വനിതാ ക്രിക്കറ്റ് ടീം പുതിയ പരിശീലകനായി ഡബ്ല്യു വി രാമനെ തെരഞ്ഞെടുത്തു; ഗാരി കിര്‍സ്റ്റ്യന്‍ പുറത്ത്

ദില്ലി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാനായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഡബ്ല്യു വി രാമനെ തെരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കയുടെ ഗാരി കിര്‍സ്റ്റ്യന്‍ ആയിരുന്നു രാമനൊപ്പം അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. ടീമിന്റെ താത്കാലിക പരിശീലകനായിരുന്ന രമേഷ് പവാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നെങ്കിലും അഭിമുഖത്തിനുശേഷം ഇവരെ പരിഗണിച്ചില്ല.
മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിന് അറസ്റ്റ് വാറന്റ്; വമ്പന്‍ തട്ടിപ്പ്?
ഇന്ത്യയ്ക്കുവേണ്ടി 11 ടെസ്റ്റുകളും 27 ഏകദിന മത്സരങ്ങളും കളിച്ച താരമാണ് ഡബ്ല്യു വി രാമന്‍. കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്ക് വാദ്, ശാന്തന്‍ രംഗസ്വാമി എന്നിവരടങ്ങിയ കമ്മറ്റിയാണ് മുന്‍ പുരുഷടീം പരിശീലകന്‍ ദക്ഷിണാഫ്രിക്കയുടെ ഗാരി കിര്‍സ്റ്റ്യന്‍, ഡബ്ല്യു വി രാമന്‍ എന്നിവരെ നിര്‍ദ്ദേശിച്ചത്. പുതിയ പരിശീലകനെ സംബന്ധിച്ച് ബിസിസിഐ ഉടന്‍ പ്രഖ്യാപനം നടത്തും.

താത്കാലിക പരിശീലകനായിരുന്ന രമേഷ് പവാറിന്റെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ പരിശീലകനായി ബിസിസിഐ ശ്രമം ആരംഭിച്ചത്. വനിതാ ടി20 ലോകകപ്പിനിടെ മിതാലി രാജുമായി രമേഷ് പവാര്‍ കൊമ്പുകോര്‍ത്തത് ഏറെ വിവാദമായിരുന്നു. അതേസമയം, വനിതാ ടീം ക്യാപ്റ്റനായ ഹര്‍മന്‍പ്രീത് കൗര്‍, വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന എന്നിവര്‍ പിന്നീട് പവാറിനെ തന്നെ വീണ്ടും കോച്ചാക്കണമെന്ന ആവശ്യക്കാരാണ്. ഇവരുടെ ആവശ്യം ബിസിസിഐ കമ്മറ്റി പരിഗണിച്ചില്ല.
പുതിയ പരിശീലകന്റെ പ്രഥമ ചുമതല ടീമിലെ കളിക്കാരുടെ പടലപ്പിണക്കം ഇല്ലാതാക്കുകയെന്നതാകും. സമീപകാലത്ത് മികച്ച പ്രകടനം നടത്തിവന്ന ടീമിന്റെ കെട്ടുറപ്പിനെ ബാധിക്കുന്നതൊന്നും ചെയ്യരുതെന്ന് ബിസിസിഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജനുവരിയില്‍ നടക്കാനിരിക്കുന്ന ന്യൂസിലന്‍ഡ് പര്യടനമാണ് പുതിയ പരിശീലകന്റെ ആദ്യ വെല്ലുവിളി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications