Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: കോലിക്കു എവിടെ പിഴച്ചു? 2014 ആവര്‍ത്തിച്ചു! കൃത്യമായ വിശദീകരണവുമായി വീഡിയോ

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു രണ്ടിന്നിങ്‌സുകളിലും ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാനായിരുന്നില്ല. ആദ്യ ഇന്നിങ്‌സില്‍ 44ഉം രണ്ടാമിന്നിങ്‌സില്‍ 13ഉം റണ്‍സിനു അദ്ദേഹം പുറത്താവുകയായിരുന്നു. ഇന്ത്യന്‍ പരാജയത്തിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്നും കോലിയുടെ ഈ പ്രകടനമായിരുന്നു. രണ്ടാമിന്നിങ്‌സില്‍ ടീമിനെ രക്ഷിക്കാന്‍ വലിയൊരു ഇന്നിങ്‌സ് തന്നെ അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിച്ചിരുന്നു. പക്ഷെ ആദ്യ സെഷനില്‍ തന്നെ 13 റണ്‍സ് മാത്രമെടുത്ത് ക്യാപ്റ്റന്‍ ക്രീസ് വിടുകയായിരുന്നു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിലെ തന്റെ സഹതാരം കൂടിയായ കൈല്‍ ജാമിസണായിരുന്നു രണ്ടിന്നിങ്‌സുകളിലും കോലിയെ പുറത്താക്കിയത്.

എവിടെയാണ് കോലിക്കു ഫൈനലില്‍ പിഴച്ചതെന്നു ട്വിറ്ററിലൂടെ ഒരൂ യൂസര്‍ വീഡിയോയുടെ സഹായത്തോടെ കൃത്യമായി വിശദീകരിച്ചിരിക്കുകയാണ്. ഈ വീഡിയോ വൈറലാവുകയും ചെയ്തിട്ടുണ്ട്. കൃത്യമായ കാരണങ്ങള്‍ സഹിതമാണ് കോലിക്കു സംഭവിച്ച പിഴവിനെക്കുറിച്ച് യൂസര്‍ വിശദീകരിക്കുന്നത്.

 വ്യത്യസ്ത ബോളുകള്‍

വ്യത്യസ്ത ബോളുകള്‍

ഫൈനലില്‍ രണ്ടിന്നിങ്‌സുകളിലും വ്യത്യസ്തമായ ബോളുകളിലായിരുന്നു ജാമിസണിനു വിക്കറ്റ് സമ്മാനിച്ച് കോലി ക്രീസ് വിട്ടത്. ആദ്യ ഇന്നിങ്‌സില്‍ മികച്ചൊരു ഇന്‍സ്വിങര്‍ അദ്ദേഹത്തെ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. രണ്ടാമിന്നിങ്‌സിലാവട്ടെ ഔട്ട്‌സ്വിങറായിരുന്നു കോലിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത്. എഡ്ജ് ചെയ്ത ബോള്‍ വിക്കറ്റ് കീപ്പര്‍ ബിജെ വാട്‌ലിങ് അനായാസം പിടികൂടുകയുമായിരുന്നു.

