മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിന് അറസ്റ്റ് വാറന്റ്; വമ്പന്‍ തട്ടിപ്പ്?
ദില്ലി: മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിനെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. തട്ടിപ്പുകേസില്‍ കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ജാമ്യം ലഭിക്കാവുന്ന വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. രുദ്ര ബില്‍ഡ്‌വെല്‍ റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് ഗംഭീറിനെതിരെ ദില്ലി കോടതിയുടെ നടപടിയുണ്ടായിരിക്കുന്നത്.
പെര്‍ത്തില്‍ ഇന്ത്യ രക്ഷപ്പെട്ടേനെ... ഗാംഗുലി അത് അയച്ചിരുന്നെങ്കില്‍!! ഉള്ളടക്കം വെളിപ്പെടുത്തി ദാദ
രുദ്ര ബില്‍ഡ്‌വെലിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു ഗംഭീര്‍. 2011ല്‍ ഗാസിയാബാദിലെ ഇന്ദ്രപുരത്ത് കമ്പനി വന്‍കിട ഹൗസിങ് പദ്ധതി തുടങ്ങിയപ്പോള്‍ ഗംഭീര്‍ ആയിരുന്നു ബ്രാന്‍ഡ് അംബാസിഡറായിരുന്നത്. ഗംഭീര്‍ കമ്പനിയുടെ ഡയറക്ടറായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. ഫ്‌ളാറ്റുകള്‍ക്കായി ഒട്ടേറെപേര്‍ കോടികള്‍ നിക്ഷേപിച്ചിരുന്നു. എന്നാല്‍, ഇതിന്റെ ജോലി ആരംഭിക്കുകയോ പണം മടക്കി നല്‍കുകയോ ചെയ്തിട്ടില്ല. 2016ലാണ് ഇതുസംബന്ധിച്ച കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. വിഷയത്തില്‍ ഗംഭീര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഈ മാസമാണ് ഇന്ത്യയുടെ ലോകകപ്പ് ഹീറോയായ ഗംഭീര്‍ ക്രിക്കറ്റ് കളിയില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കായി 58 ടെസ്റ്റും 147 ഏകദിനങ്ങളും 37 ട്വന്റി 20യും കളിച്ചിട്ടുണ്ട്. ഫോമില്ലാത്തതിനാല്‍ ടീമില്‍ നിന്നും പുറത്താവുകയായിരുന്നു. 2016ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഗംഭീറിന്റെ അവസാന രാജ്യാന്തര മത്സരം. 2007ലെ ട്വന്റി20 ലോകകപ്പ് ഫൈനലിലും 2011 ഏകദിന ലോകകപ്പ് ഫൈനലിലും ഇന്ത്യ കിരീരം നേടുമ്പോള്‍ ഗംഭീര്‍ ആയിരുന്നും ടോപ് സ്‌കോറര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications