For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC: തലപ്പത്ത് നിന്ന് 3ലേക്ക്!! ഇന്ത്യ ഇനി ഫൈനല്‍ കളിക്കുമോ? സാധ്യതകള്‍ ഇങ്ങനെ

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയുമായുള്ള പിങ്ക് ബോള്‍ ടെസ്റ്റിലേറ്റ വന്‍ തോല്‍വിയോടെ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ഫൈനലിലെത്തുകയെന്ന ഇന്ത്യയുടെ മോഹങ്ങള്‍ക്കു മങ്ങലേറ്റിരിക്കുകയാണ്. പത്തു വിക്കറ്റിന്റെ കനത്ത പരാജയമാണ് രോഹിത് ശര്‍മയ്ക്കും സംഘത്തിനും ഏറ്റുവാങ്ങേണ്ടതായി വന്നത്. ഇതോടെ ഡബ്ല്യുടിസി പോയിന്റ് പട്ടികയില്‍ തലപ്പത്തുണ്ടായിരുന്ന ഇന്ത്യ മൂന്നാംസ്ഥാനത്തേക്കും വീണിരിക്കുകയാണ്.

നേരത്തേ പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ ജയിച്ചതിനു ശേഷം ഒന്നാംസ്ഥാനത്തു നില്‍ക്കുകയായിരുന്നു ഇന്ത്യ. ഇതാണ് അഡ്‌ലെയ്ഡിലെ ദുരന്തം കാരണം ടീമിനു കൈവിടേണ്ടി വന്നിരിക്കുന്നത്. അടുത്ത വര്‍ഷം ജൂണിലാണ് ഇംഗ്ലണ്ടിലെ ലോര്‍ഡ്‌ലില്‍ ഡബ്യുടിസി ഫൈനല്‍ നടക്കാനിരിക്കുന്നത്. അതിനു മുമ്പ് ഇന്ത്യക്കു ഇനി ശേഷിച്ചത് മൂന്നു ടെസ്റ്റുകളുമാണ്. കലാശപ്പോരിനുള്ള ഇന്ത്യയുടെ സാധ്യതകള്‍ നമുക്കു പരിശോധിക്കാം.

ROHIT SHARMA VIRAT KOHLI

ഇന്ത്യ എന്തു ചെയ്യണം?

മറ്റു ടീമുകളുടെ മല്‍സരഫലത്തെ ആശ്രയിക്കാതെ ലോക ടെസ്റ്റ് ചാംപ്യന്‍ന്‍ഷിപ്പിന്റെ ഫൈനലിലേക്കു യോഗ്യത നേടണമെങ്കില്‍ ഇന്ത്യക്കു മുന്നില്‍ ഇനിയൊരു വഴി മാത്രമേയുള്ളൂ. ഓസ്‌ട്രേലിയയുമായി ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ശേഷിച്ച മൂന്നു ടെസ്റ്റുകളില്‍ ഒന്നില്‍ പോലും തോല്‍ക്കാതിരിക്കുകയെന്നതാണ്. പരമാവധി ഒരു ടെസ്റ്റില്‍ സമനില വഴങ്ങിയാലും വലിയ ക്ഷീണം വരില്ല.

ബാക്കിയുള്ള മൂന്നു ടെസ്റ്റില്‍ രണ്ടെണ്ണം ജയിക്കുകയും ഒന്നില്‍ സമനില വഴങ്ങുകയും ചെയ്താല്‍ ഇന്ത്യയുടെ പോയിന്റ് ശതമാനം 60.52 ആയി മാറും. നിലവിലെ സാഹചര്യത്തില്‍ ഫൈനലിലെത്താന്‍ ഇന്ത്യക്കു മതി. എന്നാല്‍ ശേഷിച്ച മൂന്നു ടെസ്റ്റിലും ജയിക്കാനായാല്‍ ഇതു 64.05ലേക്കു ഉയരുകയും ചെയ്യും. ഇത്രയും പോയിന്റുണ്ടെങ്കില്‍ ഇന്ത്യക്കു തീര്‍ച്ചയായും ഫൈനലിലേക്കു ടിക്കറ്റ് വാങ്ങാം.

