For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

69ാം വയസില്‍ വീണ്ടും കല്യാണം, ഹള്‍ക്ക് ഹോഗന്‍ പുലിയാണ്! കാമുകി സ്‌കൈയെക്കുറിച്ചറിയാം

ഡബ്ല്യുഡബ്ല്യുഇ താരം ഹള്‍ക്ക് ഹോഗനെ അറിയാത്തവര്‍ വളരെ ചുരുക്കമാണ്. ചുളുങ്ങിയ മുഖവും നീളന്‍ മൂക്കും താഴേക്ക് നീണ്ട മീശയും തലയില്‍ ഒരു തകര്‍പ്പന്‍ കെട്ടുമെല്ലാമായി ഡബ്ല്യുഡബ്ല്യുഇയില്‍ ഇടിമുഴക്കം സൃഷ്ടിച്ച താരമാണ് ഹള്‍ക്ക്. നിരവധി ആരാധകരെ സൃഷ്ടിക്കാനും അദ്ദേഹത്തിനായി. ഡബ്ല്യുഡബ്ല്യുഇയിലെ ഇതിഹാസമെന്ന് വിളിക്കാവുന്ന താരമാണ് ഹള്‍ക്ക്. പ്രൊഫഷണല്‍ ഗുസ്തിയില്‍ നിന്ന് വിരമിച്ചെങ്കിലും ഹള്‍ക്കിന്റെ ആരാധക പിന്തുണ കുറഞ്ഞിട്ടില്ല.

1977ല്‍ ഡബ്ല്യുഡബ്ല്യുഇയിലേക്കെത്തിയ അദ്ദേഹം 2012ലാണ് കളം വിട്ടത്. ഇപ്പോഴും ഇടക്ക് ആരാധകരെ ആവേശത്തിലാക്കാന്‍ അദ്ദേഹം ഷോയിലേക്കെത്താറുണ്ട്. ലോകത്താകെ ആരാധകരെ സൃഷ്ടിച്ച ഹള്‍ക്ക് ഇപ്പോള്‍ മൂന്നാം വിവാഹത്തിനൊരുങ്ങുകയാണെന്ന വാര്‍ത്ത എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. 69ാം വയസിലാണ് അദ്ദേഹം വീണ്ടുമൊരു വിവാഹത്തിന് തയ്യാറെടുക്കുന്നത്. സ്‌കൈ ഡെയ്‌ലിയെന്ന 44കാരിയുമായി ഇപ്പോള്‍ അദ്ദേഹം ഡേറ്റിങ്ങിലാണ്.

hulk hogan

ഇരുവരും ഒന്നിച്ചുള്ള ഡേറ്റിങ് ചിത്രങ്ങളെല്ലാം പുറത്തുവന്നിട്ടുണ്ട്. യോഗ പരിശീലകയും അക്കൗണ്ടന്റുമായ സ്‌കൈയുമായി ദീര്‍ഘ നാളുകളായി ഹള്‍ക്ക് പ്രണയത്തിലായിരുന്നു. മൂന്ന് കുട്ടികളുടെ അമ്മയാണ് സ്‌കൈ. ഹള്‍ക്ക് തന്റെ മൂന്നാമത്തെ വിവാഹത്തിനാണ് ഒരുങ്ങുന്നത്. 2009ലാണ് ആദ്യ ഭാര്യയായ ലിന്‍ഡ ഹോഗനുമായി ഹള്‍ക്ക് വിവാഹ മോചിതനാവുന്നത്. ഇതിന് ശേഷം ജെന്നിഫര്‍ മാക്ഡാനിയലിനെ ഹള്‍ക്ക് വിവാഹം ചെയ്തു. ഈ ബന്ധം 11 വര്‍ഷത്തോളം നീണ്ടു.

