Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC: ന്യൂസിലാന്‍ഡിനെ വീഴ്ത്താന്‍ ലോക ഇലവന്‍, മൂന്ന് ഇന്ത്യന്‍ താരങ്ങള്‍- കോലി പുറത്ത്!

ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍മാരായ ന്യൂസിലാന്‍ഡിനെ തോല്‍പ്പിക്കാന്‍ ശേഷിലുള്ള ലോക ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. സതാംപ്റ്റണില്‍ നടന്ന ഫൈനലില്‍ വിരാട് കോലിയുടെ ടീം ഇന്ത്യയെ തകര്‍ത്തായിരുന്നു കെയ്ന്‍ വില്ല്യംസണിനു കീഴില്‍ കിവീസ് ടെസ്റ്റിലെ വിശ്വവിജയികളായത്. രണ്ടു ദിവസത്തെ കളി പൂര്‍ണമായി മഴയെടുത്തിട്ടും ഇന്ത്യയെ എട്ടു വിക്കറ്റിനു തകര്‍ത്തുവിടാന്‍ ന്യൂസിലാന്‍ഡിനു സാധിച്ചു.

ചോപ്രയുടെ ലോക ഇലവനില്‍ ഇന്ത്യയുടെ മൂന്നു താരങ്ങള്‍ ഇടം പിടിച്ചിട്ടുണ്ട്. പക്ഷെ ഇക്കൂട്ടത്തില്‍ നായകന്‍ വിരാട് കോലിയില്ലെന്നതാണ് ശ്രദ്ധേയം. കൂടുതല്‍ താരങ്ങളുള്ളത് ഓസ്‌ട്രേലിയയില്‍ നിന്നാണ് ഓസീസിന്റെ നാലു കളിക്കാര്‍ ലോക ഇലവനിലെത്തി. ഇംഗ്ലണ്ടില്‍ നിന്നു മൂന്നു പേരും തിരഞ്ഞെടുക്കപ്പെട്ടു.

 രോഹിതും കരുണരത്‌നെയും ഓപ്പണര്‍മാര്‍

രോഹിതും കരുണരത്‌നെയും ഓപ്പണര്‍മാര്‍

ഇന്ത്യയുടെ വെടിക്കെട്ട് താരം രോഹിത് ശര്‍മയെയും ശ്രീലങ്കയുടെ ദിമുത് കരുണരത്‌നയെയുമാണ് ചോപ്ര ലോക ഇലവന്റെ ഓപ്പണര്‍മാരാക്കിയിരിക്കുന്നത്. 60ന് മുകളില്‍ ശരാശരിയില്‍ റണ്ണെടുക്കാന്‍ രോഹിത്തിനായിട്ടുണ്ട്. ഡബിള്‍ സെഞ്ച്വറികളടക്കം നാലു സെഞ്ച്വറികളും നേടി. കരുണരത്‌നെയാവട്ടെ 55.5 ശരാശരിയില്‍ 999 റണ്‍സ് ശ്രീലങ്കയ്ക്കു വേണ്ടി നേടിയിട്ടുണ്ടെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

 ലബ്യുഷെയ്ന്‍, റൂട്ട്, സ്മിത്ത്

ലബ്യുഷെയ്ന്‍, റൂട്ട്, സ്മിത്ത്

ചാംപ്യന്‍ഷിപ്പില്‍ ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്ത ഓസ്‌ട്രേലിയന്‍ താരം മാര്‍നസ് ലബ്യഷെയ്‌നാണ് മൂന്നാം നമ്പറില്‍ കളിക്കുക. നാലാമനായി ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടും പിന്നാലെ ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തും കളിക്കും. റൂട്ടാണ് ലോക ഇലവനെ നയിക്കുക.
ലബ്യുഷെയ്ന്‍ 72 ശരാശരിയില്‍ 1675 റണ്‍സ് നേടിയിരുന്നു. അദ്ദേഹത്തെ ഇലവനില്‍ നിന്നൊഴിവാക്കാന്‍ ആര്‍ക്കുമാവില്ല. 1660 റണ്‍സെടുത്ത റൂട്ടിനെയും തഴയാനാവില്ല. ഇന്ത്യ, ശ്രീലങ്ക എന്നിവര്‍ക്കെതിരേ ഡബിള്‍ സെഞ്ച്വറികളും അദ്ദേഹം കുറിച്ചു. സ്മിത്തിനെയാണ് പിന്നീട് ഞാന്‍ തിരഞ്ഞെടുത്തത്. 63 ശരാശരിയില്‍ നാലു സെഞ്ച്വറികളോടെ 1341 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ടെന്നും ചോപ്ര വ്യക്തമാക്കി.

