Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജയ്‌സ്വാളോ, ഗില്ലോ; ആരാവും അടുത്ത മിന്നുംതാരം, ഓസീസ് താരങ്ങള്‍ പറഞ്ഞത് കേട്ടോ? ഒരാള്‍ ഏറെ മുന്നില്‍!

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇതു തലമുറ മാറ്റത്തിന്റെ സമയമാണ്. അടുത്ത മൂന്ന്- നാലു വര്‍ഷത്തിനുള്ളില്‍ ടീമില്‍ ഒരുപാട് വലിയ മാറ്റങ്ങള്‍ നമുക്കു കാണാന്‍ സാധിക്കും. ഇതിഹാസങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരെല്ലാം ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങിയാല്‍ ടീമിന്റെ ലുക്ക് തന്നെ അടിമുടി മാറുമെന്നുറപ്പാണ്. വളരെയധികം പ്രതീക്ഷ നല്‍കുന്ന ഒരുപിടി യുവതാരങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. ഭാവിയില്‍ സൂപ്പര്‍ താര പദവിയിലേക്കുയരാന്‍ ശേഷിയുള്ളവരും ഇക്കൂട്ടത്തിലുണ്ട്.

ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്വാദ്, റിയാന്‍ പരാഗ് എന്നിവരെല്ലാം ഇക്കൂട്ടത്തില്‍ പെടുത്താവുന്ന ക്രിക്കറ്റര്‍മാരാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരം ആരായിരിക്കും? ആരാധകര്‍ തലപുകയ്ക്കുന്ന ഈ ചോദ്യത്തിനു ഉത്തരം നല്‍കിയിരിക്കുകയാണ് നിലവില്‍ മല്‍സരരംഗത്തുള്ള ഓസ്‌ട്രേലിയന്‍ താരങ്ങള്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടു സംസാരിക്കവെയാണ് ഭാവി സൂപ്പര്‍ താരം ആരാവുമെന്നു അവര്‍ ചൂണ്ടിക്കാട്ടിയത്.

YASHASVI JAISWAL

ജയ്‌സ്വാളെന്നു ഭൂരിഭാഗം

അഗ്രസീവ് ഇടംകൈയന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളായിരിക്കും ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരമെന്നാണ് ഓസ്‌ട്രേലിയയുടെ ഭൂരിഭാഗം കളിക്കാരും പറയുന്നത്. ഓസീസിന്റെ എട്ടു താരങ്ങളില്‍ അഞ്ചു പേരും തിരഞ്ഞെടുത്തത് ജയ്‌സ്വാളിനെയാണെന്നതാണ് ശ്രദ്ധേയമായ കാര്യം.

ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്ത്, ഫാസ്റ്റ് ബൗളര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക്, യുവ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍, വിക്കറ്റ് കീപ്പര്‍ അലെക്‌സ് ക്യാരി, പേസര്‍ ജോഷ് ഹേസല്‍വുഡ്, സ്റ്റാര്‍ സ്പിന്നര്‍ നതാന്‍ ലയണ്‍, ബാറ്റര്‍മാരായ മാര്‍നസ് ലബ്യുഷെയ്ന്‍, ട്രാവിസ് ഹെഡ് എന്നിവരാണ് ഭാവി ഇന്ത്യ സൂപ്പര്‍ താരം ആരാവുമെന്നു ചൂണ്ടിക്കാട്ടിയത്.

ഗില്ലിനൊപ്പം രണ്ടു പേര്‍ മാത്രം

ഓസ്‌ട്രേലിയന്‍ താരങ്ങളില്‍ സ്റ്റീവ് സ്മിത്ത്, മിച്ചെല്‍ സ്റ്റാര്‍ക്ക്, അലെക്‌സ് ക്യാരി, ജോഷ് ഹേസല്‍വുഡ്, നതാന്‍ ലയണ്‍ എന്നിവരെല്ലാം യശസ്വി ജയ്‌സ്വാളിനെയാണ് അടുത്ത ഇന്ത്യന്‍ സൂപ്പര്‍ താരമായി തിരഞ്ഞെടുത്തത്. ശുഭ്മന്‍ ഗില്ലിനെ തിരഞ്ഞെടുത്തത് കാമറൂണ്‍ ഗ്രീന്‍, ട്രാവിസ് ഹെഡ് എന്നിവര്‍ മാത്രമാണ്.