2014ലെ ഇംഗ്ലണ്ട് പര്യടനം

2014ലെ ഇംഗ്ലണ്ട് പര്യടനം

2014ലെ തന്റെ ആദ്യ ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ കോലി ബാറ്റിങില്‍ നിരാശപ്പെടുത്തിയിരുന്നു. 10 ഇന്നിങ്‌സുകളില്‍ നിന്നും 134 റണ്‍സ് മാത്രമായിരുന്നു അദ്ദേഹം നേടിയത്. എന്നാല്‍ 2018ലെ അടുത്ത ഇംഗ്ലീഷ് പര്യടനത്തില്‍ കോലി ഇതിനു പ്രായശ്ചിത്തം ചെയ്തു. 10 ഇന്നിങ്‌സുകളില്‍ നിന്നും വാരിക്കൂട്ടിയത് 593 റണ്‍സായിരുന്നു.
2018ലെ പര്യടനത്തില്‍ തന്റെ ബാറ്റിങില്‍ എന്തു മാറ്റമാണ് വരുത്തിയതെന്നു കോലി നാസര്‍ ഹുസൈനോടു വിശദീകരിക്കുന്ന ഭാഗം യൂസര്‍ വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇന്‍സ്വിങറുകള്‍ക്കു വേണ്ടി കാത്തുനിന്നത് കാരണം ഔട്ട്‌സ്വിങറുകള്‍ക്കെതിരേ താന്‍ 2014ല്‍ പതറിയെന്നായിരുന്നു കോലി ഇതില്‍ വിശദീകരിക്കുന്നത്.

 മാറ്റം വരുത്തി

മാറ്റം വരുത്തി

2018ലെ പര്യടനത്തിനു മുമ്പ് ബാറ്റിങില്‍ വരുത്തിയ ചില മാറ്റങ്ങളാണ് ഈ വെല്ലുവിളി അതിജീവിക്കാന്‍ തന്നെ സഹായിച്ചതെന്നു ഹുസൈനുമായുള്ള സംസാരത്തിനിടെ കോലി വിശദീകരിക്കുന്നുണ്ട്. ക്രീസിലെ നില്‍പ്പില്‍ വരുത്തിയ ചില മാറ്റമാണ് ഇതിനു സഹായിച്ചത്. മുന്‍കാലിലെ വിരല്‍ നേരത്തേ കവേഴ്‌സ് ദിശയിലേക്കായിരുന്നു
വച്ചിരുന്നത്. ഇതു പോയിന്റ് ദിശയിലേക്കു വരത്തക്ക രീതിയില്‍ മാറ്റുകയായിരുന്നു. 2018ലെ പരമ്പരയില്‍ ഇംഗ്ലീഷ് പേസര്‍മാര്‍ക്കെതിരേ മികച്ച പ്രകടനം നടത്താന്‍ ഇതാണ് സഹായിച്ചതെന്നും കോലി വ്യക്തമാക്കുന്നു.

 2014 ആവര്‍ത്തിച്ചു

2014 ആവര്‍ത്തിച്ചു

2014ലെ പിഴവ് ന്യൂസിലാന്‍ഡിനെതിരായ ഫൈനലിലെ രണ്ടാമിന്നിങ്‌സിലും കോലി ആവര്‍ത്തിച്ചതാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയതെന്നു ട്വിറ്റര്‍ യൂസര്‍ ചൂണ്ടിക്കാണിക്കുന്നു. ജാമിസണ്‍ കോലിക്കെതിരേ നിരന്തരം ഇന്‍സ്വിങറുകളാണ് എറിഞ്ഞിരുന്നത്. അതിനിടെ ജാമിസണ്‍ ഒരു ഔട്ട് സ്വിങര്‍ പരീക്ഷിച്ചതോടെ കോലിയുടെ കണക്കുകൂട്ടല്‍ പിഴയ്ക്കുകയും ബോള്‍ എഡ്ജ് ചെയ്ത് വിക്കറ്റ് കീപ്പറുടെ കൈകളില്‍ അവസാനിക്കുകയുമായിരുന്നു.
2014ലേതിനു സമാനമായി ബോള്‍ സ്വിങ് ചെയ്യുമെന്നു കാത്തിരുന്ന് ഷോട്ട് കളിക്കാന്‍ ശ്രമിച്ചതാണ് കോലിക്കു വിനയായതെന്നു യൂസര്‍ വിശദീകരിക്കുന്നു.

ട്വിറ്റര്‍ യൂസറുടെ വൈറലായി മാറിയ വീഡിയോ കാണാം

Story first published: Saturday, June 26, 2021, 17:31 [IST]
Other articles published on Jun 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+