Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: ന്യൂസിലാന്‍ഡിനെ 'മാന്‍ഡ്രേക്ക്' രക്ഷിക്കുമോ? അംപയറെ ഇന്ത്യ ഭയക്കണം!

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ കലാശക്കളിക്കു കച്ചമുറുക്കുന്ന ടീം ഇന്ത്യക്കു അത്ര ശുഭകരമല്ല കാര്യങ്ങള്‍. ഇന്ത്യയുടെ പേടിസ്വപ്‌നമായ ഒരു അംപയര്‍ ഫൈനലിന്റെ ഭാഗമാവുന്നുണ്ട് എന്നതാണ് കാരണം. ഇംഗ്ലണ്ടുകാരനായ റിച്ചാര്‍ഡ് കെറ്റ്ല്‍ബൊറോയെന്ന അംപയറുടെ സാന്നിധ്യമാണ് ഇന്ത്യയുടെ ഉറക്കം കെടുത്തുന്നത്. മല്‍സരത്തില്‍ ടിവി അംപയറായാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുന്നത്.

1

കെറ്റ്ല്‍ബൊറോയെ ഇന്ത്യയുടെ 'മാന്‍ഡ്രേക്കെന്നു' വിളിച്ചാലും ആശ്ചര്യപ്പെടാനില്ല. കാരണം അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിട്ടുള്ള മല്‍സരങ്ങളില്ലൊം ഇന്ത്യക്കു തിരിച്ചടികളാണ് നേരിട്ടിട്ടുള്ളത്. ഐസിസിയുടെ നോക്കൗട്ട് മല്‍സരങ്ങളില്‍ കെറ്റ്ല്‍ബൊറോ അംപയറായപ്പോഴെല്ലാം ഇന്ത്യ പരാജയപ്പെട്ടതായി കണക്കുകള്‍ പറയുന്നു. 2014 മുതലാണ് അദ്ദേഹം ഇന്ത്യക്കു വില്ലനായി മാറിയത്. 2014ലെ ടി20 ലോകകപ്പിന്റെ ഫൈനലില്‍ ശ്രീലങ്കയോടു ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ അംപയര്‍മാരില്‍ ഒരാള്‍ കെറ്റ്ല്‍ബൊറോയായിരുന്നു.

അന്നു മുതല്‍ കെറ്റ്ല്‍ബൊറോ 'ശാപം' ഇന്ത്യയെ നോക്കൗട്ട് മല്‍സരങ്ങളില്‍ വിടാതെ പിന്തുടരുകയാണ്. 2015ലെ ലോകകപ്പ് സെമി ഫൈനല്‍ (എതിരാളി ഓസ്‌ട്രേലിയ), 2016ലെ ടി20 ലോകകപ്പ് സെമി ഫൈനല്‍ (എതിരാളി വെസ്റ്റ് ഇന്‍ഡീസ്), 2017 ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ (എതിരാളി പാകിസ്താന്‍), ഏറ്റവും അവസാനമായി 2019ലെ ഏകദിന ലോകകപ്പ് സെമി ഫൈനല്‍ (എതിരാളി ന്യൂസിലലാന്‍ഡ്) എന്നിവര്‍ക്കെതിരേയെല്ലാം ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ കെറ്റ്ല്‍ബൊറോ അംപയറായി ഉണ്ടായിരുന്നു.

2

ഇന്ത്യ പരാജയപ്പെട്ട മുന്‍ നോക്കൗട്ട് മല്‍സരങ്ങളിലെല്ലാം കെറ്റ്ല്‍ബൊറോ അംപയര്‍മാരില്‍ ഒരാളായിരുന്നെങ്കില്‍ ഇത്തവണ ടിവി അംപയറാണെന്നതു മാത്രമാണ് ഏക വ്യത്യാസം. ഇതു ഇന്ത്യയെ രക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അതേസമയം, ഇന്ത്യ- ന്യൂസിലാന്‍ഡ് ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെ മാച്ച് റഫറി ഇംഗ്ലണ്ടിന്റെ ക്രിസ് ബ്രോഡാണ്. റിച്ചാര്‍ഡ് ഇല്ലിങ്‌വെര്‍ത്ത്, മൈക്കല്‍ ഗഫ് എന്നിവരായിരിക്കും ഓണ്‍ഫീല്‍ഡ് അംപയര്‍മാര്‍. കെറ്റ്ല്‍ബൊറോ ടിവി അംപയറായെത്തുമ്പോള്‍ ഫോര്‍ത്ത് ഒഫീഷ്യലായെത്തുന്നത് അലെക്‌സ് വാര്‍ഫായിരിക്കും.

ഈ മാസം 18 മുതല്‍ സതാംപ്റ്റണിലാണ് ടെസ്റ്റിലെ ലോകകിരീടത്തിനു വേണ്ടി ഇന്ത്യയും കിവീസും ഏറ്റുമുട്ടുന്നത്. ഇന്ത്യന്‍ ഇംഗ്ലണ്ടിലെത്തിയ ശേഷം ചെറിയ തോതില്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. കിവീസാവട്ടെ ഇംഗ്ലണ്ടുമായി രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ കളിക്കുകയാണ്. ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു.

Story first published: Wednesday, June 9, 2021, 17:52 [IST]
Other articles published on Jun 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+