ഫൈനല്‍ സാധ്യകകള്‍

ഓസ്‌ട്രേലിയയുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇനിയുള്ള മൂന്നു മല്‍സരങ്ങളിലും ജയിക്കാനായില്ലെങ്കില്‍ ഫൈനലിനായി ഇന്ത്യക്കു മറ്റു ടീമുകളുടെ ഫലത്തെ ആശ്രയിക്കേണ്ടതായി വരും. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 3-2നാണ് ജയിക്കുന്നതെന്നു കരുതുക. അങ്ങനെ വന്നാല്‍ ഇന്ത്യയുടെ പോയിന്റ് ശതമാനം 58.77 ആയിരിക്കും.

ഇതു മറികടക്കാന്‍ ഓസീസ് ടീമിനു കഴിയില്ല. കാരണം ശ്രീലങ്കയുമായി രണ്ടു ടെസ്റ്റുകളാണ് അവര്‍ക്കു ഇനി ബാക്കിയുള്ളത്. എന്നാല്‍ ശ്രീലങ്ക, പാകിസ്താന്‍ എന്നിവര്‍ക്കെതിരായ പരമ്പരകളില്‍ വിജയിക്കാനായാല്‍ സൗത്താഫ്രിക്കയ്ക്കു തലപ്പത്ത് ഫിനിഷ് ചെയ്ത് ഫൈനലില്‍ കടക്കാം. രണ്ടാംസ്ഥാനക്കാരായി ഇന്ത്യയും ഫൈനലിലെത്തും.

ഇനി ഇന്ത്യ 3-1നാണ് ഓസ്‌ട്രേലിയയുമായുള്ള ടെസ്റ്റ് പരമ്പര ജയിക്കുന്നതെന്നു കരുതുക. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയുടെ പോയിന്റ് ശതമാനം 60.52 ആയിരിക്കും. ശ്രീലങ്കയുമായുള്ള അടുത്ത ടെസ്റ്റ് പരമ്പര തൂത്തുവാരിയാലും ഓസീസിന് ഇതു മറികടക്കാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ ഇന്ത്യക്കു ഫൈനലിലേക്കു മുന്നേറാം.

INDIAN TEST TEAM

അതേസമയം, ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര 2-2നു സമനിലയിലാണ് അവസാനിക്കുന്നതെന്നു കരുതുക. അങ്ങനെയെങ്കില്‍ ഇന്ത്യയുടെ പോയിന്റ് ശതമാനം 57.01 ആയിരിക്കും. അടുത്ത പരമ്പരയില്‍ ശ്രീലങ്കയെ 2-0നു തോല്‍പ്പിച്ചാല്‍ ഓസീസിന് ഇതു മറിടക്കാം. ഓസീസ് ഇതോടെ ഫൈനലിലേക്കും മുന്നേറുമ്പോള്‍ ഇന്ത്യ പുറത്താവുകയും ചെയ്യും.

പോയിന്റ് പട്ടിക നോക്കാം

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ പുതുക്കിയ പോയിന്റ് പട്ടിക പ്രകാരം തലപ്പത്തുള്ളത് ഓസ്‌ട്രേലിയയാണ്. 60.71 പോയിന്റ് ശതമാനമാണ് അവര്‍ക്കുള്ളത്. 59.26 പോയിന്റ് ശതമാനവുമായി സൗത്താഫ്രിക്ക രണ്ടാംസ്ഥാനത്തു നില്‍ക്കുന്നു.

മൂന്നാം സ്ഥാനക്കാരാണ് ഇന്ത്യ. ഇന്ത്യയുടെ പോയിന്റ് ശതമാനം 57.29 ആണ്. ശ്രീലങ്ക (50), ഇംഗ്ലണ്ട് (45.24), ന്യൂസിലാന്‍ഡ് (44.23), പാകിസ്താന്‍ (33.33), ബംഗ്ലാദേശ് (31.25) വെസ്റ്റ് ഇന്‍ഡീസ് (24.24) എന്നിങ്ങനെയാണ് മറ്റു ടീമുകളുടെ സ്റ്റാന്‍ഡിങ്.

Story first published: Sunday, December 8, 2024, 14:57 [IST]
Other articles published on Dec 8, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+