Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയയില്‍ ജയ്‌സ്വാള്‍ സൂക്ഷിക്കണം! ഒരു മാറ്റം വരുത്തണം, ഹോഗിന്റെ ഉപദേശം ഇങ്ങനെ

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ബാറ്റിങ് സെന്‍സേഷനായി മാറിയിരിക്കുന്ന യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനു നിര്‍ണായക ഉപദേശം നല്‍കിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. ഇംഗ്ലണ്ടിനെതിരേ സമാപിച്ച ടെസ്റ്റ് പരമ്പരയില്‍ വമ്പന്‍ റണ്‍വേട്ടയായിരുന്നു 22 കാരനായ ജയ്‌സ്വാള്‍ നടത്തിയത്. രണ്ടു ഡബിള്‍ സെഞ്ച്വറികളുള്‍പ്പെടെ 712 റണ്‍സ് വാരിക്കൂട്ടിയ അദ്ദേഹം പ്ലെയര്‍ ഓഫ് ദി സീരീസായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

പക്ഷെ ഈ വര്‍ഷം അവസാനത്തോടെ നടക്കിനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പര ജയ്‌സ്വാളിനു വലിയ വെല്ലുവിളി സൃഷ്ടിക്കുമെന്നും ഇതു അതിജീവിക്കാന്‍ ഗെയിമില്‍ ചെറിയ മാറ്റം വരുത്തണമെന്നും നിര്‍ദേശിച്ചിരിക്കുകയാണ് ഹോഗ്. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

YASHASVI JAISWAL

ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ വളരെ മികച്ച പ്രകടനമാണ് ജയ്‌സ്വാള്‍ പുറത്തെടുത്തത്. ഇനി ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ വരുമ്പോള്‍ അവന്‍ ഇവിടെ കളിക്കാന്‍ പോവുകയാണ്. സ്വന്തം ഗെയിമില്‍ ജയ്‌സ്വാള്‍ മാറ്റം വരുത്തേണ്ടതുണ്ട്. ശക്തമായി പ്രഹരിക്കുന്നതിനു പകരം ഹുക്ക്, പുള്‍ ഷോട്ടുകള്‍ കളിക്കുമ്പോള്‍ ബോളിന്റെ വേഗത പ്രയോജനപ്പെടുത്താന്‍ ജയ്‌സ്വാള്‍ ശ്രമിക്കണം.

അഗ്രസീവായി തന്നെ ഓസ്‌ട്രേലിയയിലും കളിക്കണമെങ്കില്‍ പുതിയ റേഞ്ചിലുള്ള ഷോട്ടുകള്‍ അവന്‍ തന്റെ ശേഖരത്തിലേക്കു കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്. ഓസ്‌ട്രേലിയന്‍ പിച്ചുകളിലെ പേസും ബൗണ്‍സുമെല്ലാമാണ് ഇതിനു കാരണമെന്നും ഹോഗ് വിശദമാക്കി.

കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലിനു ശേഷമുള്ള വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലൂടെ ഇന്ത്യക്കു വേണ്ടി ടെസ്റ്റ്, ടി20 എന്നിവയില്‍ ജയ്‌സ്വാള്‍ അരങ്ങേറിയത്. ഇതിനകം ഒമ്പത് ടെസ്റ്റുകളില്‍ നിന്നും 68.5 ശരാശരിയില്‍ 1028 റണ്‍സ് താരം വാരിക്കൂട്ടിക്കഴിഞ്ഞു. ഇനി ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ഇതേ മികവ് ആവര്‍ത്തിക്കാനായാല്‍ അതു ജയ്‌സ്വാളിനും അതോടൊപ്പം ഇന്ത്യന്‍ ക്രിക്കറ്റിനും നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതായിരിക്കും.

SARFARAZ KHAN

ഇംഗ്ലണ്ടുമായുള്ള പരമ്പരയിലെ കണ്ടെത്തലുകളിലൊന്നായ യുവ താരം സര്‍ഫറാസ് ഖാനെയും ബ്രാഡ് ഹോഗ് പ്രശംസിച്ചെങ്കിലും ചില പോരായ്മകള്‍ ബാറ്റിങിലുണ്ടെന്നും ചൂണ്ടിക്കാട്ടി. അഞ്ചാം ടെസ്റ്റില്‍ മാര്‍ക്ക് വുഡിനെതിരേ സര്‍ഫറാസിന്‍റെ ആധിപത്യം തന്നെ അതിശയിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. വളരെ അനാാസം പുള്‍ ഷോട്ടുകള്‍ കളിച്ച സര്‍ഫറാസ് വുഡിനെതിരേ അപ്പര്‍കട്ട് കളിക്കാനും മടി കാണിച്ചിരുന്നില്ല.

ഫാസ്റ്റ് ബൗളിങിനെതിരേ സര്‍ഫറാസ് ഖാന്റെ ഗെയിമിനെക്കുറിച്ച് എനിക്കു ആശങ്കകളുണ്ട്. പക്ഷെ അതിവേഗതയിലുള്ള ചില ബോളുകള്‍ക്കെതിരേ അവന്‍ മനോഹരമായ ചില പുള്‍ ഷോട്ടുകള്‍ കളിക്കുകയും ചെയ്തു. സ്വന്തം ഗെയിം മികവുറ്റതാക്കാന്‍ സര്‍ഫറാസ് അധ്വാനിക്കുന്നുണ്ടെന്നു എനിക്കു ഇതിലൂടെ പറയാന്‍ കഴിയും.

ഓസ്‌ട്രേലിയയില്‍ വച്ച് അവരുടെ പേസാക്രമണത്തെ നേരിടാന്‍ അവന്‍ തയ്യാറെടുക്കുകയാണെന്നാണ് ഞാന്‍ കരുതുന്നത്. ചില പുള്‍ ഷോട്ടുകള്‍ കണ്ടപ്പോള്‍ ഇതാണ് മനസ്സിലായതെന്നും ഹോഗ് വിശദമാക്കി. ഇംഗ്ലണ്ടുമായുള്ള മൂന്നാം ടെസ്റ്റിലൂടെയാണ് സര്‍ഫറാസ് ഇന്ത്യക്കു വേണ്ടി അരങ്ങേറിയത്. കന്നി ഇന്നിങ്‌സില്‍ തന്നെ അതിവേഗ ഫിഫ്റ്റി കുറിച്ച താരം രണ്ടാമിന്നിങ്‌സിലും ഫിഫ്റ്റി കണ്ടെത്തിയിരുന്നു.

നാലാം ടെസ്റ്റില്‍ പക്ഷെ ബാറ്റിങില്‍ ഫ്‌ളോപ്പായെങ്കിലും അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ വീണ്ടുമൊരു ഫിഫ്റ്റി കൂടി സര്‍ഫറാസ് സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു. മൂന്നു ടെസ്റ്റുകളിലെ അഞ്ചിന്നിങ്‌സുകളില്‍ നിന്നും 79.36 സ്‌ട്രൈക്ക് റേറ്റില്‍ 200 റണ്‍സാണ് സര്‍ഫറാസ് നേടിയത്. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 68 റണ്‍സാണ്.

Story first published: Monday, March 11, 2024, 20:20 [IST]
Other articles published on Mar 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+