Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പെര്‍ത്തില്‍ ഇന്ത്യ രക്ഷപ്പെട്ടേനെ... ഗാംഗുലി അത് അയച്ചിരുന്നെങ്കില്‍!! ഉള്ളടക്കം വെളിപ്പെടുത്തി ദാദ

കൊല്‍ക്കത്ത: ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ വന്‍ മാര്‍ജിനില്‍ പരാജയപ്പെട്ട പെര്‍ത്ത് ടെസ്റ്റിനിടെ ക്യാപ്റ്റന്‍ വിരാട് കോലിക്കു സന്ദേശമയക്കാന്‍ താന്‍ ആലോചിച്ചിരുന്നതായി മുന്‍ നായകനും ഇതിഹാസ താരവുമായ സൗരവ് ഗാംഗുലി വെളിപ്പെടുത്തി. കളിയില്‍ 146 റണ്‍സിന്റെ കനത്ത തോല്‍വിയാണ് ഇന്ത്യയേറ്റുവാങ്ങിയത്. രണ്ടിന്നിങ്‌സുകളിലായി എട്ടു വിക്കറ്റുകളെടുത്ത സ്പിന്നര്‍ നതാന്‍ ലിയോണാണ് ഇന്ത്യയുടെ അന്തകനായത്.

1

ഒരു ദേശീയ ചാനലിനോടു സംസാരിക്കവെയാണ് കോലിക്കു അയക്കാന്‍ ഉദ്ദേശിച്ച സന്ദേശത്തെക്കുറിച്ചു ഗാംഗുലി വെളിപ്പെടുത്തിയത്. ഇന്ത്യക്കു പുറത്ത് ടെസ്റ്റില്‍ ഇത്രയുമധികം വിക്കറ്റുകള്‍ സ്പിന്നര്‍മാര്‍ക്കു നല്‍കരുതെന്നതായിരുന്നു പ്രധാന ഉള്ളടക്കമെന്നും ദാദ പറഞ്ഞു. ലിയോണ്‍ മികച്ച സ്പിന്നര്‍ തന്നെയാണ്. എന്നാല്‍ പെര്‍ത്ത് ടെസ്റ്റില്‍ ലിയോണിന് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ അര്‍ഹിച്ചതിലും അധികം ബഹുമാനം നല്‍കിയാണ് കളിച്ചത്. ഓഫ്സ്റ്റംപിന് പുറത്ത് നിരവധി പന്തുകളാണ് താരങ്ങള്‍ പ്രതിരോധിച്ചുനിന്നത്. ഇതായിരുന്നില്ല ചെയ്യേണ്ടിയിരുന്നത്. ഇതുകാരമാണ് ലിയോണ് കൂടുതല്‍ വിക്കറ്റുകള്‍ നേടിയത്. പ്രതിരോധിച്ചു കളിക്കുന്ന ശൈലി മാറ്റി ആക്രമിച്ചു കളിച്ച് ലിയോണിന്റെ താളം തെറ്റിക്കാനായിരുന്നു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ചെയ്യേണ്ടിയിരുന്നതെന്ന സന്ദേശമാണ് കോലിക്ക് അയക്കാന്‍ ഉദ്ദേശിച്ചിരുന്നതെന്ന് ഗാംഗുലി വിശദമാക്കി.

രണ്ടാം ടെസ്റ്റില്‍ ജയിച്ചതോടെ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഓസീസ് 1-1നു ഒപ്പമെത്തിയിരുന്നു. ആദ്യ ടെസ്റ്റില്‍ ജയം ഇന്ത്യക്കായിരുന്നു. മെല്‍ബണില്‍ ഡിസംബര്‍ 26നാണ് പരമ്പരയിലെ അടുത്ത ടെസ്റ്റ് ആരംഭിക്കുന്നത്. പെര്‍ത്ത് ടെസ്റ്റില്‍ കളിച്ച ടീമില്‍ ചില മാറ്റങ്ങളുമായിട്ടായിരിക്കും ഇന്ത്യ മെല്‍ബണില്‍ ഇറങ്ങുകയെന്നാണ് സൂചന.

Story first published: Thursday, December 20, 2018, 16:47 [IST]
Other articles published on Dec 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+