For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC Final: ഇന്ത്യന്‍ തോല്‍വിക്കു മൂന്നു കാരണങ്ങള്‍, ചൂണ്ടിക്കാട്ടി മുന്‍ ഓസീസ് സൂപ്പര്‍ താരം

എട്ടു വിക്കറ്റിനായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്

1

ന്യൂസിലാന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ പരാജയത്തിന്റെ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഓസ്‌ട്രേിയയുടെ മുന്‍ സൂപ്പര്‍ താരവും ലോകോത്തര ഫിനിഷറുമായിരുന്ന മൈക്കല്‍ ബെവന്‍. മൂന്നു കാരണങ്ങളാണ് ഇന്ത്യക്കു പരാജയം നേരിടേണ്ടി വന്നതെന്നാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ബെവന്‍ കുറിച്ചിരിക്കുന്നത്.

സതാംപ്റ്റണില്‍ നടന്ന ഫൈനലില്‍ എട്ടു വിക്കറ്റിന്റെ ആധികാരിക വിജയമായിരുന്നു ഇന്ത്യക്കു മേല്‍ ന്യൂസിലാന്‍ഡ് നേടിയത്. മഴയെ തുടര്‍ന്നു രണ്ടു ദിവസത്തെ മല്‍സരം പൂര്‍ണമായി ഉപേക്ഷിക്കപ്പെട്ടിട്ടും ഇന്ത്യയെ നിഷ്പ്രഭരാക്കി ലോക കിരീടം പിടിച്ചെടുക്കാന്‍ കിവികള്‍ക്കു സാധിച്ചു.

 മാച്ച് പ്രാക്ടീസിന്റെ അഭാവം

മാച്ച് പ്രാക്ടീസിന്റെ അഭാവം

ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ മാച്ച് പ്രാക്ടീസിന്റെ അഭാവമാണ് ഇന്ത്യന്‍ തോല്‍വിയുടെ ആദ്യത്തെ കാരണമായി ബെവന്‍ ചൂണ്ടിക്കാണിക്കുന്നത്. ഫൈനലിനു മുമ്പ് ഒരേയൊരു ഇന്‍ട്രാ സ്‌ക്വാഡ് മല്‍സരം മാത്രമേ ഇന്ത്യ കളിച്ചിരുന്നുള്ളൂ.
എന്നാല്‍ വളരെ നേരത്തേ തന്നെ ഇംഗ്ലണ്ടിലെത്തിയ കിവികള്‍ ആതിഥേയരുമായി രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ കളിച്ച ശേഷമായിരുന്നു ഫൈനലില്‍ ഇറങ്ങിയത്. ഇതു ഫൈനലില്‍ ന്യൂസിലാന്‍ഡിനെ കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിക്കുകയും ചെയ്തു.

 കിവി ബൗളര്‍മാര്‍ക്കു അനുയോജ്യം

കിവി ബൗളര്‍മാര്‍ക്കു അനുയോജ്യം

സതാംപ്റ്റണിലെ സാഹചര്യങ്ങള്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരേക്കാള്‍ ന്യൂസിലാന്‍ഡിന്റെ സ്വിങ് ബൗളര്‍മാര്‍ക്കു യോജിച്ചതായിരുന്നുവെന്നാണ് തോല്‍വിയുടെ രണ്ടാമത്തെ കാരണമായി ബെവന്‍ പറയുന്നത്.
മഴയും മൂടിക്കെട്ടിയ അന്തരീക്ഷവുമെല്ലാം ഡ്യൂക്‌സ് ബോളിനെ കൂടുതല്‍ സ്വിങ് ചെയ്യാന്‍ സഹായിച്ചിരുന്നു. കിവി നിരയിലെ സ്വിങ് സ്‌പെഷ്യലിസ്റ്റുകള്‍ ഇതു നന്നായി മുതലെടുക്കുകയും ചെയ്തു. പിച്ചിന്റെ ആനുകൂല്യം കിവി പേസര്‍മാര്‍ പരമാവധി പ്രയോജനപ്പെടുത്തിയപ്പോള്‍ ഇന്ത്യന്‍ പേസര്‍മാര്‍ അത്രത്തോളം ഇതു മുതലാക്കിയില്ല. കൂടുതലും ഷോര്‍ട്ട് ബോളുകള്‍ക്കായിരുന്നു അവര്‍ ശ്രമിച്ചത്. സ്പിന്നര്‍മാര്‍ക്കു കാര്യമായി സഹായം ലഭിക്കാത്ത പിച്ചില്‍ രണ്ടു സ്പിന്നര്‍മാരെ കളിപ്പിച്ചതും ഇന്ത്യക്കു വിനയായി മാറി.

 സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിച്ചില്ല

സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിച്ചില്ല

റിസര്‍വ് ദിനം കൂടിയായ ആറാം ദിവസത്തിലെ സാഹചര്യം വിലയിരുത്തുമ്പോള്‍ ഇന്ത്യയെ സംബന്ധിച്ച് വിജയസാധ്യത ഇല്ലായിരുന്നു. സമനിലയോ, തോല്‍വിയോ മാത്രമേ ഇന്ത്യക്കു മുന്നിലുണ്ടായിരുന്നു. വലിയ വിജയലക്ഷ്യം നല്‍കി ന്യൂസിലാന്‍ഡിന് വെല്ലുവിൡയുയര്‍ത്താന്‍ സാധിക്കാതിരുന്നതാണ് പരാജയത്തിന്റെ മറ്റൊരു കാരണമെന്നു ബെവന്‍ അഭിപ്രായപ്പെട്ടു. വലിയ വിജയലക്ഷ്യം നല്‍കിയിരുന്നെങ്കില്‍ സമനിലയെങ്കിലും ഇന്ത്യക്കു നേടിയെടുക്കാമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ആറാംദിനം കളി പുനരാരംഭിക്കുമ്പോള്‍ ഇന്ത്യക്കു 32 റണ്‍സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടു വിക്കറ്റുകളും നഷ്ടമായിരുന്നു. ന്യൂസിലാന്‍ഡിന്റെ ഉജ്ജ്വല ബൗളിങിന മുന്നില്‍ വെറും 170 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടായി. 139 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് ഇന്ത്യ കിവീസിനു നല്‍കിയത്. കാര്യമായ വെല്ലുവിളിയില്ലാതെ അവര്‍ അതു മറികടക്കുകയും ചെയ്തു.

Story first published: Saturday, June 26, 2021, 12:40 [IST]
Other articles published on Jun 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+