എന്നാല്‍ ജയ്‌സ്വാളും ഗില്ലും അടുത്ത സ്റ്റാറാവാന്‍ സാധിക്കുന്നവരാണെന്നാണ് മാര്‍നസ് ലബ്യുഷെയ്‌ന്റെ നിരീക്ഷണം. എല്ലാ ഫോര്‍മാറ്റിലും തിളങ്ങാന്‍ ശേഷിയുള്ള താരമായാണ് ജയ്‌സ്വാള്‍ കാണപ്പെടുന്നത്. അദ്ദേഹത്തോടൊപ്പം ശുഭ്മന്‍ ഗില്ലും കഴിവുറ്റ താരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശുഭ്മന്‍ ഗില്ലിന്റെ ചില ഗംഭീര ഇന്നിങ്‌സുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഫ്രണ്ട് ഫൂട്ടിലും ബാക്ക്ഫൂട്ടിലും നന്നായി കളിക്കാന്‍ അദ്ദേഹത്തിനു സാധിക്കും. സ്പിന്നിനെതിരേയും മിടുക്കനാണെന്നും ട്രാവിസ് ഹെഡ് പറയുന്നു.

SHUBMAN GILL

ഓസീസിനെതിരേ മികച്ച പ്രകടനം

ഓസ്‌ട്രേലിയക്കെതിരേ ടി20 ഫോര്‍മാറ്റില്‍ മാത്രമേ യശസ്വി ജയ്‌സ്വാള്‍ കളിച്ചിട്ടുള്ളൂ. ഇവയില്‍ മികച്ച പ്രകടനവും താരം നടത്തിയിട്ടുണ്ട്. അഞ്ചു ടി20കളില്‍ നിന്നും 168.3 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 138 റണ്‍സാണ് ജയ്‌സ്വാളിന്റെ സമ്പാദ്യം. കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ടി20 പരമ്പരയിലാണ് താരം അവര്‍ക്കെതിരേ കളിച്ചത്.

ജയ്‌സ്വാളിന്റെ ഓവറോള്‍ റെക്കോര്‍ഡ് നോക്കിയാല്‍ ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളില്‍ മാത്രമേ കളിച്ചിട്ടുള്ളൂ. ഏകദിനത്തില്‍ താരം അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ്. ഒമ്പതു ടെസ്റ്റുകളില്‍ നിന്നും 68.53 എന്ന ഉജ്ജ്വല ശരാശരിയില്‍ ജയ്‌സ്വാള്‍ വാരിക്കൂട്ടിയത് 1028 റണ്‍സാണ്. മൂന്നു സെഞ്ച്വറികളും നാലു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 214 റണ്‍സുമാണ്.

ടി20യിലാവട്ടെ 23 മല്‍സങ്ങളിലായി 22 ഇന്നിങ്‌സുളിലാണ് ജയ്‌സ്വാള്‍ ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും 164.31 സ്‌ട്രൈക്ക് റേറ്റില്‍ 723 റണ്‍സും അടിച്ചെടുത്തു. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളും ടി20യില്‍ അദ്ദേഹത്തിന്റെ പേരില്‍ കുറിക്കപ്പെട്ടിട്ടുണ്ട്.

അതേസമയം, ശുഭ്മന്‍ ഗില്ലിന്റെ കരിയറെടുത്താല്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യക്കു വേണ്ടി അദ്ദേഹം കളിച്ചുകഴിഞ്ഞു. ടെസ്റ്റില്‍ 1492 റണ്‍സും ഏകദിനത്തില്‍ 2328 റണ്‍സും ടി20യില്‍ 578 റണ്‍സുമാണ് സമ്പാദ്യം. ടെസ്റ്റില്‍ നാലു സെഞ്ച്വറികളും ആറു ഫിഫ്റ്റികളുമടിച്ച ഗില്‍ ഏകദിനത്തിലാവട്ടെ ആറു സെഞ്ച്വറികളും 13 ഫിഫ്റ്റികളും നേടിയിട്ടുണ്ട്. ടി20യില്‍ ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളുമാണ് ഗില്ലിന്റെ പേരിലുള്ളത്.

Story first published: Monday, September 16, 2024, 10:17 [IST]
Other articles published on Sep 16, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+