Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC: നാലാമങ്കം സമനിലയാവുമോ? എങ്കില്‍ ഫൈനലിന് വേണ്ടതെന്ത്, അറിയാം

മെല്‍ബണ്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ ക്ലൈമാക്‌സിലേക്കാണ് നീങ്ങുന്നത്. നിലവില്‍ ഓസ്‌ട്രേലിയയാണ് ഡ്രൈവിങ് സീറ്റിലുള്ളതെങ്കിലും മല്‍സരം സമനിലയിലെങ്കിലും അവസാനിപ്പിക്കാനായാല്‍ അതു ഇന്ത്യയെ സംബന്ധിച്ച് നേട്ടം തന്നെയായിരിക്കും. ഒന്നാമിന്നിങ്‌സ് ലീഡിനു തൊട്ടരികിലാണ് ഇപ്പോള്‍ ഓസീസ് ടീം.

ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 474 റണ്‍സിനു മറുപടിയില്‍ മൂന്നാംദിനം ഒമ്പതു വിക്കറ്റിന് 358 റണ്‍സെന്ന നിലയിലാണ് ഇന്ത്യ കളി അവസാനിപ്പിച്ചത്. ഒരു വിക്കറ്റ് മാത്രം ബാക്കിനില്‍ക്കെ ഓസീസിനൊപ്പമെത്താന്‍ ഇന്ത്യക്കു ഇനിയും 116 റണ്‍സ് കൂടി വേണം.

നിതീഷ് കുമാര്‍ റെഡ്ഡിയുടെ (105*) കന്നി സെഞ്ച്വറിയാണ് ഇന്ത്യക്കു തുണയായത്. ഈ ടെസ്റ്റ് സമനിലയില്‍ കലാശിക്കുകയാണെങ്കില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടക്കാന്‍ ഇന്ത്യക്കു എന്താണ് വേണ്ടതെന്നു നമുക്കു നോക്കാം.

INDIAN TEAM

പോയിന്റ് പട്ടിക എങ്ങനെ

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ നിലവില്‍ മൂന്നാംസ്ഥാനത്താണ് ഇന്ത്യയുള്ളത്. സൗത്താഫ്രിക്കയും നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയുമണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍. ഫൈനലിലേക്കുള്ള ഫേവറിറ്റുകളും ഇവര്‍ തന്നെയാണ്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാമങ്കം സമനിലയില്‍ കലാശിച്ചാലും പോയിന്റ് പട്ടികയില്‍ മാറ്റമൊന്നും ഉണ്ടാവില്ല.

അങ്ങനെ സംഭവിച്ചാല്‍ 54.63 ശതമാനം പോയിന്റാണ് ഇന്ത്യയുടെ അക്കൗണ്ടിലുണ്ടാവുക. തൊട്ടു മുകളിലുള്ള ഓസ്‌ട്രേലിയക്കു 57.29 ശതമാനം പോയിന്റുമുണ്ടാവും. സൗത്താഫ്രിക്കയുടെ പോയിന്റ് ശതമാനം 63.33 ആണ്. നാല്, അഞ്ച് സ്ഥാനങ്ങളിലുള്ള ന്യൂസിലാന്‍ഡ് (48.21 %), ശ്രീലങ്ക (45.45 %) എന്നിവരുടെ ഫൈനല്‍ പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചു കഴിഞ്ഞു.

ഇന്ത്യയുടെ ഫൈനല്‍ സാധ്യത

ഓസ്‌ട്രേലിയയുമായുള്ള നാലാം ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞാല്‍ അതു ഇന്ത്യയുടെ ഡബ്ല്യുടിസി ഫൈനല്‍ സാധ്യതകളെ സാരമായി തന്നെ ബാധിക്കും. അങ്ങനെ വന്നാല്‍ ഇന്ത്യ മാത്രം വിചാരിച്ചാല്‍ ഫൈനലില്‍ കടക്കാന്‍ സാധിക്കില്ല. മറ്റു ചില ടീമുകളുടെ സഹായം കൂടി ടീമിനു ആവശ്യമായി വരും. ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് കൂടാതെ സിഡ്‌നിയില്‍ ഒരു ടെസ്റ്റ് കൂടിയാണ് ഇന്ത്യക്കു ഡബ്ല്യുടിസി സൈക്കിളില്‍ ഇനി ശേഷിക്കുന്നത്.