എന്നാല്‍ ഈ ബന്ധവും വേര്‍പെടുത്തിയാണ് ഹള്‍ക്ക് ഹോഗന്‍ സ്‌കൈയുമായി പ്രണയത്തിലാവുന്നതും വിവാഹത്തിലേക്ക് കടക്കാനൊരുങ്ങുന്നതും. രണ്ട് പേരും തമ്മില്‍ വലിയ പ്രായ വ്യത്യാസമുണ്ടെങ്കിലും അതൊന്നും പ്രണയത്തിന് തടസമാകുന്നില്ല. ഇരുവരും ഒന്നിച്ച് വിനോദയാത്രകള്‍ നടത്തുന്നതിന്റെ ചിത്രങ്ങള്‍ ഇവര്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെക്കുന്നുണ്ട്.

ഹള്‍ക്കിന്റെ പ്രണയ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ അദ്ദേഹത്തിനെതിരേ ഗുരുതര ആരോപണങ്ങളാണ് മുന്‍ ഭാര്യയും ഡബ്ലുഡബ്ല്യുഇ താരവുമായ ജെന്നിഫര്‍ ഉയര്‍ത്തുന്നത്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ഹള്‍ക്കുമായുള്ള വേര്‍പിരിയല്‍ ആഘോഷിക്കുന്ന വീഡിയോ ജെന്നിഫര്‍ പുറത്തുവിട്ടിട്ടുണ്ട്. ഹള്‍ക്കിന്റെ ഡബ്ല്യുഡബ്ലുവിലെ ആഘോഷ രീതിയെ അനുകരിക്കുന്ന തരത്തില്‍ വീഡിയോ ചിത്രീകരിച്ചാണ് ജെന്നിഫര്‍ അദ്ദേഹത്തെ പരിഹസിച്ചിരിക്കുന്നത്.

എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ ഹള്‍ക്ക് തയ്യാറായിട്ടില്ല. ഈ സമയത്തും സ്‌കൈക്കൊപ്പമുള്ള സമയം ആഘോഷമാക്കുകയാണ് ഹള്‍ക്ക്. ജെന്നിഫറിനെ ഡബ്ല്യഡബ്ല്യുഇയിലേക്ക് കൊണ്ടുവന്നത് ഹള്‍ക്കായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം ഏറെ നാളുകളായി നീണ്ടുനിന്നിരുന്നു. ഡബ്ല്യുഡബ്ല്യുഇ താരങ്ങള്‍ക്കിടെയിലെ സൂപ്പര്‍ ഹീറോസായിരുന്ന ഒരു കാലത്ത് ഇരുവരും. എന്നാല്‍ ഇപ്പോള്‍ രണ്ടു പേരും ശത്രുക്കളായി മാറിയിരിക്കുന്നു.

2022 ഫെബ്രുവരി 26ന് നടന്ന ഒരു പൊതു പരിപാടിയില്‍ വെച്ചാണ് ഹള്‍ക്കും സ്‌കൈയും ആദ്യമായി കണ്ടുമുട്ടിയത്. അത്ര പ്രശസ്തയായിട്ടുള്ള ആളല്ല സ്‌കൈ. സാമൂഹ്യ മാധ്യമങ്ങളിലും വലിയൊരു ആരാധക പിന്തുണ സ്‌കൈക്കില്ല. എന്നാല്‍ ഹള്‍ക്കുമായിട്ടുള്ള പ്രണയ വാര്‍ത്തക്ക് പിന്നാലെ സ്‌കൈയാരെന്ന് അറിയാന്‍ നിരവധി ആരാധകരാണ് സ്‌കൈയുടെ സാമൂഹ്യ മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ പിന്തുടരുന്നത്. അധികം വൈകാതെ ഇരുവരും ഔദ്യോഗികമായി വിവാഹത്തിലേക്കെത്തിയേക്കുമെന്നാണ് വിവരം.

Story first published: Wednesday, July 26, 2023, 19:43 [IST]
Other articles published on Jul 26, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+