 സ്‌റ്റോക്‌സ്, റിഷഭ്

സ്‌റ്റോക്‌സ്, റിഷഭ്

ലോക ഇലവനിലെ ഒരേയൊരു ഓള്‍റൗണ്ടര്‍ ഇംഗ്ലീഷ് സൂപ്പര്‍ താരം ബെന്‍ സ്‌റ്റോക്‌സാണ്. വിക്കറ്റ് കാക്കുന്നത് ഇന്ത്യയുടെ റിഷഭ് പന്തായിരിക്കും.
ആറാം നമ്പറില്‍ ഞാന്‍ ഉള്‍പ്പെടുത്തിയത് സ്റ്റോക്‌സിനെയാണ്. ജാസണ്‍ ഹോള്‍ഡര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ടീമിലെത്തിയില്ല. സ്‌റ്റോക്‌സ് ഉറപ്പായിട്ടും ബൗള്‍ ചെയ്യുകയും ചെയ്യും. 46 ശരാശരിയില്‍ 1334 റണ്‍സ് നേടിയ അദ്ദേഹം വിക്കറ്റുകളുമെടുത്തിട്ടുണ്ട്.
ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലറെയും വിക്കറ്റ് കീപ്പറാക്കാമായിരുന്നു. പക്ഷെ ഞാന്‍ റിഷഭിനെയാണ് പരിഗണിച്ചത്. 40നടുത്ത് ശരാശയില്‍ 700ന് മുകളില്‍ റണ്‍സ് താരം നേടി. ഗെയിം ചേഞ്ചറാണ് റിഷഭെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

 കമ്മിന്‍സ്, ബ്രോഡ്, ഹേസല്‍വുഡ്, അശ്വിന്‍

കമ്മിന്‍സ്, ബ്രോഡ്, ഹേസല്‍വുഡ്, അശ്വിന്‍

മൂന്നു പേസര്‍മാരും ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറുമാണ് ബൗളിങ് കൈകാര്യം ചെയ്യുത. ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ക്കൊപ്പം ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡാണ് മൂന്നാമത്തെ പേസര്‍. ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് ഇലവനിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍.
കമ്മിന്‍സ് ലോക ചാംപ്യന്‍ഷിപ്പില്‍ 70ഉം കമ്മിന്‍സ് 71ഉം വിക്കറ്റുകളെടുത്തിട്ടുള്ള ബൗളര്‍മാരാണ്. 20 ശരാശരിയില്‍ 69 വിക്കറ്റുകള്‍ വീഴ്ത്തിയതിനാലാണ് ബ്രോഡിനെ പരിഗണിച്ചത്. 11ാമനായി മുഹമ്മദ് ഷമി. ആന്റിച്ച് നോര്‍ക്കിയ, മിച്ചെല്‍ സ്റ്റാര്‍ക്ക്, ഹേസല്‍വുഡ് എന്നീ നാലു പേരാണ് പരിഗണിക്കപ്പെട്ടത്. ഒരേയൊരു അഞ്ചു വിക്കറ്റ് നേട്ടം മാത്രമേയുള്ളൂവെന്നത് ഷമിക്ക് വിനയായി. തുടര്‍ന്നാണ് ഹേസല്‍ഡിനെ ടീമിലെടുത്തതെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

 ചോപ്രയുടെ ലോക ടെസ്റ്റ് ഇലവന്‍

ചോപ്രയുടെ ലോക ടെസ്റ്റ് ഇലവന്‍

രോഹിത് ശര്‍മ (ഇന്ത്യ), ദിമുത് കരുണരത്‌നെ (ശ്രീലങ്ക), മാര്‍നസ് ലബ്യുഷെയ്ന്‍ (ഓസ്‌ട്രേലിയ), ജോ റൂട്ട് (ക്യാപ്റ്റന്‍, ഇംഗ്ലണ്ട്), സ്റ്റീവ് സ്മിത്ത് (ഓസ്‌ട്രേലിയ), ബെന്‍ സ്‌റ്റോക്‌സ് (ഇംഗ്ലണ്ട്), റിഷഭ് പന്ത് (ഇന്ത്യ), പാറ്റ് കമ്മിന്‍സ് (ഓസ്‌ട്രേലിയ), ആര്‍ അശ്വിന്‍ (ഇന്ത്യ), സ്റ്റുവര്‍ട്ട് ബ്രോഡ് (ഇംഗ്ലണ്ട്), ജോഷ് ഹേസല്‍വുഡ് (ഓസ്‌ട്രേലിയ).

Story first published: Tuesday, June 29, 2021, 12:08 [IST]
Other articles published on Jun 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+