നു അതു സംഭവിച്ചത്. ഞാന്‍ അതു വരെ നാല്- അഞ്ച് സ്ഥാനങ്ങളിലായിരുന്നു ബാറ്റ് ചെയ്തു കൊണ്ടിരുന്നത്. പക്ഷെ എനിക്കു തുടര്‍ച്ചയായി ചില കളികളില്‍ ബാറ്റിങില്‍ തിളങ്ങാനായില്ല. ചെറിയ സ്‌കോറുകള്‍ക്കു ഞാന്‍ പുറത്തായിക്കൊണ്ടിരുന്നു.

അങ്ങനെയാണ് മുന്‍നിരയില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ നന്നായി റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിക്കുമെന്നു എനിക്കു തോന്നിയത്. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ചെയര്‍മാനായിരുന്ന ആശിഷ് കപൂര്‍ സാറിനോടു ഞാന്‍ ഇക്കാര്യം പറയുകയും ചെയ്യുകയായിരുന്നു. ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യാന്‍ ഒരു അവസരമുണ്ടെങ്കില്‍ അതു തനിക്കു നല്‍കണമെന്നു അദ്ദേഹത്തോടു അഭ്യര്‍ഥിച്ചതായി ജയ്‌സ്വാള്‍ വെളിപ്പെടുത്തി.

ആശിഷ് കപൂര്‍ സാറിന്റെ ഭാഗത്തു നിന്നും വളരെ പോസിറ്റീവായ മറുപടിയാണ് എനിക്കു ലഭിച്ചത്. ശരി, നിനക്ക് ഓപ്പണ്‍ ചെയ്യാന്‍ ഞാന്‍ ഒരു അവസരം നല്‍കാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അങ്ങനെയാണ് ഒരു കളിയില്‍ ഓപ്പണ്‍ ചെയ്യാന്‍ എനിക്കു അവസരം കിട്ടിയത്. എനിക്കു ആ മല്‍സരത്തില്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിച്ചു. സെഞ്ച്വറിയും ഞാന്‍ നേടിയിരുന്നു.

YASHASVI JAISWAL

അതിനു ശേഷം തുടര്‍ന്നുള്ള ചില കളികളില്‍ ഞാന്‍ വീണ്ടും 3-5 വരെയുള്ള പൊസിഷനുകളില്‍ തന്നെ ബാറ്റ് ചെയ്തു. അതിനു ശേഷം വീണ്ടും ഓപ്പണറായി അദ്ദേഹം എനിക്കു അവസരങ്ങള്‍ നല്‍കി. അങ്ങനെ പതിയെ ഓപ്പണറായുള്ള തന്റെ കഴിവ് കൂടുതല്‍ മെച്ചപ്പെട്ടു വരികയായിരുന്നുവെന്നും ജയ്‌സ്വാള്‍ കൂട്ടിച്ചേര്‍ത്തു.

22 കാരനായ ജയ്‌സ്വാളിന്റെ അന്താരാഷ്ട്ര കരിയറിലേക്കു വന്നാല്‍ 2023ലെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലാണ് ടി20, ടെസ്റ്റ് എന്നിവയില്‍ അരങ്ങേറിയത്. ടി20യില്‍ 17 മല്‍സരങ്ങളിലായി 16 ഇന്നിങ്‌സുകളില്‍ താരം കളിച്ചുകഴിഞ്ഞു. ഇവയില്‍ നിന്നും 33.47 ശരാശരിയില്‍ 161.94 സ്‌ട്രൈക്ക് റേറ്റില്‍ 502 റണ്‍സ് ജയ്‌സ്വാള്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റിയുമടക്കമാണിത്. ഉയര്‍ന്ന സ്‌കോര്‍ 100 റണ്‍സാണ്.

ടെസ്റ്റില്‍ ആറു മല്‍സരങ്ങളിലായി 11 ഇന്നിങ്‌സുകളില്‍ താരം ബാറ്റ് ചെയ്തിട്ടുണ്ട്. ഇവയില്‍ നിന്നും 57.91 എന്ന മികച്ച ശരാശരിയില്‍ സമ്പാദ്യം 637 റണ്‍സാണ്. ഒരു ഡബിള്‍ സെഞ്ച്വറി, രണ്ടു സെഞ്ച്വറി, രണ്ടു ഫിഫ്റ്റി എന്നിവയുള്‍പ്പെടെയാണിത്. ഇംഗ്ലണ്ടുമായി ഇപ്പോള്‍ നടക്കുന്ന ടെസറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലായിരുന്നു ജയ്‌സ്വാള്‍ കന്നി ഡബിളുമായി മിന്നിച്ചത്.

Story first published: Tuesday, February 13, 2024, 20:04 [IST]
Other articles published on Feb 13, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+