മെല്‍ബണില്‍ ബാക്ക് ഫൂട്ടിലാണെങ്കിലും ഒരു അവിശ്വസനീയ തിരിച്ചുവരവ് നടത്തി ഈ മല്‍സരവും അതിനു ശേഷം സിഡ്‌നിയെ അഞ്ചാമങ്കവും ജയിക്കുകയാണെങ്കില്‍ ഇന്ത്യക്കു തുടരെ മൂന്നാം തവണയും ഫൈനലിലേക്കു നേരിട്ടു ടിക്കറ്റെടുക്കാം. മറ്റു ടീമുകളുടെ ഫലത്തെ ആശ്രയിക്കേണ്ടതായും വരില്ല.

ROHIT SHARMA

എന്നാല്‍ മെല്‍ബണ്‍ ടെസ്റ്റ് സമനിലയാവുകയും അവസാന മല്‍സരം ഇന്ത്യ ജയിക്കുകയും ചെയ്താല്‍ ശ്രീലങ്കയുടെ സഹായം ടീമിന് ആവശ്യമാണ്. ഓസ്‌ട്രേലിയയുമായുള്ള അടുത്ത രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ അവര്‍ ഒന്നിലെങ്കിലും ജയിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ പരമ്പരയിലെ രണ്ടു ടെസ്റ്റുകളും സമനിലയാവണം. അങ്ങനെ വന്നാല്‍ ഇന്ത്യ ഫൈനലില്‍ കടക്കും. സൗത്താഫ്രിക്കയായിരിക്കും എതിരാളികള്‍.

അതേസമയം, ഓസ്‌ട്രേലിയക്കെതിരായ ഇനിയുള്ള രണ്ടു ടെസ്റ്റുകളിലും ഇന്ത്യ തോറ്റാല്‍ പിന്നെ ഫൈനല്‍ സ്വപ്‌നം കാണേണ്ടതില്ല. സൗത്താഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലാവും കലാശക്കളിയില്‍ പോരടിക്കുക. ഇനി മെല്‍ബണില്‍ സമനിലയിലും സിഡ്‌നിയില്‍ തോല്‍ക്കുകയും ചെയ്താല്‍ അതും ഇന്ത്യയെ രക്ഷിക്കില്ല. അങ്ങനെ വന്നാലും ഫൈനലില്‍ ടിക്കറ്റ് പ്രതീക്ഷിക്കേണ്ടതില്ല.

മെല്‍ബണ്‍, സിഡ്‌നി എന്നീവിടങ്ങളിലെ രണ്ടു ടെസ്റ്റുകളും സമനിലയായാല്‍ ഫൈനലിലെത്താന്‍ ഇന്ത്യക്കു ഒരുപാട് മല്‍സരഫലങ്ങളെ ആശ്രയിക്കേണ്ടതായി വരും. സൗത്താഫ്രിക്കയ്‌ക്കെതിരായ രണ്ടു ടെസ്റ്റുകള്‍ പാകിസ്താനും, ഓസീസുമായുള്ള രണ്ടു ടെസ്റ്റുകള്‍ ശ്രീലങ്കയും ജയിക്കണം. അങ്ങനെയെങ്കില്‍ ഇന്ത്യയും ലങ്കയും തമ്മിലാവും ഫൈനല്‍. സൗത്താഫ്രിക്കയെ പാകിസ്താന്‍ 2-0നു തൂത്തുവാരുകയും ഓസീസ്- ലങ്ക പരമ്പര സമനിലയുമായാല്‍ ഫൈനലില്‍ ഇന്ത്യയും ഓസീസും ഏറ്റുമുട്ടും.

Story first published: Saturday, December 28, 2024, 18:19 [IST]
Other articles published on Dec 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+